(മെത്രാന്‍മാരെല്ലാം ആകെ ഇളകിയിരിക്കുന്നു. കേരളത്തിലെ സഭ ഇതാ ചരിത്രത്തിലെ വലിയ അപകടം നേരിടുകയാണ്‍്. വെറുതെ ഇരുന്നു കൂടാ, വിശ്വാസികളേ നമ്മള്‍ ഇളകേണ്ട സമയം വന്നിരിക്കുന്നു. സ്ഥലത്തെ പ്രധാന മാര്‍ കളായ പൌവ്വത്തിലും താഴത്തിലും പിന്നെ ഇപ്പൊ കേട്ടു തുടങ്ങിയ ഒരു സൂസപാക്യവും പിന്നെ കുറേ ഏറെ വെള്ളക്കുപ്പായങ്ങളും ഇളകിക്കഴിഞ്ഞു. )
പ്രധാന പ്രശ്നം ഈ കമ്മ്യുണിസ്റ്റുകാര്‍ തന്നെ. ഇവന്‍മാര്‍ മൊത്തത്തില്‍ തീരെ ശരിയല്ല. എന്തോ ഒരു സ്വാശ്രയ നിയമമെന്നൊ അങ്ങനേ എന്തൊക്കെയൊ കൊണ്ടു വന്നു പോലും. പിന്നെ വേറെയും എന്തൊക്കെയോ ഉണ്ട്. സ്വാശ്രയ നിയമം നമ്മള്‍ അങ്ങു കോടതിയില്‍ ഒതുക്കി. പിന്നെയല്ല നമ്മള്‍ ക്രിസ്ത്യാനികള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കാശൊക്കെ കൊടുത്ത് അന്ന്യ ജാതി പിള്ളെരെയും പഠിപ്പിക്കണം പോലും. അയല്‍ക്കാരനെ സേ്നഹിക്കണമെന്നൊക്കെ കര്‍ത്താവിനു പറയാം. അങ്ങേര്‍ക്കു കാശുവേണ്ടാരുന്നു. വല്ലവനും വേണ്ടി അപ്പം വര്‍ധിപ്പിച്ചു കൊടുക്കാന്‍ നാട്ടുകാര്‍ അപ്പം കൊടുക്കുമായിരുന്നു, നമ്മള്‍ക്കൊ? ഈ വെള്ളം വീഞ്ഞാക്കുന്ന പരിപാടി ബൈബിളില്‍ വിശദമായി കൊടുത്തിരുന്നെങ്കില്‍ അതൊന്നു നോക്കാമായിരുന്നു. നമ്മള്‍ എത്ന് ചെയ്യാന്‍?
പണ്ടൊരു വലിയ കമ്മ്യുണിസ്റ്റ് എന്തോ ഭൂപരിഷ്കരണം എന്നൊക്കെ പറഞ്ഞു വന്നു. എന്നിട്ടെന്തായി? നമ്മള്‍ കുറുവടി പടയെ ഇറക്കി ശരിയാക്കിയില്ലേ.. ഇപ്പൊ പറയുന്നു നമ്മുടെ സ്കൂളിലെ നിയമനം പി എസ് സി ക്കു വിടണമെന്ന്. പിന്നെടാ കൂവേ അപ്പൊ നമ്മള്‍ നിയമനത്തിന്റെ കാശ്, മറ്റെ ലക്ഷങ്ങളേ, ആരോട് വാങ്ങും? നല്ല കഥ! ( നമ്മുടെ വിശ്വാസികള്‍ പലരുടെയും വിചാരം അത് ശമ്പളം കൊടുക്കാനാണെന്നാ. അതു സര്‍ക്കാരല്ലെ കൊടുക്കണ്ടത്, നമ്മുടെ കാശു നമ്മള്‍ക്കു തന്നെ. ഈ ശബരിമലയില്‍ നിന്നൊക്കെ, മറ്റെ ഹിന്ദുക്കളുടെ, നല്ല വരുമാനമുണ്ടെന്ന്.. അതൊക്കെ എന്തോ ബോര്‍ഡിന്റെ കീഴിലായതുകൊണ്ടു കാശൊക്കെ സര്‍ക്കാരിനല്ലേ, ഏത്? നമ്മുടെ കാശിനു ബോര്‍ഡ് ഒന്നും ഇല്ലാത്തതു കൊണ്ട് കണക്കും കാര്യവും വെണ്ടെന്ന്. ആരേലും ചൊദിച്ചാല്‍ നമ്മള്‍ ന്യൂന പക്ഷം അല്ലേ, പിന്നെ രണ്ട് ഇടയ ലേഖനവും വായിക്കും. അത്ര തന്നെ. നമ്മുടെ കോണ്‍ഗ്രെസ് ഉള്ളപ്പൊ ആരു ചോദിക്കാന്‍? ചോദിച്ചാല്‍ വോട്ടില്ല, അത് കാര്യം വേറെ.. അല്ല പിന്നെ).
നമ്മുടെ സമുദായത്തില്‍ നിന്നു കൊറെ എഞ്ജിനീയറുമാരൊക്കെ വരെട്ടെന്നു കരുതി നമ്മള്‍ കുറച്ചു കോളേജൊക്കെ ഉണ്ടാക്കി. കൂടെ കൊറെ കാശും കിട്ടുമല്ലോ. അപ്പോ ദേ പൊല്ലാപ്പ്.. പാവപ്പെട്ടോനെ പഠിപ്പിക്കണം പോലും.. ഈ പാവപ്പെട്ടവന്‍ ഒക്കെ എഞ്ജിനീയര്‍ ആയിട്ട് എന്ത് ചെയ്യാന്‍? പിന്നെ എന്തോ കൊറേ പിള്ളേരു കൊടിയൊക്കെ കൊണ്ട് ഇറങ്ങി. എവന്‍മാര്‍ക്കൊക്കെ നമ്മുടെ കെ സി വൈ എമ്മിനേയും എല്ലിനേയും ഒക്കെ കണ്ടു പഠിച്ചുകൂടെ? അവരൊക്കെ എന്തു ദൈവഭയം ഉള്ളവരാ. എന്തു പറഞ്ഞാലും കേട്ടോളും. ഈ കോളേജിന്റെ കാര്യം പറഞ്ഞപ്പോളാ, നമ്മുടെ എടേലും ഒണ്ട് കൊറെ തല തെറിച്ചവന്‍മാര്‍. അതില്‍ പ്രധാനി വെള്ളത്താടി ഒക്കെ വച്ച ഒരു ബേബി. അവനാ ഈ പാവപ്പെട്ടോരൊട് വല്യ സ്നേഹം. നമ്മളെ ഒന്നും ഒരു വെലയില്ലെന്ന്. അവന്‍ ഇനി പള്ളീല്‍ കേറാന്‍ വരട്ടെ. കഴിഞ്ഞ വിമോചന സമരത്തിന്റെ കുറുവടി ഇനിയും എടുക്കുന്നുണ്ട്. കാര്യം നമ്മുടെ സീറ്റില്‍ വലിയ ഫീസൊക്കെ വാങ്ങാമെന്ന് വ്യവസ്ഥ ഒക്കെ ഉണ്ട്. എന്നാലും നമ്മള്‍ ഇതൊക്കെ കാശിനുവേണ്ടി നടത്തുന്നതാനെന്ന് പുറത്തു പറയാന്‍ ഒക്കുമോ? കാശ്, അത് നമുക്കു വേണം. ഈ അരമനയൊക്കെ നടത്തുന്നതു വലിയ ചെലവാണെന്നേ. എ സി യൊക്കെ ഇല്ലാതെ നമുക്ക് പറ്റുമൊ? നമ്മള്‍ തിരുമേനിമാര്‍ സന്തോഷമായി ഇരുന്നില്ലേല്‍ അത് മൊശമല്ലേ? പണിയെടുക്കാനല്ലേ വിശ്വാസികള്‍? വെറുതെ അല്ലല്ലൊ, രക്ഷ അല്ലെ അങ്ങു സ്വര്‍ഗ്ഗത്തീന്നു വാങ്ങി കൊടുക്കുന്നത്? പിന്നെ ഈ ബൈബിളില്‍ പണ്ട് കര്‍ത്താവ് ഏതോ പള്ളിയില്‍ നിന്ന് കൊറെ കച്ചോടക്കാരെ അടിച്ചു പുറത്താക്കി എന്നൊക്കെ പറയുന്നുണ്ട്. നമ്മള്‍ക്ക് പേടിക്കണ്ട. അങ്ങേരെ എല്ലാ പള്ളീലും നമ്മള്‍ ഇപ്പോളും കുരിശേല്‍ തന്നെ കെടത്തിയിരിക്കുവല്ലേ.. പിന്നെ ഈസ്റ്റര്‍ ആകുമ്പൊ ഒരു മൂന്നുദിവസം വെറുതേ നിര്‍ത്തും. മൂന്നാം ദിവസം അങ്ങേരു സ്വര്‍ഗ്ഗത്തില്ലേക്കൊരു പോക്കുണ്ട്. അപ്പൊ പിന്നേം കുരിശേല്‍ കേറ്റും. ഇനി ഏതേലും പള്ളീല്‍ കുരിശിലല്ലാതെ കര്‍ത്താവുണ്ടേല്‍ അടുത്ത ഇടയ ലെഖനത്തിനു മുന്‍പെ തിരിച്ച് തറച്ചേക്കാം. എങ്ങാനും എറങ്ങി വന്നാല്‍ പിന്നെ പൊല്ലാപ്പാകും.
ഒറീസ്സായിലെങ്ങാണ്ട് നമ്മൊടെ കൊറേ പേരെ കൊന്നെന്നൊക്കെ പറയുന്നു. ആ സമയത്തെങ്ങാണ്ട് അവിടെ ഈ കമ്യൂണിസ്റ്റ്കാരുടെ ഓഫീസില്‍ കുര്‍ബാന നടതിയെന്നും. കേന്ദ്രത്തില്‍ കോണ്‍ഗ്രെസ്സ് തന്നെ ആണല്ലൊ, അപ്പൊ അത് നടക്കാന്‍ എങ്ങനേം വഴിയൊന്നുമില്ല. ഇനി നടന്നാത്തന്നെ ആരൊടും പറയണ്ട. പറഞ്ഞാല്‍ കോണ്‍ഗ്രെസ്സിനു പറഞ്ഞുവച്ച വോട്ട് അവന്‍മാര്‍ക്കും കൊടുക്കണ്ട വരും. അല്ലേലും കൊറേ എണ്ണം ചത്താലും എന്താവാന്‍? പൊളിച്ച പള്ളി ഇനിയും പണിയാം, പിള്ളേര്‍ ഇനിയും ഉണ്ടാകും. പക്ഷെ ഈ മതമില്ലാത്ത ജീവനൊക്കെ പഠിച്ച് പിള്ളേര്‍ക്ക് വിവരം വച്ചാല്‍ നമ്മള്‍ അരമനേന്നിറങ്ങി മേലനങ്ങി പണിയെടുക്കണ്ട വരില്ലേ. എന്റെ കര്‍ത്താവേ.. ഈ ഇന്ത്യയിലൊക്കെ ഏത് മതത്തില്‍ വെണേലും വിശ്വസിക്കാം പോലും.. വേണേല്‍ വിശ്വസമില്ലാതേം ജീവിക്കാമെന്ന്. പക്ഷെ നമ്മളെ ഭരിക്കുന്നത് അങ്ങു വത്തിക്കാനല്ലേ. നമ്മക്ക് ഈ ഇന്ത്യക്കാരുടെ കാശും അവകാശവും മാത്രം മതി. നമ്മള്‍ ന്യൂന പക്ഷമല്ലേ. ആരാ നമ്മളെ ന്യൂനപക്ഷമായി അംഗീകരിച്ച് അവകാശമൊക്കെ തരുന്നെ.. എന്തായാലും ഇവിടത്തെ ഭൂരിപക്ഷമൊന്നും അല്ല.. അതൊക്കെ അങ്ങു മേളീന്നല്ലേ..
ഇനിയും ഇവന്‍മാര്‍ക്ക് കാര്യം മനസ്സിലാകുന്നില്ലെങ്കില്‍ നമ്മള്‍ കളി പഠിപ്പിക്കും. പണ്ട് ഭൂമി സൂര്യനെ ചുറ്റുന്നെന്ന് പറഞ്ഞതിനു ഗലീലിയോയെ പിടിച്ചു ജയിലില്‍ ഇട്ടവരാ നമ്മള്‍. അക്രമത്തിനു നമ്മളും ഒട്ടും മോശമല്ലായിരുന്നു. ഇപ്പൊ ഇതൊന്നും പറഞ്ഞു കൂടാ. അക്രമമോ? അതീ കമ്യൂണിസ്റ്റു കാരുടെ എന്തോ പരിപാടിയല്ലേ? നമ്മള്‍ക്കു സമാധാനമല്ലേ അറിയൂ. അവന്‍മാരൊക്കെ എന്തൊരു അക്രമമാ? കൊറേ രക്തസാക്ഷികളും ഉണ്ട് പോലും. അവരൊക്കെ വലിയ ക്രിമിനലുകളായത് കൊണ്ടാ കൊന്നുകളഞ്ഞതെന്ന് ഞങ്ങള്‍ വിശാസികളെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. അതിനൊക്കെ നമ്മുടെ വിശുദ്ധന്‍മാര്‍. ഈ ഫ്രാന്‍സിസ് അസീസിയൊക്കെ ആയകാലത്ത് വലിയ ചെറ്റയൊക്കെ ആയിരുന്നു. എന്നാലും പിന്നെ നന്നായില്ലേ? പിന്നെ കുറേ പേരു കുരിശുയുദ്ധത്തിനൊക്കെ പോയി കൊറച്ച് കൊലയും പെണ്ണ്‍പിടിയുമൊക്കെ നടത്തിയവരു കാണും. ഇതൊക്കെ ആരറിയാന്‍? പണ്ടൊരു മാര്‍പ്പാപ്പേടെ മോന്‍ മാര്‍പ്പാപ്പയായി എന്നൊക്കെ പറയുന്നുണ്ട്. അത് അവര്‍ക്ക് പെണ്ണ് കെട്ടിക്കൂടെന്ന് പറഞ്ഞു കഴിഞ്ഞാരുന്നു. ഒാ പിന്നെ, അതിലൊക്കെ എന്തിരിക്കുന്നു. പിന്നെ ഇപ്പൊ ഒരു സിസ്റ്റര്‍ ജെസ്മി വന്നിട്ടുണ്ട് പൊലും. അവള്‍ ഇതു കാശിനുവേണ്ടി ചെയ്തതാണെന്ന് നമ്മള്‍ വേറെ കന്യാസ്ത്രീയെക്കൊണ്ട് സത്യദീപത്തിലൊക്കെ എഴുതിച്ചിരുന്നു. കാശു മാത്രമല്ല രാഷ്ട്രീയ മോഹവും. ഞങ്ങള്‍ മെത്രാന്‍മാരൊക്കെ ഈ കൊണ്‍ഗ്രസ്സിനു കൂട്ടിക്കൊടുപ്പു പണി ചെയ്യുന്നതു നമ്മുടെ കാശ് വല്ലോരും കൊണ്ടുപൊകാതിരിക്കാന്‍ അല്ലേ? ജെസ്മിക്ക് കാശുകൊടുക്കാമെന്നു പറഞ്ഞു. അവളു കേട്ടില്ല. നമ്മുടെ ചൊല്‍പ്പടിക്കുനിക്കുന്ന കന്യാസ്ത്രീകള്‍ വെറെ ഉണ്ടല്ലൊ, കാണാം. അത് പരഞ്ഞപ്പൊളാ പണ്ടൊരു കന്യാസ്ത്രീയെ തട്ടിയതിന്റെ കേസ് ഇപ്പൊളും തീര്‍ന്നില്ല. ഈ സി ബി ഐ നമ്മുടെ കോണ്‍ഗ്രസ്സിന്റെ കയ്യിലല്ലേ, എന്തു പേടിക്കാന്‍?
വിശ്വാസികളേ നമ്മള്‍ സംഘടിതരാണുകേട്ടൊ. നമ്മുടെ നേരേ ആരു വന്നാലും നമ്മുടെ കാശ് നാം വിട്ട് കൊടുക്കരുത്. നിങ്ങള്‍ വേണം തെരുവില്‍ ഇറങ്ങി ചാകാന്‍. ഞങ്ങള്‍ മെത്രാന്‍മാര്‍ക്ക് ഈ വെയിലൊക്കെ കൊണ്ടാല്‍ മോശമല്ലേ.. കഴിഞ്ഞ വിമോചന സമരത്തിനു അമേരിക്കയുടെ കാശുണ്ടായിരുന്നു. ഇപ്പൊ അവിടെ എന്തൊ മാന്ദ്യമോ മറ്റൊ ആയതിനാല്‍ കാശുവരവു കുറയും. ആയതിനാല്‍ വിശ്വാസികള്‍ പട്ടിണി കിടന്നാണെങ്കിലും കാശു അരമനയില്‍ എത്തിക്കേണ്ടതാകുന്നു. ഇതിന്റെ ഇടയലേഖനം ഉടനേ..
(ഞാന്‍ വഴി തെറ്റിയ ഒരു മുട്ടനാട്.. അടോട്ടുകയ ഇടവക - തലശ്ശേരി അതി(കം) രൂപ( )താ യില്‍ നിന്നും. )

3 അഭിപ്രായ(ങ്ങള്‍):
സ്വപ്നങ്ങളോ? നന്നായീ...
എനിക്ക് ഒന്നും പറയാനില്ലാ... :|
(Remove Word Verification!)
തെമ്മാടിക്കുഴി മതീന്ന് ഒറപ്പിച്ചോ ച്യാട്ടാ ;)
നന്നായിട്ടുണ്ട്... കീപ് ഇറ്റ് അപ്
തെമ്മാടിക്കുഴി ആർക്ക് വേണം? ഞാൻ അത് മെടിക്കൽ കൊളേജിനു കൊടുത്തോളാം. പുറത്താക്കിയാൽ അത്രയും സന്തോഷം.
Post a Comment