ഈ കഴിഞ്ഞ ദിവസം ഞാൻ യാദൃശ്ചികമായി KCBC - Kerala Cathelic Bishop Council (http://www.kcbcsite.com/) ന്റെ വെബ് പേജ് കാണാൻ ഇടയായി. അതിൽ പുതിയ ഇടയ ലേഖനങ്ങൾ ഒക്കെ അപ് ലൊഡ് ചെയ്തിട്ടുണ്ട്. ഇതിൽ KCBC യോഗ തീരുമാനങ്ങൾ വിവരിക്കുന്ന PDF download ചെയ്യാൻ സാധിക്കും. ഇതിൽ 10.6.2009 നു വന്ന Ref: 221/KCBC/K-6/KPR/DS- രേഖ വായിച്ചപ്പോൾ വെറുതെ ഒരൽപം പുറകിലേക്കു ചിന്തിച്ചു പോയി.
ഈ ലൈംഗികത എന്നൊക്കെ കേൾക്കുന്നത് നമ്മുടെ പുരോഹിതന്മാർക്കൊക്കെ വലിയ വിഷമമാണ്. അത് ക്രൈസ്തവ വിരുധമാണ്. എല്ലാ ക്രിസ്തിയാനികളും ആകാശത്തിൽ നിന്നും പൊട്ടി വീണവരാണല്ലോ. കുട്ടികൾ ഇതൊക്കെ വായിച്ചാൽ വളര മോശമായിപ്പോകും. എന്നാലും ഈ ഡിഗ്രീ ക്ലാസിലൊക്കെ പൊതുവ വളർന്ന കുട്ടികളല്ലേ ഉണ്ടാവുക? അവർ ഇതൊക്കെ അറിഞ്ഞാൽ മൊശമാണൊ? പിന്നെ നളിനി ജമീലയുടെ പുസ്തകതിൽ എന്താണ് ഉള്ളതെന്നു ബഹുമാനപ്പെട്ട പിതാക്കന്മാർ വായിച്ചിരുന്നോ ആവൊ? ഇതിലെ രസം മറ്റൊന്നാണ്. സിസ്റ്റർ ജെസ്മി യുടെ പുസ്തകം പുറത്ത് വന്ന് അധികമൊന്നും ആയില്ല. അഭയ കേസിലെ സിസ്റ്റർ സെഫിയുടെ കാര്യവും നമ്മൾ കേട്ടിരുന്നു. പിന്നെ പുതിയ പോപ്പ് അമേരിക്കയിൽ ചെന്നപ്പോൾ അവിടത്തെ പുരോഹിതന്മാർ നടത്തിയ ലൈംഗിക പീഢനങ്ങൽക്ക് മാപ്പ് പറഞ്ഞതായും ഒക്കെ കേട്ടു. ആ ഇതൊക്കെ ആര് ആലോചിക്കാൻ.. അച്ച്ന്മാരെയും മെത്രാന്മാരെയും ഒന്നും ചോദ്യം ചെയ്യരുത്. നരകത്തിൽ പോകും.. അല്ലെങ്കിലും പണ്ടു ക്രിസ്തിയൻ രാജ്യങ്ങളിൽ പരിണാമ സിദ്ധാന്തം പഠിപ്പിക്കുന്നതു വരെ നിരോദ്ധിച്ചവർ ഇതിനപ്പുറവും പറയും.
അക്രമം, അത് വലിയ പാതകം തന്നെ. കത്തോലിക്കാ സഭക്ക് പ്രത്യേകമായും അക്രം നിഷിദ്ധമാണ്. ഇതു പറയുമ്പോൾ ഓർക്കണം അക്രമം അവർക്കെതിരെ ആണെങ്കിൽ മാത്രം ആണ് ഇത് ബാധകം. 16 - ആം നൂറ്റാണ്ടിന്റെ കഥകൾ നമ്മൾ മറക്കേണ്ടതാകുന്നു. അന്നൊക്കെ എന്തു സുഖമായിരുന്നു കത്തൊലിക്കർക്ക്. ആരെയും പേടിക്കണ്ട. അന്ന്ത്തെ പ്രധാന പ്രശ്നം കുറെ ശാസ്ത്രജ്ഞന്മാർ ആയിരുന്നു. അവന്മാരെയൊക്കെ ശരിക്ക് ഒതുക്കി.
"Among the subjects of this Inquisition were Francesco Patrizi, Giordano Bruno, Tommaso Campanella, Girolamo Cardano, Cesare Cremonini, and Galileo Galilei. Of these, only Bruno was executed; Galileo died under house arrest, and Campanella was imprisoned for twenty-seven years. The miller Domenico Scandella was also put to the stake on the orders of Pope Clement VIII in 1599".
ഇത് വിക്കിപീഡിയ പേജിൽ നിന്നും. ഇത് അറിയപ്പെട്ടവർ. റോമൻ ഇൻക്വിസിഷൻ എന്നറിയപ്പെട്ട ഈ പരിപാടികളിൽ ജീവൻ നഷ്ടമായ സാധാരണക്കാർ വേറേയും അനേകമാണ്. ഒരു രാജ്യത്തെ നിയമം അനുസരിക്കാത്തവർ ശിക്ഷിക്കപ്പെടുന്നതു സ്വാഭാവികം. പക്ഷെ ഇവർ ചെയ്ത കുറ്റം എന്താണന്നോ ഭൂമി സൂര്യനെ ആണ് ചുറ്റുന്നത് എന്ന് പറഞ്ഞു. അതീവ ഗുരുതമായ കുറ്റം. പിന്നെ knight Templars നെ അടിച്ചമർത്തിയ കഥ. ഇന്നും 13 -ആം തീയതി വെള്ളിയാഴ്ച ഏവർക്കും പേടിസ്വപ്നമായതിന്റെ കാരണവും ഇതു തന്നെ. ക്ലമന്റ് അഞ്ചാമൻ മാർപ്പാപ്പയുടെ time pass. കമ്മ്യുണിസ്റ്റ് നേതാക്കളെ പലരേയും കൊലപാതകികൾ എന്നൊക്കെ വിളിക്കുമ്പൊൾ ഇതു കൂടി ഓർക്കപ്പെടുന്നത് നല്ലതാണ്. കൊടുത്താൽ കൊല്ല്ത്തും കിട്ടും പിതാക്കന്മാരേ..
ഇതൊക്കെ പറയുമ്പോൾ ഓർമ്മവരുന്ന ചില കാര്യങ്ങൾ കൂടി.. ഒറീസ്സയിൽ അനേകം ക്രൈസ്തവർ കൊല്ലപ്പെട്ടപ്പോൾ നമ്മുടെ ഒരു പ്രധാന മെത്രാന്റെ വാക്കുകൾ ഇങ്ങനെ.. "പള്ളികൾ തകർന്നാൽ ഇനിയും ഉണ്ടാക്കാം. കുട്ടികൾ ഇനിയും ഉണ്ടാകും. എന്നാൽ ഒരു തലമുറയുടെ വിസ്ശാസം തകർന്നാലോ". സ്വാശ്രയ നിയമം പാസ്സാക്കിയ സമയത്ത് കേരളത്തിലെ കത്തൊലിക്കാ സഭ ഉപവാസവും പ്രാർത്ഥനകളും നടത്തിയിരുന്നു. എന്നാൽ ഒറീസ്സ സംഭവതിന്റെ പേരിൽ ഇങ്ങനെ ഒന്നും കേട്ടില്ല. സുനാമി വന്നപ്പോളും ഒന്നുമില്ല. അപ്പൊ കാശുണ്ടാക്കലിന് തടസ്സം വന്നാൽ മാത്രമെ ഇവർ ഇളകുകയുള്ളു. ഇതു സാധാരണ ബുദ്ധിയുള്ള ആർക്കും മനസ്സിലാകും. ഒറീസ്സ സംഭവങ്ങൽക്ക് ശേഷം നാളുകളോളം CPM ഓഫീസുകളിൽ കുർബാന നടന്ന കാര്യം ഇവർക്കറിയാമോ ആവോ. കത്തൊലിക്കർക്കു നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് പഠിക്കാൻ CBCI നിയമിച്ച കമ്മീഷനിൽ സീതാറാം യെച്ചൂരി ഉണ്ടായിരുന്നതും ഇവർ കേട്ടില്ല. തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ച് CBCI പറഞ്ഞതൊന്നും ഇവർ അറിഞ്ഞിട്ടേ ഇല്ല. ഇതിനെ ആകെ ചേർത്ത് multiple father disorder syndrome എന്നോ മറ്റോ വിളിക്കാവുന്നതും ആണ്.
19-02-2009 ന് KCBC Family Commision ഇറക്കിയ സർക്കുലറിൽ സ്ത്രീകളുടെ തുല്യ്‌അതാ അവകാശങ്ങളെക്കുറിച്ചുള്ള ഭാഗങ്ങൾ
വായിച്ച് ഞാൻ കോരിത്തരിച്ച് പോയി. ഇങ്ങനെ സ്ത്രീകളെ കാണുന്നവർ ഇന്നും സ്ത്രീ പൗരൊഹിത്യം അമ്ഗീകരിക്കാത്തത് എന്തേ എന്നെനിക്കൊരു സംശയം. സഭയുടെ ആദ്യ കാലങ്ങളിൽ പൗരൊഹിത്യം സ്ത്രീകൾക്ക് അനുവദിച്ചിരുന്നു. പിന്നീട് അവരെ പുറത്താക്കി. മാത്രമല്ല പതിനായിരക്കണക്കിന് സ്ത്രീകൾ ആണ് മന്ത്രവാദിനി വേട്ട (witch hunt) ന്റെ പേരിൽ കൊല്ലപ്പെട്ടത്. മൂന്നു നൂറ്റാണ്ടുകൾ നീണ്ടുനിന്ന ഈ വേട്ടയിൽ കൊല്ലപ്പെട്ടത് ഏതാണ്ട് 50000 സ്ത്രീകൾ. അത് ചരിത്രം. പിന്നീട് നിൽക്കക്കള്ളി ഇല്ലാതെ കന്യകാ മറിയം എന്ന സങ്കൽപ്പവും സ്ത്രീ ശാക്തീകരണവും സഭ കൊണ്ടുവന്നു. കന്യകാ മറിയത്തിന്റെ കന്യകാത്വം വിശ്വാസ സത്യമായി പ്രഖ്യാപിച്ചതും പിന്നീടാണ്. അതു വരെ അപ്പൊ മറിയം.. ആ എനിക്കറിയില്ല.
കേരളത്തിലെ മെത്രാന്മാർക്ക് മാത്രം ഈ ധാർഷ്ട്യം എന്തുകൊണ്ട് എന്ന് നാം ചിന്തിക്കണം. വടക്കെ ഇന്ത്യയിൽ പലയിടത്തും കത്തൊലിക്കർ വേട്ടയാടപ്പെഴുമ്പോളും ഇവിടെ ന്യൂന പക്ഷ അവകാശവും പറഞ്ഞ് കാശുണ്ടാക്കുന്നതിൽ മാത്രം ശ്രദ്ധിച്ച് മദിച്ച് ജീവിക്കാനുള്ള സാഹചര്യം എങ്ങനെ ഉണ്ടായി എന്നവർക്ക് അറിയേണ്ട. ഒരു കാലത്ത് ശാസ്ത്രം ചെകുത്താനെന്ന് പറഞ്ഞു നടന്നവർ.. ഇന്ന് You Tube ഇൽ മാർപ്പാപ്പ വരെ ഉണ്ട്. ഇന്റർനെറ്റ്, ആധുനിക സുരക്ഷാ സംവിധാനങ്ങൾ... ഇപ്പൊളും അവർക്കിഷ്ടപ്പെടാത്തതു എല്ലാം പാപം ആണ്. ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസമാകാവുന്ന വിത്തു കോശ ഗവേഷണത്തെയും മറ്റും മനുഷ്യത്ത്വതിന്റെ പേരും പറഞ്ഞ് എതിർക്കുന്നത് കാണുമ്പോൾ, ഗർഭനിരോധനവും മറ്റുമ്പാപമാണെന്നു പറയുമ്പോൾ.. ഇവർക്ക് എത്ര തന്തമാരാണെന്നു ചോദിച്ചു പോകുന്നവൻ ശരിക്കും അവിശ്വാസിയും വഴി പിഴച്ചവനും ആണോ?
ഈ ലൈംഗികത എന്നൊക്കെ കേൾക്കുന്നത് നമ്മുടെ പുരോഹിതന്മാർക്കൊക്കെ വലിയ വിഷമമാണ്. അത് ക്രൈസ്തവ വിരുധമാണ്. എല്ലാ ക്രിസ്തിയാനികളും ആകാശത്തിൽ നിന്നും പൊട്ടി വീണവരാണല്ലോ. കുട്ടികൾ ഇതൊക്കെ വായിച്ചാൽ വളര മോശമായിപ്പോകും. എന്നാലും ഈ ഡിഗ്രീ ക്ലാസിലൊക്കെ പൊതുവ വളർന്ന കുട്ടികളല്ലേ ഉണ്ടാവുക? അവർ ഇതൊക്കെ അറിഞ്ഞാൽ മൊശമാണൊ? പിന്നെ നളിനി ജമീലയുടെ പുസ്തകതിൽ എന്താണ് ഉള്ളതെന്നു ബഹുമാനപ്പെട്ട പിതാക്കന്മാർ വായിച്ചിരുന്നോ ആവൊ? ഇതിലെ രസം മറ്റൊന്നാണ്. സിസ്റ്റർ ജെസ്മി യുടെ പുസ്തകം പുറത്ത് വന്ന് അധികമൊന്നും ആയില്ല. അഭയ കേസിലെ സിസ്റ്റർ സെഫിയുടെ കാര്യവും നമ്മൾ കേട്ടിരുന്നു. പിന്നെ പുതിയ പോപ്പ് അമേരിക്കയിൽ ചെന്നപ്പോൾ അവിടത്തെ പുരോഹിതന്മാർ നടത്തിയ ലൈംഗിക പീഢനങ്ങൽക്ക് മാപ്പ് പറഞ്ഞതായും ഒക്കെ കേട്ടു. ആ ഇതൊക്കെ ആര് ആലോചിക്കാൻ.. അച്ച്ന്മാരെയും മെത്രാന്മാരെയും ഒന്നും ചോദ്യം ചെയ്യരുത്. നരകത്തിൽ പോകും.. അല്ലെങ്കിലും പണ്ടു ക്രിസ്തിയൻ രാജ്യങ്ങളിൽ പരിണാമ സിദ്ധാന്തം പഠിപ്പിക്കുന്നതു വരെ നിരോദ്ധിച്ചവർ ഇതിനപ്പുറവും പറയും.
അക്രമം, അത് വലിയ പാതകം തന്നെ. കത്തോലിക്കാ സഭക്ക് പ്രത്യേകമായും അക്രം നിഷിദ്ധമാണ്. ഇതു പറയുമ്പോൾ ഓർക്കണം അക്രമം അവർക്കെതിരെ ആണെങ്കിൽ മാത്രം ആണ് ഇത് ബാധകം. 16 - ആം നൂറ്റാണ്ടിന്റെ കഥകൾ നമ്മൾ മറക്കേണ്ടതാകുന്നു. അന്നൊക്കെ എന്തു സുഖമായിരുന്നു കത്തൊലിക്കർക്ക്. ആരെയും പേടിക്കണ്ട. അന്ന്ത്തെ പ്രധാന പ്രശ്നം കുറെ ശാസ്ത്രജ്ഞന്മാർ ആയിരുന്നു. അവന്മാരെയൊക്കെ ശരിക്ക് ഒതുക്കി."Among the subjects of this Inquisition were Francesco Patrizi, Giordano Bruno, Tommaso Campanella, Girolamo Cardano, Cesare Cremonini, and Galileo Galilei. Of these, only Bruno was executed; Galileo died under house arrest, and Campanella was imprisoned for twenty-seven years. The miller Domenico Scandella was also put to the stake on the orders of Pope Clement VIII in 1599".
ഇത് വിക്കിപീഡിയ പേജിൽ നിന്നും. ഇത് അറിയപ്പെട്ടവർ. റോമൻ ഇൻക്വിസിഷൻ എന്നറിയപ്പെട്ട ഈ പരിപാടികളിൽ ജീവൻ നഷ്ടമായ സാധാരണക്കാർ വേറേയും അനേകമാണ്. ഒരു രാജ്യത്തെ നിയമം അനുസരിക്കാത്തവർ ശിക്ഷിക്കപ്പെടുന്നതു സ്വാഭാവികം. പക്ഷെ ഇവർ ചെയ്ത കുറ്റം എന്താണന്നോ ഭൂമി സൂര്യനെ ആണ് ചുറ്റുന്നത് എന്ന് പറഞ്ഞു. അതീവ ഗുരുതമായ കുറ്റം. പിന്നെ knight Templars നെ അടിച്ചമർത്തിയ കഥ. ഇന്നും 13 -ആം തീയതി വെള്ളിയാഴ്ച ഏവർക്കും പേടിസ്വപ്നമായതിന്റെ കാരണവും ഇതു തന്നെ. ക്ലമന്റ് അഞ്ചാമൻ മാർപ്പാപ്പയുടെ time pass. കമ്മ്യുണിസ്റ്റ് നേതാക്കളെ പലരേയും കൊലപാതകികൾ എന്നൊക്കെ വിളിക്കുമ്പൊൾ ഇതു കൂടി ഓർക്കപ്പെടുന്നത് നല്ലതാണ്. കൊടുത്താൽ കൊല്ല്ത്തും കിട്ടും പിതാക്കന്മാരേ..
ഇതൊക്കെ പറയുമ്പോൾ ഓർമ്മവരുന്ന ചില കാര്യങ്ങൾ കൂടി.. ഒറീസ്സയിൽ അനേകം ക്രൈസ്തവർ കൊല്ലപ്പെട്ടപ്പോൾ നമ്മുടെ ഒരു പ്രധാന മെത്രാന്റെ വാക്കുകൾ ഇങ്ങനെ.. "പള്ളികൾ തകർന്നാൽ ഇനിയും ഉണ്ടാക്കാം. കുട്ടികൾ ഇനിയും ഉണ്ടാകും. എന്നാൽ ഒരു തലമുറയുടെ വിസ്ശാസം തകർന്നാലോ". സ്വാശ്രയ നിയമം പാസ്സാക്കിയ സമയത്ത് കേരളത്തിലെ കത്തൊലിക്കാ സഭ ഉപവാസവും പ്രാർത്ഥനകളും നടത്തിയിരുന്നു. എന്നാൽ ഒറീസ്സ സംഭവതിന്റെ പേരിൽ ഇങ്ങനെ ഒന്നും കേട്ടില്ല. സുനാമി വന്നപ്പോളും ഒന്നുമില്ല. അപ്പൊ കാശുണ്ടാക്കലിന് തടസ്സം വന്നാൽ മാത്രമെ ഇവർ ഇളകുകയുള്ളു. ഇതു സാധാരണ ബുദ്ധിയുള്ള ആർക്കും മനസ്സിലാകും. ഒറീസ്സ സംഭവങ്ങൽക്ക് ശേഷം നാളുകളോളം CPM ഓഫീസുകളിൽ കുർബാന നടന്ന കാര്യം ഇവർക്കറിയാമോ ആവോ. കത്തൊലിക്കർക്കു നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് പഠിക്കാൻ CBCI നിയമിച്ച കമ്മീഷനിൽ സീതാറാം യെച്ചൂരി ഉണ്ടായിരുന്നതും ഇവർ കേട്ടില്ല. തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ച് CBCI പറഞ്ഞതൊന്നും ഇവർ അറിഞ്ഞിട്ടേ ഇല്ല. ഇതിനെ ആകെ ചേർത്ത് multiple father disorder syndrome എന്നോ മറ്റോ വിളിക്കാവുന്നതും ആണ്.
19-02-2009 ന് KCBC Family Commision ഇറക്കിയ സർക്കുലറിൽ സ്ത്രീകളുടെ തുല്യ്‌അതാ അവകാശങ്ങളെക്കുറിച്ചുള്ള ഭാഗങ്ങൾ
വായിച്ച് ഞാൻ കോരിത്തരിച്ച് പോയി. ഇങ്ങനെ സ്ത്രീകളെ കാണുന്നവർ ഇന്നും സ്ത്രീ പൗരൊഹിത്യം അമ്ഗീകരിക്കാത്തത് എന്തേ എന്നെനിക്കൊരു സംശയം. സഭയുടെ ആദ്യ കാലങ്ങളിൽ പൗരൊഹിത്യം സ്ത്രീകൾക്ക് അനുവദിച്ചിരുന്നു. പിന്നീട് അവരെ പുറത്താക്കി. മാത്രമല്ല പതിനായിരക്കണക്കിന് സ്ത്രീകൾ ആണ് മന്ത്രവാദിനി വേട്ട (witch hunt) ന്റെ പേരിൽ കൊല്ലപ്പെട്ടത്. മൂന്നു നൂറ്റാണ്ടുകൾ നീണ്ടുനിന്ന ഈ വേട്ടയിൽ കൊല്ലപ്പെട്ടത് ഏതാണ്ട് 50000 സ്ത്രീകൾ. അത് ചരിത്രം. പിന്നീട് നിൽക്കക്കള്ളി ഇല്ലാതെ കന്യകാ മറിയം എന്ന സങ്കൽപ്പവും സ്ത്രീ ശാക്തീകരണവും സഭ കൊണ്ടുവന്നു. കന്യകാ മറിയത്തിന്റെ കന്യകാത്വം വിശ്വാസ സത്യമായി പ്രഖ്യാപിച്ചതും പിന്നീടാണ്. അതു വരെ അപ്പൊ മറിയം.. ആ എനിക്കറിയില്ല.
കേരളത്തിലെ മെത്രാന്മാർക്ക് മാത്രം ഈ ധാർഷ്ട്യം എന്തുകൊണ്ട് എന്ന് നാം ചിന്തിക്കണം. വടക്കെ ഇന്ത്യയിൽ പലയിടത്തും കത്തൊലിക്കർ വേട്ടയാടപ്പെഴുമ്പോളും ഇവിടെ ന്യൂന പക്ഷ അവകാശവും പറഞ്ഞ് കാശുണ്ടാക്കുന്നതിൽ മാത്രം ശ്രദ്ധിച്ച് മദിച്ച് ജീവിക്കാനുള്ള സാഹചര്യം എങ്ങനെ ഉണ്ടായി എന്നവർക്ക് അറിയേണ്ട. ഒരു കാലത്ത് ശാസ്ത്രം ചെകുത്താനെന്ന് പറഞ്ഞു നടന്നവർ.. ഇന്ന് You Tube ഇൽ മാർപ്പാപ്പ വരെ ഉണ്ട്. ഇന്റർനെറ്റ്, ആധുനിക സുരക്ഷാ സംവിധാനങ്ങൾ... ഇപ്പൊളും അവർക്കിഷ്ടപ്പെടാത്തതു എല്ലാം പാപം ആണ്. ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസമാകാവുന്ന വിത്തു കോശ ഗവേഷണത്തെയും മറ്റും മനുഷ്യത്ത്വതിന്റെ പേരും പറഞ്ഞ് എതിർക്കുന്നത് കാണുമ്പോൾ, ഗർഭനിരോധനവും മറ്റുമ്പാപമാണെന്നു പറയുമ്പോൾ.. ഇവർക്ക് എത്ര തന്തമാരാണെന്നു ചോദിച്ചു പോകുന്നവൻ ശരിക്കും അവിശ്വാസിയും വഴി പിഴച്ചവനും ആണോ?

1 അഭിപ്രായ(ങ്ങള്‍):
(((ഠോ)))
ആദ്യ തേങ്ങ എന്റെ വക...
Post a Comment