Saturday, July 18, 2009

സ്വവർഗ്ഗ രതിയും മത വിശ്വാസങ്ങളും പിന്നെ നമ്മളും..

സ്വവർഗ്ഗ രതി ദില്ലി ഹൈക്കോടതി ശരി വച്ചപ്പോൾ മുതൽ തുടങ്ങിയതാണ്‌ മത നേതാക്കന്മാരുടെ ബഹളം. നമ്മുടെ പ്രചാരകനെ പോലെ ഉള്ളവരും പിന്നെ കത്തോലിക്കാ സഭയുടെ ബ്ലോഗും ഒക്കെ ലോകം അവസാനിക്കാൻ പോകുന്നതുപോലെ ആണ്‌ മുറവിളി കൂട്ടുന്നത്‌. അങ്ങനെ പ്രകൃതി വിരുദ്ധ ലൈംഗികത എന്നത്‌ കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഏറ്റവും അധികം കേൾക്കുന്ന വാക്കും ആയി. അങ്ങനെ ഇരിക്കുമ്പോളാണ്‌ എനിക്കൊരു സംശയം വന്നത്‌. എന്താണ്‌ പ്രകൃതി വിരുദ്ധം എന്നത്‌ കൊണ്ട്‌ ഉദ്ദേശ്ശിക്കുന്നത്‌? പ്രകൃതി എന്ന വാക്ക്‌ പ്രധാനമായും രണ്ട്‌ അർത്ഥത്തിൽ ഉപയോഗികാറുണ്ട്‌ . ഒന്ന്‌ അത്‌ നമ്മുടെ ചുറ്റുപാടും കാണുന്നവയെ ( അതായത്‌ മരങ്ങളും മറ്റുള്ളവരും വിവിധ ജന്തുക്കളും ഒക്കെ അടങ്ങിയ ആ സംഭവം ) പൊതുവായി പ്രതിനിധീകരിക്കുന്ന വാക്ക്‌. മറ്റേ അർഥം പെരുമാറ്റ ശീലം എന്നൊക്കെ പറയുന്ന ആ അത്‌. പക്ഷെ രണ്ടാമത്തേതിനുള്ള ശരിയായ വാക്ക്‌ പ്രകൃതം എന്നാണല്ലോ. ആ നിലയിൽ പ്രകൃതി വിരുദ്ധം എന്നതു കൊണ്ട്‌ എന്തായിരിക്കും അർഥമാക്കുന്നത്‌? ന്യായമായും അത്‌ ആദ്യം പറഞ്ഞ ആ സംഭവത്തിന്‌ മൊത്തത്തിൽ കേടുപാടുകൾ വരുത്തുന്ന എന്തെങ്കിലും കാര്യം ആയിരിക്കില്ലേ?
ആണെന്നു തന്നെ ഞാൻ കരുതുന്നു. അനിയന്ത്രിതമായ മരം മുറിക്കൽ, മണൽ വാരൽ, കുന്ന്‌ നികത്തൽ ഇവയൊക്കെ തീർച്ചയായും പ്രകൃതി വിരുദ്ധം ആണെന്ന്‌ ഞാൻ കരുതുന്നു. ഈ സ്വവർഗ്ഗ രതി എങ്ങനെ പ്രകൃതി വിരുദ്ധമാകുന്നു എന്നത്‌ എനിക്കിനിയും മനസ്സിലാകാത്ത ഒരു കാര്യമാണ്‌. ചിലർ പറയുന്നു അത്‌ പ്രകൃതിയുടെ ആ ഒരു ഒഴുക്കിനും നിയമങ്ങൾക്കും വിരുദ്ധമാണെന്ന്‌. അതിപ്പൊ എങ്ങനെ പറയാൻ സാധിക്കും എന്നതാണ്‌ എന്റെ സംശയം. ഈ പറയുന്നവരുടെ അവകാശവാദം അനുസരിച്ച്‌ ബൈബിളും ഖുറാനും ആണ്‌ ഇതൊക്കെ തീരുമാനിക്കുന്നത്‌. ശാസ്ത്രത്തെക്കുറിച്ച്‌ പ്രത്ത്യേകിച്ച്‌ അവബോധം ഒന്നും ഇല്ലാതിരുന്ന കാലത്ത്‌ എഴുതപ്പെട്ടതും അന്നത്തെ ആളുകളുടെ ജീവിത രീതികളും സാമൂഹിക വ്യവസ്ഥിതികളും അനുസരിച്ച്‌ ചിട്ടപ്പെടുത്തിയതുമായ ഈ മത ഗ്രന്ഥങ്ങളുടെ ഇന്നത്തെ പ്രസക്തി ചോദ്യം ചെയ്ത്‌ വികാരങ്ങളെ വ്രണപ്പെടുത്തി ഒരു പ്രശ്നം ഉണ്ടാക്കാൻ എനിക്ക്‌ തൽക്കാലം ആഗ്രഹമില്ല. പക്ഷെ ഈ ഗ്രന്ഥങ്ങൾ അനുസരിച്ച്‌ വേണം ഒരു മതേതര രാജ്യത്തെ നിയമനിർമ്മാണം നടത്തേണ്ടതെന്ന്‌ വാശി പിടിക്കുന്നവരുടെ വാദത്തിലുള്ള ന്യായം എന്താണെന്ന്‌ എനിക്കിനിയും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച്‌ വായ തോരാതെ സംസാരിക്കുന്നവർ ഈ ലൈംഗിക ന്യൂനപ്ക്ഷത്തിന്റെ കാര്യത്തിൽ മാത്രം ഇങ്ങനെ ഒരു സമീപനം എടുക്കുന്നതിലെ ഉദ്ദേശ്യം ഏതായാലും നല്ലതാകാൻ വഴിയില്ല.
സ്വവർഗ്ഗ ലൈംഗികതയെ എതിർത്ത്‌ കത്തോലിക്കരുടെ ബ്ലോഗിൽ വന്ന പോസ്റ്റ്‌ പണ്ടൊരു കത്തോലിക്കൻ ആയിരുന്ന എന്നെ ആശയക്കുഴപ്പത്തിലാക്കിയ ഒന്നാണ്‌. മത പഠന ക്ലാസ്സുകളിൽ ഞങ്ങളേയൊക്കെ പഠിപ്പിച്ചതും പുസ്തകങ്ങളിൽ പറയുന്നതും പ്രകാരം ലൈംഗികത സന്താനോൽപാദനം ഉദ്ദേശിച്ചുള്ള ഒരു പ്രക്രിയ മാത്രമാണ്‌. ഇതിനെ സുഖാസ്വാദനത്തിനു വേണ്ടി ഉപയോഗിക്കുന്നത്‌ മാരകമായ പാപമാണെന്നും ആണ്‌. ഏഴാം ക്ലാസ്സിൽ ഇത്‌ കേൾക്കുന്ന കുട്ടികൾ ന്യായമായും പേടിച്ചു പോകും. ഇതിൽ വിവാഹേതരം എന്നോ വൈവാഹിക ബന്ധത്തിൽ ഉള്ളതെന്നോ ഒന്നും വ്യത്യാസം ഇല്ലെന്നാണ്‌ അന്നു പറഞ്ഞത്‌. പക്ഷെ ആ ബ്ലോഗിൽ ലേഖകൻ പറയുന്നത്‌ ലൈംഗികത ജീവിതത്തിന്റെ വിവിധ ഭാഗങ്ങളെയും ആസ്വാദ്യകരമാക്കുന്നു എന്നാണ്‌. പാപം! ഇതിനെ ന്യായീകരിക്കാൻ നൽകിയ ബൈബിൾ റഫറൻസുകൾ ഒന്നും തന്നെ സ്വവർഗ്ഗ ലൈംഗികത പ്രകൃതി വിരുദ്ധമാണെന്നോ പാപമാണെന്നോ പറയുന്നില്ല. ഞാൻ വായിച്ചിട്ടുള്ളാ ബൈബിൾ ഒന്നും ഇതിനെ പാപം എന്ന്‌ വിളിക്കുന്നുമില്ല. വ്യഭിചാരത്തിന്റെ പഴയനിയമത്തിലോ പുതിയ നിയമത്തിലോ ഉള്ള നിർവചനങ്ങൾ ഒന്നും സ്വവർഗ്ഗ രതിയിൽ ബാധകമാകുന്നില്ല. ഒരുപക്ഷെ ദൈവം ബൈബിൾ ഫാക്സ്‌ അയച്ചു കൊടുത്തപ്പോൾ അത്‌ വഴിയിൽ വീണു പോയതായിരിക്കും. ഏതായാലും അത്‌ വ്യഭിചാരത്തിന്റെ പരിധിയിൽ വരാത്തതിനാൽ (ബൈബിൾ പ്രകാരം) ദൈവ കൽപനകളുടെ ലംഖനവും നടക്കുന്നില്ല.
അപ്പോൾ ഈ സംഭവം എങ്ങനെ പാപവും പ്രകൃതി വിരുദ്ധവും ആയി? ആ ബ്ലോഗിൽ തന്നെ ഇക്കാര്യം ഏതോ മാർപ്പാപ്പ തീരുമാനിച്ചെന്ന മട്ടിലാണ്‌ കണ്ടത്‌. അത്‌ കുടുംബ ബന്ധങ്ങളുടെ പവിത്രത തകർക്കുമെന്നും സന്താനോൽപാദനകരം അല്ലാത്തതിനാൽ ലൈംഗികതയെക്കുറിച്ചുള്ള ക്രിസ്തീയ പ്രബോധനത്തിന്‌ നിരക്കാത്തത്താണെന്നും കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. ഈ മാർപ്പാപ്പ വത്തിക്കാനിലേയോ മറ്റോ എന്തൊ രാജാവൊക്കെയണ്‌ എന്നറിയാം. സ്വവർഗരതി നിയമവിധേയമാക്കിയ മറ്റു രാജ്യങ്ങളോടൊന്നും ഈ രാജാവ്‌ യുദ്ധം ഒന്നും ചെയ്തതായി അറിയില്ല. അപ്പൊ വത്തിക്കാനിലെ രാജാവിനെ അനുസരിക്കാൻ ഇന്ത്യക്കാർക്കുള്ള കടപ്പാട്‌ എന്താണെന്നും എനിക്കറിയില്ല. ഈ പ്രവണത അത്യന്തം അപകടകരമാണ്‌.
ഒരാൾക്ക്‌ ലൈംഗികമായ താത്പര്യം അയാളുടെ തന്നെ വർഗ്ഗത്തിൽ പെട്ട ആളൊടാണെങ്കിൽ അയാൾക്ക്‌ ഒരു സാധാരണ വിവാഹ ജീവിതം സാധ്യമാകില്ല എന്നുള്ളത്‌ എല്ലാവർക്കും അറിയാം. പിന്നെ പണ്ടു പറയാറുള്ളത്‌ പോലെ ഒരു കല്യാണം കഴിപ്പിച്ചാൽ നന്നായേക്കും എന്ന ലൈനാണെങ്കിൽ എനിക്കൊന്നും പറയാനില്ല.
അപ്പോൾ ബൈബിളിൽ ഉള്ള ചെറിയൊരു ഭാഗം ഓർമ്മ വന്നു. ഒരിക്കൽ അന്ധനോ മുടന്തനോ എന്നൊർമ്മയില്ല, ആയ ഒരാളെ കണ്ടപ്പോൾ ശിഷ്യന്മാർ യേശുവിനോട്‌ ചോദിച്ചു ആരുടെ പാപം നിമിത്തമാണ്‌ ഇയാൾ ഇങ്ങനെ ആയതെന്ന്‌. അയാളെ സുഖപ്പെടുത്തിക്കൊണ്ട്‌ യേശു പറഞ്ഞു, ഇത്‌ ആരുടേയും പാപം നിമിത്തം സംഭവിച്ചതല്ല, മറിച്ച്‌ ദൈവത്തിന്റെ പ്രവർത്തികൾ ഇവനിലൂടെ പ്രകടമാകുവാൻ വെണ്ടിയാകുന്നു. That hits it.. ബൈബിൾ അനുസരിച്ചാണെങ്കിൽ ഇത്‌ ദൈവത്തിന്റെ നേരം പോക്ക്‌ മാത്രം. എന്നിരുന്നാലും എതിർ ലിംഗത്തിൽ പെട്ട ഒരാളെ ആസക്തിയോടെ നോക്കുന്നതുവരെ വ്യഭിചാരം ആണെന്നു പറയുന്നവരുടെ ഇടയിൽ ഈ പാപത്തിനെ ചെറുത്ത്‌ തോൽപ്പിച്ച്‌ സ്വ ലിംഗവർഗ്ഗത്തിൽ പെട്ട ഒരാളിലേക്ക്‌ തന്റെ താത്പര്യത്തെ വഴി തിരിച്ചു വിടുന്നതു വഴി Defined ആയ പാപങ്ങൾ ഒന്നും ചെയ്യാതിരിക്കാൻ ചിലരെയങ്കിലും അനുഗ്രഹിച്ച പരമ കാരുണികനായ ദൈവത്തോട്‌ നന്ദി പറയുന്നതിനു പകരം അവർക്ക്‌ രോഗമാണെന്നും അവരെ ചികിത്സിക്കണം എന്നും ഒക്കെ പറയുന്നത്‌ ദൈവത്തിന്റെ ഇഷ്ടത്തിന്‌ വിരുദ്ധമല്ലേ? പരമസത്യവും കാലങ്ങൾക്കവസാനം വരേയും മാറ്റമില്ലാതെ തുടരുന്നതുമായ വിശുദ്ധ ഗ്രന്ധം തെറ്റാണെന്ന്‌ പറയാത്ത ഒരു കാര്യം മനുഷ്യ സഹജമായ സകല ബലഹീനതകളും ഉള്ള മാർപ്പാപ്പ എന്ന സാധാരണക്കാരൻ തെറ്റാണെന്ന്‌ പറയുന്നതേങ്ങനെ? അല്ല മെത്രാന്മാർ സദാ കാലുമാറുകയും പറഞ്ഞത്‌ മാറ്റിപ്പറയുകയും ചെയ്യുന്നതുപോലെ ഇതും അങ്ങ്‌ പറഞ്ഞേക്കാമെന്നോ? അവർക്ക്‌ വേണ്ടതുപോലെ ബൈബിൾ മാറ്റി എഴുതാമെന്നോ? ദിസ്‌ ഈസ്‌ ചീറ്റിംഗ്‌..
സഭ ഗർഭനിരോധനത്തെ എത്തിർക്കുന്നതിന്റെ പ്രധാന കാരണം പണ്ട്‌ ഏദൻ തോട്ടത്തിൽ നിന്ന്‌ ആദത്തേയും ഹൗവ്വായേയും പുറത്താക്കിയ ദൈവം അവരേ ഭൂമിയിലേക്കയച്ചപ്പോൾ പറഞ്ഞു.. "പെരുകി വർദ്ധിക്കുവിൻ.. ഭൂമിയിൽ നിറഞ്ഞ്‌ അതിനെ കീഴ്പ്പെടുത്തുവിൻ". അപ്പോൾ ദൈവഹിതം അനുസരിക്കാൻ അത്യന്തം കടപ്പെട്ടവരായ പുരൊഹിത വർഗ്ഗത്തിന്‌ ബ്രഹ്മചര്യം നിർബന്ധമാക്കിയത്‌ ഒരു വിരോധാഭാസമല്ലേ? കൽപനകൾ അനുസരിക്കാത്തത്‌ഇന്റെ പേരിലുള്ള ദൈവകോപം അനുഭവിച്ചത്‌ പാവം അഭയയും മറ്റും. ഇവർക്കിതോക്കെ ആകാമായിരുന്നെങ്കിൽ അഭയ ചിലപ്പോ രക്ഷപ്പെടുമായിരുന്നു. പാവം. ഈ പറയുന്ന സ്നേഹനിധിയും പരമ കാരുണികനുമായ ദൈവം, തന്റെ ഏക പുത്രനെ മനുഷ്യനു നൽകാൻ തക്കവണ്ണം അവനെ സ്നേഹിച്ച ദൈവത്തിന്‌ ആദത്തോടും മറ്റും ഒന്ന്‌ ക്ഷമിച്ചാലും മതിയായിരുന്നു. ഇത്രയധികം വിരോധാഭാസങ്ങൾ ഉള്ള ഒരു പഴയ കഥാപുസ്തകമാണല്ലോ പലരുടെയും നിയമ നിർമ്മാണത്തിനു വരെയുള്ള റഫറൻസ്‌ എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു.
നമ്മുടെ പ്രചാരകന്റെ പോസ്റ്റിന്‌ ഞാൻ മറുപടി എഴുതുന്നില്ല. കാരണം ആയിരത്തൊന്നു രാവുകൾ ഞാനും വായിച്ചിട്ടുണ്ട്‌. കാസർഗോഡെ ബ്ലാക്ക്മെയിലിംഗ്‌ കഥയും മറ്റും അറിയുകയും ചെയ്യാം. നമ്മൾ സ്വവർഗ്ഗ രതിക്കാരോട്‌ സഹാനുഭൂതി ഉള്ള കുറെ സംസ്കാര ശൂന്യർ. സമൂഹത്തിലെ സംസ്കാര സമ്പന്നരുടെ വാതിലിനു പിന്നിലെ കഥകൾ ഇങ്ങനെ ജെസ്മിയിലൂടെയും അഭയയിലൂടെയും ഒക്കെ പുറത്തുവരുമ്പൊ നമ്മൾക്ക്‌ മൂക്കിൽ വിരൽ വയ്ക്കാമോ ആവോ.. എന്തായാലും ഒന്ന്‌ ഞാൻ പറയാം, ഒരു മതേതര രാജ്യത്തിന്റെ നിയമ നിർമ്മാണം ഒരു ന്യൂനപക്ഷത്തിന്റെ പഴംകഥാ പുസ്തകത്തിനെ അടിസ്ഥാനമാക്കി വേണം എന്നൊക്കെ വന്നാൽ.. പിന്നെ ജീവിച്ചിരിക്കുന്നതിൽ കാര്യമില്ല..

Thursday, July 9, 2009

അപരന്റെ കണ്ണിലെ കരടും അവന്റെ കണ്ണിലെ തടിക്കഷണവും

കത്തോലിക്കരുടെ ബ്ലോഗ്‌ വീണ്ടും വായിച്ചു നോക്കി. അങ്ങനെയാണ്‌ എനിക്ക്‌ വിലയേറിയ മറ്റൊരു അറിവ്‌ ലഭിച്ചത്‌. മെത്രാന്മാർ കമ്യൂണിസത്തെ എത്തിർക്കുന്നത്‌ (എല്ലാ കത്തോലിക്കരും കമ്യൂണിസത്തെ എതിർക്കുന്നില്ലല്ലോ) അതിൽ ശ്രേഷ്ഠമായി ഒന്നും ഇല്ലാത്തതു കൊണ്ടാണത്രെ. അതേ ബ്ലോഗിൽ വത്തിക്കാന്റെ കമ്യൂണിസത്തെ കുറിച്ചുള്ള ഡിക്രിയും ഉണ്ട്‌. ആദ്യം ഏതോ ഭാഷയും പിന്നെ ഭയങ്കര ഇംഗ്ലീഷും. വായിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി. കമ്യൂണിസ്റ്റ്‌ പുസ്തകങ്ങൾ വായിക്കുന്നത്‌ വരെ കത്തോലിക്കർക്ക്‌ വലിയ പാപമാണ്‌. അപ്പോൾ പാപമില്ലാത്ത മെത്രാന്മാർ പുസ്തകങ്ങൾ ഒന്നും വായിച്ചിരിക്കാൻ ഇടയില്ല. അതു പിന്നാലേ. കമ്യൂണിസ്റ്റ്കളുടെ നിരീശ്വര വാദവും ഇതിനൊരു പ്രധാന കാരണം ആണ്‌. ഇനിയിപ്പോ ബ്ലോഗിലെ ചെറിയ ഭാഗം അടർത്തിയെടുത്ത്‌ വിമർശനം ഉയർത്തി എന്ന്‌ പറയുമോ എന്നറിയില്ല. അങ്ങനെ മുൻപ്‌ ഉണ്ടായിട്ടുണ്ട്‌. കഴിഞ്ഞ പോസ്റ്റിൽ ഞാനത്‌ ആദ്യം തന്നെ കൊടുത്തിട്ടുണ്ട്‌. മാർ പൗവ്വത്തിലും മാർ താഴത്തിലും മാർ പെരുന്തോട്ടവും പിന്നെ പേരു വിട്ടുപോയ മാറുകളും ക്ഷമിക്കുമല്ലോ.
കമ്യൂണിസത്തിൽ ശ്രേഷ്ഠമായി ഒന്നുമില്ല എന്ന്‌ പറയാൻ നിങ്ങൾക്ക്‌ കമ്യൂണിസത്തെ പറ്റി എന്തറിയാം? അപ്പൊ എനിക്കൊരു സംശയം, ഈ കുർബാന മധ്യെ സ്വന്തം ഗുരുവിന്റെ ശരീരം ഭക്ഷിക്കുകയും രക്തം കുടിക്കുകയും അതിന്റെ മഹത്വത്തെ പറ്റി കൊച്ചു കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്ന നിങ്ങൾ നരഭോജികൾ അല്ലേ? പള്ളിയിൽ തന്നെ വീഞ്ഞ്‌ വിതരണം ചെയ്യുന്ന നിങ്ങളാണോ മദ്യനിരോധനത്തിനു ബഹളം വക്കുന്നത്‌? ഇപ്പോൾ നിങ്ങൾ പറയും ഇതിനെക്കുറിച്ച്‌ അറിയാതെ ആണ്‌ ഞാൻ സംസാരിക്കുന്നതെന്നും അവയെ വളച്ചൊടിക്കുകയാണെന്നും. അപ്പോൾ നിങ്ങൾ ചെയ്തതോ? പച്ചക്കള്ളവും വിവരക്കേടും പറയുന്നതിന്‌ നിങ്ങൾക്ക്‌ ഒരു പരിധിയുമില്ലേ? ഇനി നിങ്ങൾ ചിലപ്പൊ പറയും അതൊക്കെ വിശുദ്ധ ആചാരങ്ങളാണ്‌ അവയെ അപമാനിക്കരുതെന്ന്‌. അപ്പോൾ തിരുമേനിമാരേ ഞങ്ങൾക്ക്‌ ഞങ്ങളുടെ ആശയങ്ങളും വിശ്വാസങ്ങളും വിശുദ്ധം തന്നെയാണ്‌. നിങ്ങൾക്ക്‌ അവയെ അപമാനികാമെങ്കിൽ ഞങ്ങൾക്കെന്തെ ആയാൽ?
ഒരു പ്രധാന തിരുമേനിയുടെ പ്രസംഗം അടുത്ത കാലത്ത്‌ കേട്ടത്‌ ഓർക്കുന്നു. അതിൽ അദ്ദേഹം പറഞ്ഞതിൽ ഒരു കാര്യം ഇങ്ങനെ "കമ്യൂണിസ്റ്റ്കൾക്ക്‌ മനുഷ്യ സ്നേഹം ഇല്ല. സ്നേഹം ദൈവ വിശ്വാസികൾക്ക്‌ മാത്രം സാധിക്കുന്ന കാര്യമാണ്‌". ഇതിലെ പൊള്ളത്തരം വിശദീകരണം അർഹിക്കുന്നില്ല. എങ്കിലും ചില വ്യത്യാസങ്ങൾ ചൂണ്ടിക്കാണിക്കണമെന്ന്‌ തോന്നി. ആദ്യമായി ഈ സ്നെഹം എന്നുപറയുന്നത്‌ മെത്രാൻ കുടുംബങ്ങൾക്ക്‌ സ്ത്രീധനം കിട്ടിയതാണെന്നും ( ഈ സ്ത്രീധനം ഇന്ത്യയിൽ നിയമ വിരുദ്ധമാണെങ്കിലും കത്തോലിക്കർക്ക്‌ നിയമ വിധേയമാണ്‌. അതിന്റെയും ദശാംശം പള്ളിക്ക്‌ കൊടുക്കണം എന്ന്‌ മാത്രം- അവരെ ഭരിക്കുന്നത്‌ വത്തിക്കാനാണല്ലോ) അത്‌ അവർ ദൈവ വിശ്വാസികൾക്ക്‌ അൽപാൽപ്പമായി വിതരണം ചെയ്യുന്നതാണെന്നും ഈ വാക്കുകളെ വിശദീകരിക്കുന്നവർക്ക്‌ എന്റെ കൂപ്പുകൈ. ഞാൻ അതിലേക്ക്‌ കടക്കുന്നില്ല.വർഷങ്ങൾ നീണ്ട വേദപാഠ ബ്രയിൻ വാഷുകൾക്ക്‌ ശേഷം എനിക്ക്‌ മനസ്സിലായ അനേകം കാര്യങ്ങളിൽ ഒന്ന്‌ ഇങ്ങനെ..
"അന്യരെ സ്നെഹിക്കുന്നതും സഹായിക്കുന്നതും ദൈവത്തിന്റെ പ്രീതി നേടിത്തരുന്നു. അങ്ങനെ ചെയ്യാതിരിക്കുന്നത്‌ പാപമാണ്‌. അത്‌ ദൈവകോപം ക്ഷണിച്ച്‌ വരുത്തും"
അപ്പോൾ ദൈവ വിശ്വാസികളുടെ പരസ്പര സ്നേഹം പ്രതിഫലം ഇച്ഛിച്ചുകൊണ്ടുള്ളാതാകുന്നു. സ്നേഹിച്ചാൽ സ്വർഗ്ഗത്തിൽ വളരുന്ന നിക്ഷേപം. ഇല്ലെങ്കിൽ നരകം. മധ്യമാർഗ്ഗികൾക്ക്‌ രക്ഷ വിദൂര സ്വപ്നവും. നിഷ്കാമ കർമം വലിയ മിഥ്യയും. കമ്യൂണിസത്തെപ്പറ്റി അറിയാത്ത കുഞ്ഞാടുകളോട്‌ അതിന്റെ അടിസ്ഥാന പ്രമാണം മനുഷ്യർ തമ്മിലുള്ള സമഭാവനാപൂർണമായ സഹവർത്തിത്വമാണ്‌. മാന്യ തിരുമേനിമാരേ ഇത്‌ ഒന്ന്‌ ഓർക്കുക. നിങ്ങൾക്ക്‌ കമ്യൂണിസത്തെക്കുറിച്ച്‌ അറിയുന്നത്‌ അത്‌ നിരീശ്വരവാദം പഠിപ്പിക്കുന്നു എന്നത്‌ മാത്രമാണ്‌. എന്നാൽ അത്‌ മനുഷ്യസ്നേഹത്തിൽ അഥിഷ്ഠിതമാണ്‌. അപരൻ അപരന്റെ വാക്കുകളെ സംഗീതം പോലെ ശ്രവിക്കുന്ന അവസ്ഥയാണ്‌. സമത്വവും സാഹോദര്യവും ആണ്‌. സമത്വം നിങ്ങൾ അംഗീകരിക്കില്ലല്ലോ ഒരിക്കലും. കാരണം അൽമായനും (സാധാരണ വിശ്വാസി - സിമ്പിൾ ആയി പറയുമ്പൊൾ) പുരോഹിതനും ഒരേ നിലയിൽ ആകുന്നത്‌ നിങ്ങൾക്ക്‌ സ്വപ്നം കാണാൻ പറ്റുമോ? അരമനയിലെ സുഖജീവിതം മതിയാക്കി സാധാരണക്കാരന്റെ വിയർപ്പ്‌ കൊണ്ട്‌ ജീവിക്കുന്നത്‌ നിർത്തി മേലനങ്ങി പണിയെടുത്ത്‌ നെറ്റിയിലേ വിയർപ്പുകൊണ്ട്‌ അപ്പം ഭക്ഷിക്കുന്ന കാലം സ്വപ്നം കാണാനുള്ള മനക്കരുത്ത്‌ നിങ്ങൾക്കുണ്ടോ? ദൈവഭയം നിമിത്തമല്ലാതെ മനസ്സിന്റെ വലിപ്പം കൊണ്ട്‌ അന്യനെ സ്നേഹിക്കുന്നത്‌ ശ്രേഷ്ഠമല്ലേ? അർജന്റീനയിലെ സുഖജീവിതം ബലികഴിച്ച്‌ ലാറ്റിനമേരിക്കയിലാകമാനം കുഷ്ഠരോഗികളെ പരിചരിച്ചും അന്യദേശക്കാർക്ക്‌ വേണ്ടി സ്വാതന്ത്ര്യ സമരം നടത്തിയും എരിഞ്ഞുതീന്ന ഏണസ്റ്റോ ചെ ഗുവേരയെ നിങ്ങൾക്കറിയുമോ? ജന്മിത്വത്തിന്റെ ലോകത്ത്‌ നിന്നും പട്ടിണിക്കാരന്റെ ഇടയിലേക്കിറങ്ങി വന്ന നമ്പൂതിരിപ്പാടിനെ നിങ്ങൾക്കറിയാമോ? എം എസ്‌ കേരളത്തിനെന്ത്‌ നൽകി എന്ന്‌ ലേഖനം എഴുതി കണ്ണടച്ചിരുട്ടാക്കുന്ന കുമ്പളക്കുഴിയുടെയും നിങ്ങളുടെയും തന്തയില്ലായ്മക്ക്‌ നമോവാകം. പാവങ്ങളുടെ പടത്തലവൻ എ കെ ജി യെ നിങ്ങൾ അVaramozhi Editor: Text Exported for Print or Saveറിയുമോ? അമരാവതി എന്നൊക്കെ കേട്ടിട്ടുണ്ടോ? ( പിന്നെ പണ്ടുള്ള കമ്യൂണിസ്റ്റ്കൾ നല്ലവരും ഇപ്പോൾ ഉള്ളവർ വെറെ എന്തോ ആണെന്നും നിങ്ങൾ ചിലപ്പോ പറയും. അപ്പോ പണ്ടുള്ള ക്രിസ്തിയാനികളുടെ കഥകൾ ഞങ്ങളും ചോദിക്കും. വേദപാഠ ബ്രെയിൻവാഷിനൊപ്പം പഴയ കൂട്ട്ക്കൊലകളെ പറ്റി കുട്ടികളെ പഠിപ്പിക്കാൻ നിങ്ങൾക്ക്‌ തന്റേടം ഉണ്ടോ? )
ഭൗതികവാദികൾ ഭൗതിക സ്വത്തിനായി മുറവിളി കൂട്ടിയാൽ അത്‌ മനസ്സിലാക്കാം. വിശ്വാസികളോ? ഭൗതിക സ്വത്ത്‌ സമ്പാദനത്തിനായി നിങ്ങൾ നിങ്ങൾക്കറിയാത്ത കാര്യങ്ങളെ കുറ്റം പറയുന്നു. കമ്യൂണിസ്റ്റ്‌ പ്രത്യയ ശാസ്ത്രങ്ങളുടെ അടിസ്ഥാന തത്വങ്ങൾ പോലും അറിയാതെ അതിനെ വിമർശിക്കുന്നു. അതിന്റെ ഏടുകൾ അടർത്തിയെടുത്ത്‌ വളച്ചൊടിച്ച്‌ മുറവിളി കൂട്ടുന്നു. ഇതേ കാര്യം നിങ്ങൾക്കെതിരെ ചെയ്താൽ വിശ്വാസികളെ തെരുവിലിറക്കിയും ഇടയലേഖനം വായിച്ചും ഉരഞ്ഞ്‌ തുള്ളുന്നു. ഇതാണോ നിങ്ങളുടെ സഹിഷ്ണുത? ഇതാണോ നിങ്ങൾ പറഞ്ഞ സമസ്നേഹ സിദ്ധാന്തം? നിങ്ങൾ നിർവചിച്ച അപരനോടുള്ള സ്നേഹം? ഇതാണൊ നിങ്ങളുടെ ക്രിസ്തു പഠിപ്പിച്ച സമവർത്തിത്വം? അറിയാനുള്ള അടിയന്റെ ആഗ്രഹം തെറ്റാണെങ്കിൽ ക്ഷമിക്കുമല്ലോ. വിശ്വാസികളുടെ അടിസ്ഥാന ആവശ്യമായ ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ച സംഘപരിവാർ ശക്തികളെ നിങ്ങൾ പുകഴ്ത്തുന്നു. അവരുടെ നേതാക്കൾക്കൊപ്പം വേദി പങ്കിടുന്നു. സ്വകാര്യസ്വത്തവകാശം ഇന്ത്യൻ ഭരണഘടനയിൽ മൗലിക അവകാശം അല്ലെന്ന്‌ നിങ്ങൾക്കറിയുമോ?സ്വാശ്രയ നിയമത്തിൽ നിങ്ങൾക്കാവശ്യമായ കാശ്‌ വാങ്ങാൻ വ്യവസ്ഥ ഉണ്ടായിരുന്നില്ലേ? നിങ്ങളുടെ ഉദ്ദേശ്യം അതായിരുന്നിട്ടും ഇപ്പോൾ ചെയ്യുന്നത്‌ അതു തന്നെ ആയിട്ടും എന്തിനായിരുന്നു ഈ കപട നാടകം? നിങ്ങളുടെ ന്യൂനപക്ഷ സ്ഥാപനങ്ങളിൽ എത്ര കത്തോലിക്കർ സൗജന്യമായി പഠിക്കുന്നുണ്ട്‌? മാതാപിതാക്കളിൽ നിന്നും നിങ്ങൾ ഫീസീടാക്കാത്ത ഏതു കുട്ടിയുടെ പേരിലാണ്‌ കോളേജിൽ നിന്നും വിദ്യാഭ്യാസ വായ്പ ഇല്ലാത്തത്‌? ഉത്തരങ്ങൾ ഞാൻ പ്രതീക്ഷിക്കുന്നില്ല.. കാരണം ചോദ്യം ചെയ്യലുകൾ നിങ്ങൾക്ക്‌ ഇഷ്ടമല്ലല്ലോ..

അഭയക്കേസ്‌ അന്വേഷിക്കുന്ന സി ബി ഐ സമ്മർദ്ദത്തിനു വഴങ്ങുന്നവർ. ലാവലിൻ കേസ്‌ അന്വേഷിക്കുന്നവർ സത്യവാന്മാർ. അഭയക്കേസിനെക്കുറിച്ചേഴുതുമ്പോൾ മാധ്യമങ്ങൾ നിങ്ങൾക്കെതിര്‌. അല്ലെങ്കിൽ സത്യത്തിന്റെ മാലാഖമാർ. ലാവലിൻ കേസിനെക്കുറിച്ച്ച്‌ കാർട്ടൂൺ വരച്ച നിങ്ങൾ അഭയക്കേസിലേ കുറ്റാരോപിതർ അഭയഹീനരായതിന്റെ പേരിൽ നിങ്ങൾ കണ്ണീരൊഴുക്കുന്നു. അല്ലയോ മാന്യ ദേഹങ്ങളേ, പിണറായി വിജയനും ഇന്ന്‌ കുറ്റാരോപിതൻ മാത്രമാണ്‌ അല്ലാതെ കുറ്റവാളിയല്ല - കോട്ടൂരിനേയും സെഫിയേയും പോലെ തന്നെ. ഇത്‌ വത്തിക്കാനല്ല ഇന്ത്യയാണ്‌. ഇവിടത്തേ നിയമം കത്തോലിക്കനും കമ്യൂണിസ്റ്റ്കാരനും ഒന്നു തന്നെയാണ്‌.

തകർന്ന്‌ വീണ കോമാളികളുടെ സ്വപ്നം എന്ന നിങ്ങളുടെ ബ്ലോഗിലെ പോസ്റ്റുകൾ ചൈനയിൽ തകർന്ന്‌ വീണ കത്തോലിക്കാ കോമാളി സ്വപ്നങ്ങളുടെ കൊതിക്കെറുവല്ലേ? അവിടത്തെ ഗവണ്‍മന്റ്‌ മെത്രാന്മാരെ നിയമിച്ചപ്പോൾ, അത്‌ സ്വീകരിക്കാൻ പുരോഹിതന്മാർ തയ്യാറായപ്പോൾ ആഗോള ക്രൈസ്തവ സമൂഹത്തിന്റെ മേലെ വത്തിക്കാന്റെ പിടി അയഞ്ഞതല്ലേ നിങ്ങളുടെ മുറുമുറുപ്പിന്റെ കാരണം? ആ സമയത്ത്‌ തന്നെ വത്തിക്കാൻ ചൈനീസ്‌ വിശുദ്ധരെ പ്രഖ്യാപിച്ച്‌ നടത്തിയ നാലാം കിട രാഷ്ട്രീയ നാടകം വിലപ്പോകാത്തത്തല്ലേ നിങ്ങളുടെ പ്രകോപനം? എന്തേ പോളണ്ടിലേതുപോലെ ചൈനയിൽ മാർപ്പാപ്പ കമ്യൂണിസത്തിനെതിരെ യുദ്ധ പ്രഖ്യാപനം നടത്താത്തത്‌? ചങ്കുറപ്പുണ്ടോ നിങ്ങൾക്ക്‌? മുട്ടുവിറച്ചിട്ടോ അതോ എന്തൊക്കെ പറഞ്ഞാലും ആപത്ത്‌ കാലത്ത്‌ ഒരു ദൈവവും ഇറങ്ങിവരില്ലെന്ന തിരിച്ചറിവുകൊണ്ടോ? ആ ലേഖനത്തിൽ നിങ്ങൾ വാനോളം പുക്ഴ്തിയ ആണവ കരാറിന്റെ വ്യവസ്ഥകൾ ഒന്നൊന്നായി അമേരിക്ക കാറ്റിൽ പറത്തുന്നത്‌ നിങ്ങൾ അറിയുന്നുണ്ടൊ?
അന്യന്റെ ആശയങ്ങളെ മനസ്സിലാക്കി ആരോഗ്യപരമായ ഒരു സംവാദത്തിനു ശ്രമിക്കാതെ അവരെ അവഹേളിക്കുമ്പോൾ ഒന്നോർക്കുന്നത്‌ നല്ലതാണ്‌.. നിന്റെ കണ്ണിലെ തടിക്കഷനത്തിന്‌ ഭാരം കൂടി വരികയാണ്‌. ഇനിയും എത്രനാൾ?
Monday, July 6, 2009

പ്രിയപ്പെട്ട മാര്‍ . പൌവ്വത്തില്‍ ...

കത്തോലിക്കരുടെ ബ്ലോഗിലെ എഴുത്തുകള്‍ വായിച്ചു. ഒരു കത്തോലിക്കന്‍ കൂടിയായ ഞാന്‍ കോരിത്തരിച്ചു പോയി. കാര്‍ടൂണ്‍ ഉഗ്രന്‍ . "പിതാവേ, തങ്ങള്‍ ചെയ്യുന്നതെന്തെന്ന്‌ ഇവര്‍ അറിയായ്കയാല്‍, ഇവരോടു ക്ഷമിക്കേണമേ" (ലൂക്ക.23:34). ഈ വേദവാക്യം അടുത്തകാലത്ത്‌ പലപ്പോഴും ഓര്‍മ്മയില്‍ വരാറുണ്ട്‌. കഴിഞ്ഞ ആഴ്ച ആലപ്പുഴയില്‍ നടത്തിയ ഒരു പ്രസംഗത്തെക്കുറിച്ച്‌ നാട്ടില്‍ എന്തെല്ലാം കോലാഹലങ്ങളാണുണ്ടായത്‌! പ്രസംഗത്തിന്റെ ഒന്ന്‌ അല്ലെങ്കില്‍ രണ്ട്‌ വാചകങ്ങള്‍ അടര്‍ത്തിയെടുത്ത്‌ അതു ചാനലില്‍ തലക്കെട്ടായി ആവര്‍ത്തിച്ചുവന്നാല്‍ പിന്നീട്‌ അതാണു ചാനലിലെ അന്നത്തെ ചര്‍ച്ചാവിഷയം. പോരെങ്കില്‍, രാഷ്ട്രീയക്കാരും ചില 'ബുദ്ധിജീവികളും' പിന്നീട്‌ അതേപ്പറ്റി തകര്‍പ്പന്‍ പ്രസ്താവനകളിറക്കുകയായി. ഒരു നേതാവു പറഞ്ഞകൂട്ടത്തില്‍ പ്രസ്തുത പ്രസംഗത്തിലെ പ്രസ്താവന'നികൃഷ്ടമായി' എന്നുപോലും പറഞ്ഞുവച്ചു. ചില പത്രങ്ങളില്‍ ലേഖനങ്ങളും ചിലതില്‍ മുഖപ്രസംഗങ്ങള്‍വരെയും ആ പ്രസംഗത്തെക്കുറിച്ചു എഴുതുകയുണ്ടായി. ഇവരാരും ആ പ്രസംഗം മുഴുവന്‍ നേരിട്ടു റെക്കോര്‍ഡുചെയ്തതു കേട്ടിട്ടു പ്രതികരിക്കുകയല്ലായിരുന്നു എന്നതാണ്‌ വിചിത്രം. സാമാന്യം ദീര്‍ഘമായ ഒരു പ്രസംഗത്തില്‍നിന്ന്‌ ഒന്നുരണ്ടു വാചകങ്ങള്‍ മാത്രം കേട്ടു ഇത്രയും ഹാലിളകുന്നരീതി അടുത്തകാലത്തായി പ്രചാരത്തിലായതാണ്‌. പ്രസംഗത്തിന്റെ ഉള്ളടക്കമോ ചിന്താഗതിയോ അറിയാതെ - അല്ലെങ്കില്‍ അറിയണമെന്ന്‌ ആഗ്രഹിക്കാതെയുള്ള കലിതുള്ളലുകളാണ്‌ ഇവ. ഈ സാഹചര്യത്തിലാണ്‌ മേലുദ്ധരിച്ച വേദവാക്യത്തെകുറിച്ചു ഓര്‍ത്തുപോകുന്നത്‌.

ഹാ സ്തോത്രം സ്തോത്രം . നികൃഷ്ട ജീവി പ്രയോഗം മത്തായി ചാക്കോ സംഭവത്തിലേതാണെന്നു തോന്നുന്നു. അങ്ങനെ ഈ ആൾക്കാർ എല്ലാം പറയുന്നതിന്റെ ചെറിയ ഭാഗങ്ങൽ അടർത്തിയെടുത്ത്‌ വിമർശനങ്ങൽ ഉന്നയിക്കുന്നവരാണ്‌. ശരി.. ഇങ്ങനെ ചെയ്യാത്തവർ കത്തൊലിക്കർ മാത്രം. എങ്ങനെ നമ്മൾ ചിരിക്കാതിരിക്കും? അപ്പോൾ ഈ ബൈബിളിലെ സൗകര്യമുള്ള വാക്യങ്ങൾ മാത്രം അടർത്തിയെടുത്ത്‌ തങ്ങളെ തന്നെ ന്യായീകരിക്കുന്ന നിങ്ങളെ ഞങ്ങൾ എന്തു വിളിക്കണം?
Varamozhi Editor: Text Exported for Print or <span><span title="Click to correct" class="transl_class" id="154"><span title="Click to correct" class="transl_class" id="154">സേവ്</span></span></span> <br />

അങ്ങനെ ഒരു ചെറിയ ഭാഗം അടർത്തിയെടുത്ത്‌ പ്രചരണം നടത്തുന്നതിന്‌ ഒരു ഉദാഹരണം കൂടി. വിമോചന സമര കാലത്തെ കത്തോലിക്കരുടെ മറ്റൊരു പ്രചരണം "റഷ്യയിൽ സ്ത്രീകൾ പൊതു സ്വത്താണ്‌" ,ഇതിന്റെ കാരണം കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയിലെ ഒരു വരി "ഉൽപാദന ഉപാധികൾ പൊതു സ്വത്താക്കണം". സ്ത്രീകളെ കേവല ഉൽപാദന ഉപാധികളായി കാണുന്ന കത്തൊലിക്കരുടെ ആശയ പാപ്പരത്വം പുതിയതല്ല. ഇതിനെക്കുറിച്ചുള്ള പരാമർശം കഴിഞ്ഞ പോസ്റ്റിൽ ഉണ്ട്‌. മാത്രമല്ല പൗലോസിന്റെ ലേഖനത്തിലെ വരികൾ : "സ്ത്രീകൾ സഭയിൽ സംസാരിക്കരുത്‌. പുരുഷ്ണ്മാർ വേണം അവർക്കുവേണ്ടി സംസാരിക്കാൻ. അഥവാ സഭയിൽ സംസാരിക്കേണ്ടിവന്നാൽ സ്ത്രീ ശിരോവസ്ത്രം ധരിക്കണം". വായിച്ചിട്ടുണ്ടൊ?
കമ്മ്യൂണിസം കാലഹരണപ്പെട്ട ആശയമാണെന്ന വാക്കുകൾ കേൾക്കുമ്പൊൾ അവജ്ഞ തോന്നുന്നു. കത്തോലിക്കാ സഭയുടെ പഠിപ്പിക്കലുകൾ പ്രകാരം ഇന്നും ഭൂമി ആണ്‌ പ്രപഞ്ചത്തിന്റെ കേന്ദ്രം. ലോകത്തിന്റെ പഴക്കം 2000 വർഷവും. ഇതൊക്കെ കാലഹരണപ്പെടാത്ത ആശയങ്ങൾ. അല്ലെങ്ക്ഗിൽ തെറ്റുതിരുത്തിയ കാര്യം ഒന്നും ഇടയലേഖനം വഴി അറിയിച്ചതായി ഓർക്കുന്നില്ല.

സ്വാശ്രയ നിയമം വന്നപ്പോൾ നിങ്ങൾ നടത്തിയ ഏറ്റവും വലിയ പ്രചാരണം ഇങ്ങനെ.. "ഈ നിയമം വന്നാൽ ഓരോ ക്രിസ്തിയാനി മാതാപിതാക്കളും തങ്ങളുടെ മക്കൾക്കൊപ്പം രണ്ടു അന്യ ജാതിക്കാരെക്കൂടി പഠിപ്പിക്കേണ്ടിവരും". അപ്പോൾ എനിക്കും ചില വചനങ്ങൾ ഓർമ്മ വന്നു. "നിന്റെ ഇടതുകൈ കൊടുക്കുന്നതു വലതുകൈ അറിയാതിരിക്കട്ടെ..", നിങ്ങളിൽ രണ്ട്‌ മേലങ്കികൾ ഉള്ളവൻ ഒന്ന്‌ ഇല്ലാത്തവന്‌ കൊടുക്കട്ടെ..", "തിരിച്ച്‌ കിട്ടുമെന്ന പ്രതീക്ഷയിൽ നിങ്ങൾ കടം നൽകുന്നതിൽ എന്തു കാര്യം? ചുങ്കക്കാരും വേശ്യകളും വരെ അങ്ങനെ ചെയ്യുന്നുണ്ടല്ലോ..". പക്ഷെ ഈ വാക്യങ്ങൾ നിങ്ങൾ മറന്നു. ആദ്യ കാലത്ത്‌ കേരളത്തിലെ വിദ്യാഭ്യാസ മേഖലക്ക്‌ മിഷനറിമാർ നൽകിയ സംഭാവനകളെ അപ്പാടെ വെറുക്കപ്പെട്ടതാക്കുന്ന നിങ്ങളുടെ നയം എല്ലാ ക്രൈസ്തവരും സ്വീകരിച്ചു എന്നു നിങ്ങൾ കരുതേണ്ട.
എനിക്കറിയുന്നിടത്തോളം പൗവ്വത്തിൽ വ്യക്തിപരമായി നല്ല സമ്പന്നനാണ്‌. ഈ അവസരത്തിൽ ഞാൻ ഫാദർ ടഫറേലിനെയും ഫാ. സുക്കോളിനെയും മറ്റും ഓർത്തു പോകുന്നു. കേരളത്തിൽ ആകമാനം പ്രേക്ഷിത പ്രവർത്തനങ്ങൾ നടത്തി അനേകം പള്ളികൾ പണിതീത്ത അവരെ നിങ്ങൾ ഓർക്കുന്നുണ്ടോ? ദൈവത്തിൽ സ്വമനസ്സാ നേരുന്ന ദാരിദ്ര്യവും അനുസരണവും ബ്രഹ്മചര്യവും അങ്ങേ അറ്റം കാത്ത്‌ സൂക്ഷിച്ചവർ.. ഈ ദാരിദ്ര്യം ഏതായാലും ആത്മീയ ദാരിദ്ര്യം ആകാൻ വഴിയില്ലല്ലോ. കാലം മാറി. ഇങ്ങനെ അനേകം ത്യാഗങ്ങളുടെ മുകളിൽ ചവിട്ടിക്കയറി നിങ്ങൾ സമ്പന്നരായി. നിങ്ങളുടെ മാനേജ്‌മന്റ്‌ സ്ഥാപനങ്ങളിൽ ലക്ഷങ്ങൾ കൈക്കൂലി വാങ്ങി നിങ്ങൾ നിയമനം നടത്തുന്നു. അവർക്ക്‌ ശമ്പളം സർക്കാർ കൊടുക്കണം. സർക്കാർ എവിടെ നിന്നും ശമ്പളം കൊടുക്കുന്നു എന്ന്‌ നിങ്ങൾ ചിന്തിക്കുന്നുണ്ടൊ? അതിവിടത്തെ ജനങ്ങൾ കൊടുക്കുന്ന നികുതി അല്ലേ? ക്രിസ്തിയാനികൾ ന്യൂനപ്ക്ഷമായ സ്ഥിതിക്ക്‌ വിജാതീയർ തന്നെ അല്ലേ നിങ്ങളെ അപ്പോൾ തീറ്റി പോറ്റുന്നത്‌? മാത്രമല്ല ശബരിമലയിലും ഗുരുവായൂരിലും മറ്റും വരുന്ന നേർച്ചപ്പണം സർക്കാർ ഖജനാവിൽ വരുന്നു. മലയാറ്റൂരേയും മറ്റും..? അങ്ങനെ ഇവിടത്തേ ഭൂരിപക്ഷത്തിന്റെ ചെലവിൽ തിന്നുകൊഴുക്കുന്ന നിങ്ങൾക്ക്‌ മേൽപറഞ്ഞ പ്രചാരണം നടത്തുന്നതിൽ അൽപ്പം ലജ്ജ പോലും തോന്നിയില്ലേ? ഈ പറയുന്ന ഭൂരിപക്ഷം നൽകുന്നില്ലെങ്ങിൽ നിങ്ങളുടെ ന്യൂനപക്ഷ അവകാശത്ത്ന്‌ എന്തു വില ആണുള്ളതെന്ന്‌ ഒന്നു ചിന്തിക്കുന്നത്‌ നല്ലതായിരിക്കും.
നിങ്ങൾ ഒന്നൊർക്കുക.. വിശ്വാസികൾക്ക്‌ ബൈബിൾ വായിക്കാൻ അവകാശം ഇല്ലാതിരുന്ന 14 - ആം നൂറ്റാണ്ട്‌ അല്ല ഇത്‌. ചിന്തിക്കുന്ന വിശ്വാസികൾ ഇന്നിവിടേ ഉണ്ട്‌. സ്വന്തം സ്വത്ത്‌ കൈവിടുമ്പൊൾ മാത്രം വിശ്വാസികളേ തെരുവിൽ ഇറക്കുന്ന നിങ്ങളുടെ കാപട്യം തിരിച്ചറിയുന്നവർ. സ്വാശ്രയ നിയമത്തിന്റെ പേരിൽ ഉപവാസം നടത്തിയ നിങ്ങൾ ഒറീസ്സയിലെ പാവം വിശ്വാസികൾക്ക്‌ വേണ്ടി എന്തേ ഉപവസിച്ചില്ല? അദ്വാനിക്കൊപ്പം പൊതുവേദിയിൽ നിന്ന്‌ സംഘപരിവാറിനെ നിങ്ങൾ പുകഴ്ത്തിയപ്പൊൾ ആ ആത്മാക്കൾ വിതുമ്പിയിരിക്കില്ലേ? കാപട്യത്തിന്റെ പ്രതിരൂപമായ നിങ്ങൾ ഈ ലോകത്തിൽ അഴിക്കുന്നത്‌ ഇപ്പൊളും അഴിയുമെങ്കിൽ, നിങ്ങൾ ഇവിടെ ബന്ധിക്കുന്നത്‌ ഇപ്പൊളും ബന്ധിക്കപ്പെടുമെങ്ങിൽ ബഹുമാന്യനായ നികൃഷ്ട ജീവീ.. കൊൺഗ്രസ്സിന്റെ കൂട്ടിക്കൊടുപ്പുകാരാ, എന്നെ ശപിച്ച്‌ നിത്യ നരകത്തിൽ തള്ളിയാലും.. എന്റെ തലയിൽ വീണ മാമ്മൊദീസ്സ വെള്ളം ഇന്നവിടെ ദുർഗന്ധം വമിക്കുന്ന പാടായി അവശേഷിക്കുന്നു.. ഞാൻ അത്‌ കഴുകിക്കളയട്ടെ..

Friday, July 3, 2009

അഭിവന്ദ്യ തിരുമേനിമാർക്ക്‌ ഒരു വിയോജനക്കുറിപ്പ്‌

കഴിഞ്ഞ ദിവസം ഞാൻ യാദൃശ്ചികമായി KCBC - Kerala Cathelic Bishop Council (http://www.kcbcsite.com/) ന്റെ വെബ്‌ പേജ്‌ കാണാൻ ഇടയായി. അതിൽ പുതിയ ഇടയ ലേഖനങ്ങൾ ഒക്കെ അപ്‌ ലൊഡ്‌ ചെയ്തിട്ടുണ്ട്‌. ഇതിൽ KCBC യോഗ തീരുമാനങ്ങൾ വിവരിക്കുന്ന PDF download ചെയ്യാൻ സാധിക്കും. ഇതിൽ 10.6.2009 നു വന്ന Ref: 221/KCBC/K-6/KPR/DS- രേഖ വായിച്ചപ്പോൾ വെറുതെ ഒരൽപം പുറകിലേക്കു ചിന്തിച്ചു പോയി.

ലൈംഗികത എന്നൊക്കെ കേൾക്കുന്നത്‌ നമ്മുടെ പുരോഹിതന്മാർക്കൊക്കെ വലിയ വിഷമമാണ്‌. അത്‌ ക്രൈസ്തവ വിരുധമാണ്‌. എല്ലാ ക്രിസ്തിയാനികളും ആകാശത്തിൽ നിന്നും പൊട്ടി വീണവരാണല്ലോ. കുട്ടികൾ ഇതൊക്കെ വായിച്ചാൽ വളര മോശമായിപ്പോകും. എന്നാലും ഡിഗ്രീ ക്ലാസിലൊക്കെ പൊതുവ വളർന്ന കുട്ടികളല്ലേ ഉണ്ടാവുക? അവർ ഇതൊക്കെ അറിഞ്ഞാൽ മൊശമാണൊ? പിന്നെ നളിനി ജമീലയുടെ പുസ്തകതിൽ എന്താണ്‌ ഉള്ളതെന്നു ബഹുമാനപ്പെട്ട പിതാക്കന്മാർ വായിച്ചിരുന്നോ ആവൊ? ഇതിലെ രസം മറ്റൊന്നാണ്‌. സിസ്റ്റർ ജെസ്മി യുടെ പുസ്തകം പുറത്ത്‌ വന്ന്‌ അധികമൊന്നും ആയില്ല. അഭയ കേസിലെ സിസ്റ്റർ സെഫിയുടെ കാര്യവും നമ്മൾ കേട്ടിരുന്നു. പിന്നെ പുതിയ പോപ്പ്‌ അമേരിക്കയിൽ ചെന്നപ്പോൾ അവിടത്തെ പുരോഹിതന്മാർ നടത്തിയ ലൈംഗിക പീഢനങ്ങൽക്ക്‌ മാപ്പ്‌ പറഞ്ഞതായും ഒക്കെ കേട്ടു. ഇതൊക്കെ ആര്‌ ആലോചിക്കാൻ.. അച്ച്ന്മാരെയും മെത്രാന്മാരെയും ഒന്നും ചോദ്യം ചെയ്യരുത്‌. നരകത്തിൽ പോകും.. അല്ലെങ്കിലും പണ്ടു ക്രിസ്തിയൻ രാജ്യങ്ങളിൽ പരിണാമ സിദ്ധാന്തം പഠിപ്പിക്കുന്നതു വരെ നിരോദ്ധിച്ചവർ ഇതിനപ്പുറവും പറയും.
അക്രമം, അത്‌ വലിയ പാതകം തന്നെ. കത്തോലിക്കാ സഭക്ക്‌ പ്രത്യേകമായും അക്രം നിഷിദ്ധമാണ്‌. ഇതു പറയുമ്പോൾ ഓർക്കണം അക്രമം അവർക്കെതിരെ ആണെങ്കിൽ മാത്രം ആണ്‌ ഇത്‌ ബാധകം. 16 - ആം നൂറ്റാണ്ടിന്റെ കഥകൾ നമ്മൾ മറക്കേണ്ടതാകുന്നു. അന്നൊക്കെ എന്തു സുഖമായിരുന്നു കത്തൊലിക്കർക്ക്‌. ആരെയും പേടിക്കണ്ട. അന്ന്ത്തെ പ്രധാന പ്രശ്നം കുറെ ശാസ്ത്രജ്ഞന്മാർ ആയിരുന്നു. അവന്മാരെയൊക്കെ ശരിക്ക്‌ ഒതുക്കി.
"Among the subjects of this Inquisition were Francesco Patrizi, Giordano Bruno, Tommaso Campanella, Girolamo Cardano, Cesare Cremonini, and Galileo Galilei. Of these, only Bruno was executed; Galileo died under house arrest, and Campanella was imprisoned for twenty-seven years. The miller Domenico Scandella was also put to the stake on the orders of Pope Clement VIII in 1599".
ഇത്‌ വിക്കിപീഡിയ പേജിൽ നിന്നും. ഇത്‌ അറിയപ്പെട്ടവർ. റോമൻ ഇൻക്വിസിഷൻ എന്നറിയപ്പെട്ട പരിപാടികളിൽ ജീവൻ നഷ്ടമായ സാധാരണക്കാർ വേറേയും അനേകമാണ്‌. ഒരു രാജ്യത്തെ നിയമം അനുസരിക്കാത്തവർ ശിക്ഷിക്കപ്പെടുന്നതു സ്വാഭാവികം. പക്ഷെ ഇവർ ചെയ്ത കുറ്റം എന്താണന്നോ ഭൂമി സൂര്യനെ ആണ്‌ ചുറ്റുന്നത്‌ എന്ന് പറഞ്ഞു. അതീവ ഗുരുതമായ കുറ്റം. പിന്നെ knight Templars നെ അടിച്ചമർത്തിയ കഥ. ഇന്നും 13 -ആം തീയതി വെള്ളിയാഴ്ച ഏവർക്കും പേടിസ്വപ്നമായതിന്റെ കാരണവും ഇതു തന്നെ. ക്ലമന്റ്‌ അഞ്ചാമൻ മാർപ്പാപ്പയുടെ time pass. കമ്മ്യുണിസ്റ്റ്‌ നേതാക്കളെ പലരേയും കൊലപാതകികൾ എന്നൊക്കെ വിളിക്കുമ്പൊൾ ഇതു കൂടി ഓർക്കപ്പെടുന്നത്‌ നല്ലതാണ്‌. കൊടുത്താൽ കൊല്ല്ത്തും കിട്ടും പിതാക്കന്മാരേ..

ഇതൊക്കെ പറയുമ്പോൾ ഓർമ്മവരുന്ന ചില കാര്യങ്ങൾ കൂടി.. ഒറീസ്സയിൽ അനേകം ക്രൈസ്തവർ കൊല്ലപ്പെട്ടപ്പോൾ നമ്മുടെ ഒരു പ്രധാന മെത്രാന്റെ വാക്കുകൾ ഇങ്ങനെ.. "പള്ളികൾ തകർന്നാൽ ഇനിയും ഉണ്ടാക്കാം. കുട്ടികൾ ഇനിയും ഉണ്ടാകും. എന്നാൽ ഒരു തലമുറയുടെ വിസ്ശാസം തകർന്നാലോ". സ്വാശ്രയ നിയമം പാസ്സാക്കിയ സമയത്ത്‌ കേരളത്തിലെ കത്തൊലിക്കാ സഭ ഉപവാസവും പ്രാർത്ഥനകളും നടത്തിയിരുന്നു. എന്നാൽ ഒറീസ്സ സംഭവതിന്റെ പേരിൽ ഇങ്ങനെ ഒന്നും കേട്ടില്ല. സുനാമി വന്നപ്പോളും ഒന്നുമില്ല. അപ്പൊ കാശുണ്ടാക്കലിന്‌ തടസ്സം വന്നാൽ മാത്രമെ ഇവർ ഇളകുകയുള്ളു. ഇതു സാധാരണ ബുദ്ധിയുള്ള ആർക്കും മനസ്സിലാകും. ഒറീസ്സ സംഭവങ്ങൽക്ക്‌ ശേഷം നാളുകളോളം CPM ഓഫീസുകളിൽ കുർബാന നടന്ന കാര്യം ഇവർക്കറിയാമോ ആവോ. കത്തൊലിക്കർക്കു നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച്‌ പഠിക്കാൻ CBCI നിയമിച്ച കമ്മീഷനിൽ സീതാറാം യെച്ചൂരി ഉണ്ടായിരുന്നതും ഇവർ കേട്ടില്ല. തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ച്‌ CBCI പറഞ്ഞതൊന്നും ഇവർ അറിഞ്ഞിട്ടേ ഇല്ല. ഇതിനെ ആകെ ചേർത്ത്‌ multiple father disorder syndrome എന്നോ മറ്റോ വിളിക്കാവുന്നതും ആണ്‌.

19-02-2009 ന്‌ KCBC Family Commision ഇറക്കിയ സർക്കുലറിൽ സ്ത്രീകളുടെ തുല്യ്‌അതാ അവകാശങ്ങളെക്കുറിച്ചുള്ള ഭാഗങ്ങൾ
വായിച്ച്‌ ഞാൻ കോരിത്തരിച്ച്‌ പോയി. ഇങ്ങനെ സ്ത്രീകളെ കാണുന്നവർ ഇന്നും സ്ത്രീ പൗരൊഹിത്യം അമ്ഗീകരിക്കാത്തത് എന്തേ എന്നെനിക്കൊരു സംശയം. സഭയുടെ ആദ്യ കാലങ്ങളിൽ പൗരൊഹിത്യം സ്ത്രീകൾക്ക്‌ അനുവദിച്ചിരുന്നു. പിന്നീട്‌ അവരെ പുറത്താക്കി. മാത്രമല്ല പതിനായിരക്കണക്കിന്‌ സ്ത്രീകൾ ആണ്‌ മന്ത്രവാദിനി വേട്ട (witch hunt) ന്റെ പേരിൽ കൊല്ലപ്പെട്ടത്‌. മൂന്നു നൂറ്റാണ്ടുകൾ നീണ്ടുനിന്ന വേട്ടയിൽ കൊല്ലപ്പെട്ടത്‌ ഏതാണ്ട്‌ 50000 സ്ത്രീകൾ. അത്‌ ചരിത്രം. പിന്നീട്‌ നിൽക്കക്കള്ളി ഇല്ലാതെ കന്യകാ മറിയം എന്ന സങ്കൽപ്പവും സ്ത്രീ ശാക്തീകരണവും സഭ കൊണ്ടുവന്നു. കന്യകാ മറിയത്തിന്റെ കന്യകാത്വം വിശ്വാസ സത്യമായി പ്രഖ്യാപിച്ചതും പിന്നീടാണ്‌. അതു വരെ അപ്പൊ മറിയം.. എനിക്കറിയില്ല.

കേരളത്തിലെ മെത്രാന്മാർക്ക്‌ മാത്രം ധാർഷ്ട്യം എന്തുകൊണ്ട്‌ എന്ന് നാം ചിന്തിക്കണം. വടക്കെ ഇന്ത്യയിൽ പലയിടത്തും കത്തൊലിക്കർ വേട്ടയാടപ്പെഴുമ്പോളും ഇവിടെ ന്യൂന പക്ഷ അവകാശവും പറഞ്ഞ്‌ കാശുണ്ടാക്കുന്നതിൽ മാത്രം ശ്രദ്ധിച്ച്‌ മദിച്ച്‌ ജീവിക്കാനുള്ള സാഹചര്യം എങ്ങനെ ഉണ്ടായി എന്നവർക്ക്‌ അറിയേണ്ട. ഒരു കാലത്ത്‌ ശാസ്ത്രം ചെകുത്താനെന്ന് പറഞ്ഞു നടന്നവർ.. ഇന്ന് You Tube ഇൽ മാർപ്പാപ്പ വരെ ഉണ്ട്‌. ഇന്റർനെറ്റ്‌, ആധുനിക സുരക്ഷാ സംവിധാനങ്ങൾ... ഇപ്പൊളും അവർക്കിഷ്ടപ്പെടാത്തതു എല്ലാം പാപം ആണ്‌. ആയിരക്കണക്കിന്‌ രോഗികൾക്ക്‌ ആശ്വാസമാകാവുന്ന വിത്തു കോശ ഗവേഷണത്തെയും മറ്റും മനുഷ്യത്ത്വതിന്റെ പേരും പറഞ്ഞ്‌ എതിർക്കുന്നത്‌ കാണുമ്പോൾ, ഗർഭനിരോധനവും മറ്റുമ്പാപമാണെന്നു പറയുമ്പോൾ.. ഇവർക്ക്‌ എത്ര തന്തമാരാണെന്നു ചോദിച്ചു പോകുന്നവൻ ശരിക്കും അവിശ്വാസിയും വഴി പിഴച്ചവനും ആണോ?

Wednesday, July 1, 2009

ചില രണ്ടാം വിമോചന സമര സ്വപ്നങ്ങള്‍

(മെത്രാന്‍മാരെല്ലാം ആകെ ഇളകിയിരിക്കുന്നു. കേരളത്തിലെ സഭ ഇതാ ചരിത്രത്തിലെ വലിയ അപകടം നേരിടുകയാണ്‍്‌. വെറുതെ ഇരുന്നു കൂടാ, വിശ്വാസികളേ നമ്മള്‍ ഇളകേണ്ട സമയം വന്നിരിക്കുന്നു. സ്ഥലത്തെ പ്രധാന മാര്‍ കളായ പൌവ്വത്തിലും താഴത്തിലും പിന്നെ ഇപ്പൊ കേട്ടു തുടങ്ങിയ ഒരു സൂസപാക്യവും പിന്നെ കുറേ ഏറെ വെള്ളക്കുപ്പായങ്ങളും ഇളകിക്കഴിഞ്ഞു. )
പ്രധാന പ്രശ്നം കമ്മ്യുണിസ്റ്റുകാര്‍ തന്നെ. ഇവന്‍മാര്‍ മൊത്തത്തില്‍ തീരെ ശരിയല്ല. എന്തോ ഒരു സ്വാശ്രയ നിയമമെന്നൊ അങ്ങനേ എന്തൊക്കെയൊ കൊണ്ടു വന്നു പോലും. പിന്നെ വേറെയും എന്തൊക്കെയോ ഉണ്ട്‌. സ്വാശ്രയ നിയമം നമ്മള്‍ അങ്ങു കോടതിയില്‍ ഒതുക്കി. പിന്നെയല്ല നമ്മള്‍ ക്രിസ്ത്യാനികള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കാശൊക്കെ കൊടുത്ത്‌ അന്ന്യ ജാതി പിള്ളെരെയും പഠിപ്പിക്കണം പോലും. അയല്‍ക്കാരനെ സേ്നഹിക്കണമെന്നൊക്കെ കര്‍ത്താവിനു പറയാം. അങ്ങേര്‍ക്കു കാശുവേണ്ടാരുന്നു. വല്ലവനും വേണ്ടി അപ്പം വര്‍ധിപ്പിച്ചു കൊടുക്കാന്‍ നാട്ടുകാര്‍ അപ്പം കൊടുക്കുമായിരുന്നു, നമ്മള്‍ക്കൊ? വെള്ളം വീഞ്ഞാക്കുന്ന പരിപാടി ബൈബിളില്‍ വിശദമായി കൊടുത്തിരുന്നെങ്കില്‍ അതൊന്നു നോക്കാമായിരുന്നു. നമ്മള്‍ എത്ന്‌ ചെയ്യാന്‍?
പണ്ടൊരു വലിയ കമ്മ്യുണിസ്റ്റ്‌ എന്തോ ഭൂപരിഷ്കരണം എന്നൊക്കെ പറഞ്ഞു വന്നു. എന്നിട്ടെന്തായി? നമ്മള്‍ കുറുവടി പടയെ ഇറക്കി ശരിയാക്കിയില്ലേ.. ഇപ്പൊ പറയുന്നു നമ്മുടെ സ്കൂളിലെ നിയമനം പി എസ്‌ സി ക്കു വിടണമെന്ന്‌. പിന്നെടാ കൂവേ അപ്പൊ നമ്മള്‍ നിയമനത്തിന്റെ കാശ്‌, മറ്റെ ലക്ഷങ്ങളേ, ആരോട്‌ വാങ്ങും? നല്ല കഥ! ( നമ്മുടെ വിശ്വാസികള്‍ പലരുടെയും വിചാരം അത്‌ ശമ്പളം കൊടുക്കാനാണെന്നാ. അതു സര്‍ക്കാരല്ലെ കൊടുക്കണ്ടത്‌, നമ്മുടെ കാശു നമ്മള്‍ക്കു തന്നെ. ശബരിമലയില്‍ നിന്നൊക്കെ, മറ്റെ ഹിന്ദുക്കളുടെ, നല്ല വരുമാനമുണ്ടെന്ന്‌.. അതൊക്കെ എന്തോ ബോര്‍ഡിന്റെ കീഴിലായതുകൊണ്ടു കാശൊക്കെ സര്‍ക്കാരിനല്ലേ, ഏത്‌? നമ്മുടെ കാശിനു ബോര്‍ഡ്‌ ഒന്നും ഇല്ലാത്തതു കൊണ്ട്‌ കണക്കും കാര്യവും വെണ്ടെന്ന്‌. ആരേലും ചൊദിച്ചാല്‍ നമ്മള്‍ ന്യൂന പക്ഷം അല്ലേ, പിന്നെ രണ്ട്‌ ഇടയ ലേഖനവും വായിക്കും. അത്ര തന്നെ. നമ്മുടെ കോണ്‍ഗ്രെസ്‌ ഉള്ളപ്പൊ ആരു ചോദിക്കാന്‍? ചോദിച്ചാല്‍ വോട്ടില്ല, അത്‌ കാര്യം വേറെ.. അല്ല പിന്നെ).
നമ്മുടെ സമുദായത്തില്‍ നിന്നു കൊറെ എഞ്ജിനീയറുമാരൊക്കെ വരെട്ടെന്നു കരുതി നമ്മള്‍ കുറച്ചു കോളേജൊക്കെ ഉണ്ടാക്കി. കൂടെ കൊറെ കാശും കിട്ടുമല്ലോ. അപ്പോ ദേ പൊല്ലാപ്പ്‌.. പാവപ്പെട്ടോനെ പഠിപ്പിക്കണം പോലും.. പാവപ്പെട്ടവന്‍ ഒക്കെ എഞ്ജിനീയര്‍ ആയിട്ട്‌ എന്ത്‌ ചെയ്യാന്‍? പിന്നെ എന്തോ കൊറേ പിള്ളേരു കൊടിയൊക്കെ കൊണ്ട്‌ ഇറങ്ങി. എവന്‍മാര്‍ക്കൊക്കെ നമ്മുടെ കെ സി വൈ എമ്മിനേയും എല്ലിനേയും ഒക്കെ കണ്ടു പഠിച്ചുകൂടെ? അവരൊക്കെ എന്തു ദൈവഭയം ഉള്ളവരാ. എന്തു പറഞ്ഞാലും കേട്ടോളും. കോളേജിന്റെ കാര്യം പറഞ്ഞപ്പോളാ, നമ്മുടെ എടേലും ഒണ്ട്‌ കൊറെ തല തെറിച്ചവന്‍മാര്‍. അതില്‍ പ്രധാനി വെള്ളത്താടി ഒക്കെ വച്ച ഒരു ബേബി. അവനാ പാവപ്പെട്ടോരൊട്‌ വല്യ സ്നേഹം. നമ്മളെ ഒന്നും ഒരു വെലയില്ലെന്ന്‌. അവന്‍ ഇനി പള്ളീല്‍ കേറാന്‍ വരട്ടെ. കഴിഞ്ഞ വിമോചന സമരത്തിന്റെ കുറുവടി ഇനിയും എടുക്കുന്നുണ്ട്‌. കാര്യം നമ്മുടെ സീറ്റില്‍ വലിയ ഫീസൊക്കെ വാങ്ങാമെന്ന്‌ വ്യവസ്ഥ ഒക്കെ ഉണ്ട്‌. എന്നാലും നമ്മള്‍ ഇതൊക്കെ കാശിനുവേണ്ടി നടത്തുന്നതാനെന്ന്‌ പുറത്തു പറയാന്‍ ഒക്കുമോ? കാശ്‌, അത്‌ നമുക്കു വേണം. അരമനയൊക്കെ നടത്തുന്നതു വലിയ ചെലവാണെന്നേ. സി യൊക്കെ ഇല്ലാതെ നമുക്ക്‌ പറ്റുമൊ? നമ്മള്‍ തിരുമേനിമാര്‍ സന്തോഷമായി ഇരുന്നില്ലേല്‍ അത്‌ മൊശമല്ലേ? പണിയെടുക്കാനല്ലേ വിശ്വാസികള്‍? വെറുതെ അല്ലല്ലൊ, രക്ഷ അല്ലെ അങ്ങു സ്വര്‍ഗ്ഗത്തീന്നു വാങ്ങി കൊടുക്കുന്നത്‌? പിന്നെ ബൈബിളില്‍ പണ്ട്‌ കര്‍ത്താവ്‌ ഏതോ പള്ളിയില്‍ നിന്ന്‌ കൊറെ കച്ചോടക്കാരെ അടിച്ചു പുറത്താക്കി എന്നൊക്കെ പറയുന്നുണ്ട്‌. നമ്മള്‍ക്ക്‌ പേടിക്കണ്ട. അങ്ങേരെ എല്ലാ പള്ളീലും നമ്മള്‍ ഇപ്പോളും കുരിശേല്‍ തന്നെ കെടത്തിയിരിക്കുവല്ലേ.. പിന്നെ ഈസ്റ്റര്‍ ആകുമ്പൊ ഒരു മൂന്നുദിവസം വെറുതേ നിര്‍ത്തും. മൂന്നാം ദിവസം അങ്ങേരു സ്വര്‍ഗ്ഗത്തില്ലേക്കൊരു പോക്കുണ്ട്‌. അപ്പൊ പിന്നേം കുരിശേല്‍ കേറ്റും. ഇനി ഏതേലും പള്ളീല്‍ കുരിശിലല്ലാതെ കര്‍ത്താവുണ്ടേല്‍ അടുത്ത ഇടയ ലെഖനത്തിനു മുന്‍പെ തിരിച്ച്‌ തറച്ചേക്കാം. എങ്ങാനും എറങ്ങി വന്നാല്‍ പിന്നെ പൊല്ലാപ്പാകും.
ഒറീസ്സായിലെങ്ങാണ്ട്‌ നമ്മൊടെ കൊറേ പേരെ കൊന്നെന്നൊക്കെ പറയുന്നു. സമയത്തെങ്ങാണ്ട്‌ അവിടെ കമ്യൂണിസ്റ്റ്കാരുടെ ഓഫീസില്‍ കുര്‍ബാന നടതിയെന്നും. കേന്ദ്രത്തില്‍ കോണ്‍ഗ്രെസ്സ്‌ തന്നെ ആണല്ലൊ, അപ്പൊ അത്‌ നടക്കാന്‍ എങ്ങനേം വഴിയൊന്നുമില്ല. ഇനി നടന്നാത്തന്നെ ആരൊടും പറയണ്ട. പറഞ്ഞാല്‍ കോണ്‍ഗ്രെസ്സിനു പറഞ്ഞുവച്ച വോട്ട്‌ അവന്‍മാര്‍ക്കും കൊടുക്കണ്ട വരും. അല്ലേലും കൊറേ എണ്ണം ചത്താലും എന്താവാന്‍? പൊളിച്ച പള്ളി ഇനിയും പണിയാം, പിള്ളേര്‍ ഇനിയും ഉണ്ടാകും. പക്ഷെ മതമില്ലാത്ത ജീവനൊക്കെ പഠിച്ച്‌ പിള്ളേര്‍ക്ക്‌ വിവരം വച്ചാല്‍ നമ്മള്‍ അരമനേന്നിറങ്ങി മേലനങ്ങി പണിയെടുക്കണ്ട വരില്ലേ. എന്റെ കര്‍ത്താവേ.. ഇന്ത്യയിലൊക്കെ ഏത്‌ മതത്തില്‍ വെണേലും വിശ്വസിക്കാം പോലും.. വേണേല്‍ വിശ്വസമില്ലാതേം ജീവിക്കാമെന്ന്‌. പക്ഷെ നമ്മളെ ഭരിക്കുന്നത്‌ അങ്ങു വത്തിക്കാനല്ലേ. നമ്മക്ക്‌ ഇന്ത്യക്കാരുടെ കാശും അവകാശവും മാത്രം മതി. നമ്മള്‍ ന്യൂന പക്ഷമല്ലേ. ആരാ നമ്മളെ ന്യൂനപക്ഷമായി അംഗീകരിച്ച്‌ അവകാശമൊക്കെ തരുന്നെ.. എന്തായാലും ഇവിടത്തെ ഭൂരിപക്ഷമൊന്നും അല്ല.. അതൊക്കെ അങ്ങു മേളീന്നല്ലേ..
ഇനിയും ഇവന്‍മാര്‍ക്ക്‌ കാര്യം മനസ്സിലാകുന്നില്ലെങ്കില്‍ നമ്മള്‍ കളി പഠിപ്പിക്കും. പണ്ട്‌ ഭൂമി സൂര്യനെ ചുറ്റുന്നെന്ന്‌ പറഞ്ഞതിനു ഗലീലിയോയെ പിടിച്ചു ജയിലില്‍ ഇട്ടവരാ നമ്മള്‍. അക്രമത്തിനു നമ്മളും ഒട്ടും മോശമല്ലായിരുന്നു. ഇപ്പൊ ഇതൊന്നും പറഞ്ഞു കൂടാ. അക്രമമോ? അതീ കമ്യൂണിസ്റ്റു കാരുടെ എന്തോ പരിപാടിയല്ലേ? നമ്മള്‍ക്കു സമാധാനമല്ലേ അറിയൂ. അവന്‍മാരൊക്കെ എന്തൊരു അക്രമമാ? കൊറേ രക്തസാക്ഷികളും ഉണ്ട്‌ പോലും. അവരൊക്കെ വലിയ ക്രിമിനലുകളായത്‌ കൊണ്ടാ കൊന്നുകളഞ്ഞതെന്ന്‌ ഞങ്ങള്‍ വിശാസികളെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്‌. അതിനൊക്കെ നമ്മുടെ വിശുദ്ധന്‍മാര്‍. ഫ്രാന്‍സിസ്‌ അസീസിയൊക്കെ ആയകാലത്ത്‌ വലിയ ചെറ്റയൊക്കെ ആയിരുന്നു. എന്നാലും പിന്നെ നന്നായില്ലേ? പിന്നെ കുറേ പേരു കുരിശുയുദ്ധത്തിനൊക്കെ പോയി കൊറച്ച്‌ കൊലയും പെണ്ണ്‍പിടിയുമൊക്കെ നടത്തിയവരു കാണും. ഇതൊക്കെ ആരറിയാന്‍? പണ്ടൊരു മാര്‍പ്പാപ്പേടെ മോന്‍ മാര്‍പ്പാപ്പയായി എന്നൊക്കെ പറയുന്നുണ്ട്‌. അത്‌ അവര്‍ക്ക്‌ പെണ്ണ്‌ കെട്ടിക്കൂടെന്ന്‌ പറഞ്ഞു കഴിഞ്ഞാരുന്നു. ഒാ പിന്നെ, അതിലൊക്കെ എന്തിരിക്കുന്നു. പിന്നെ ഇപ്പൊ ഒരു സിസ്റ്റര്‍ ജെസ്മി വന്നിട്ടുണ്ട്‌ പൊലും. അവള്‍ ഇതു കാശിനുവേണ്ടി ചെയ്തതാണെന്ന്‌ നമ്മള്‍ വേറെ കന്യാസ്ത്രീയെക്കൊണ്ട്‌ സത്യദീപത്തിലൊക്കെ എഴുതിച്ചിരുന്നു. കാശു മാത്രമല്ല രാഷ്ട്രീയ മോഹവും. ഞങ്ങള്‍ മെത്രാന്‍മാരൊക്കെ കൊണ്‍ഗ്രസ്സിനു കൂട്ടിക്കൊടുപ്പു പണി ചെയ്യുന്നതു നമ്മുടെ കാശ്‌ വല്ലോരും കൊണ്ടുപൊകാതിരിക്കാന്‍ അല്ലേ? ജെസ്മിക്ക്‌ കാശുകൊടുക്കാമെന്നു പറഞ്ഞു. അവളു കേട്ടില്ല. നമ്മുടെ ചൊല്‍പ്പടിക്കുനിക്കുന്ന കന്യാസ്ത്രീകള്‍ വെറെ ഉണ്ടല്ലൊ, കാണാം. അത്‌ പരഞ്ഞപ്പൊളാ പണ്ടൊരു കന്യാസ്ത്രീയെ തട്ടിയതിന്റെ കേസ്‌ ഇപ്പൊളും തീര്‍ന്നില്ല. സി ബി നമ്മുടെ കോണ്‍ഗ്രസ്സിന്റെ കയ്യിലല്ലേ, എന്തു പേടിക്കാന്‍?
വിശ്വാസികളേ നമ്മള്‍ സംഘടിതരാണുകേട്ടൊ. നമ്മുടെ നേരേ ആരു വന്നാലും നമ്മുടെ കാശ്‌ നാം വിട്ട്‌ കൊടുക്കരുത്‌. നിങ്ങള്‍ വേണം തെരുവില്‍ ഇറങ്ങി ചാകാന്‍. ഞങ്ങള്‍ മെത്രാന്‍മാര്‍ക്ക്‌ വെയിലൊക്കെ കൊണ്ടാല്‍ മോശമല്ലേ.. കഴിഞ്ഞ വിമോചന സമരത്തിനു അമേരിക്കയുടെ കാശുണ്ടായിരുന്നു. ഇപ്പൊ അവിടെ എന്തൊ മാന്ദ്യമോ മറ്റൊ ആയതിനാല്‍ കാശുവരവു കുറയും. ആയതിനാല്‍ വിശ്വാസികള്‍ പട്ടിണി കിടന്നാണെങ്കിലും കാശു അരമനയില്‍ എത്തിക്കേണ്ടതാകുന്നു. ഇതിന്റെ ഇടയലേഖനം ഉടനേ..

(ഞാന്‍ വഴി തെറ്റിയ ഒരു മുട്ടനാട്‌.. അടോട്ടുകയ ഇടവക - തലശ്ശേരി അതി(കം) രൂപ( )താ യില്‍ നിന്നും. )