Monday, July 6, 2009

പ്രിയപ്പെട്ട മാര്‍ . പൌവ്വത്തില്‍ ...

കത്തോലിക്കരുടെ ബ്ലോഗിലെ എഴുത്തുകള്‍ വായിച്ചു. ഒരു കത്തോലിക്കന്‍ കൂടിയായ ഞാന്‍ കോരിത്തരിച്ചു പോയി. കാര്‍ടൂണ്‍ ഉഗ്രന്‍ . "പിതാവേ, തങ്ങള്‍ ചെയ്യുന്നതെന്തെന്ന്‌ ഇവര്‍ അറിയായ്കയാല്‍, ഇവരോടു ക്ഷമിക്കേണമേ" (ലൂക്ക.23:34). ഈ വേദവാക്യം അടുത്തകാലത്ത്‌ പലപ്പോഴും ഓര്‍മ്മയില്‍ വരാറുണ്ട്‌. കഴിഞ്ഞ ആഴ്ച ആലപ്പുഴയില്‍ നടത്തിയ ഒരു പ്രസംഗത്തെക്കുറിച്ച്‌ നാട്ടില്‍ എന്തെല്ലാം കോലാഹലങ്ങളാണുണ്ടായത്‌! പ്രസംഗത്തിന്റെ ഒന്ന്‌ അല്ലെങ്കില്‍ രണ്ട്‌ വാചകങ്ങള്‍ അടര്‍ത്തിയെടുത്ത്‌ അതു ചാനലില്‍ തലക്കെട്ടായി ആവര്‍ത്തിച്ചുവന്നാല്‍ പിന്നീട്‌ അതാണു ചാനലിലെ അന്നത്തെ ചര്‍ച്ചാവിഷയം. പോരെങ്കില്‍, രാഷ്ട്രീയക്കാരും ചില 'ബുദ്ധിജീവികളും' പിന്നീട്‌ അതേപ്പറ്റി തകര്‍പ്പന്‍ പ്രസ്താവനകളിറക്കുകയായി. ഒരു നേതാവു പറഞ്ഞകൂട്ടത്തില്‍ പ്രസ്തുത പ്രസംഗത്തിലെ പ്രസ്താവന'നികൃഷ്ടമായി' എന്നുപോലും പറഞ്ഞുവച്ചു. ചില പത്രങ്ങളില്‍ ലേഖനങ്ങളും ചിലതില്‍ മുഖപ്രസംഗങ്ങള്‍വരെയും ആ പ്രസംഗത്തെക്കുറിച്ചു എഴുതുകയുണ്ടായി. ഇവരാരും ആ പ്രസംഗം മുഴുവന്‍ നേരിട്ടു റെക്കോര്‍ഡുചെയ്തതു കേട്ടിട്ടു പ്രതികരിക്കുകയല്ലായിരുന്നു എന്നതാണ്‌ വിചിത്രം. സാമാന്യം ദീര്‍ഘമായ ഒരു പ്രസംഗത്തില്‍നിന്ന്‌ ഒന്നുരണ്ടു വാചകങ്ങള്‍ മാത്രം കേട്ടു ഇത്രയും ഹാലിളകുന്നരീതി അടുത്തകാലത്തായി പ്രചാരത്തിലായതാണ്‌. പ്രസംഗത്തിന്റെ ഉള്ളടക്കമോ ചിന്താഗതിയോ അറിയാതെ - അല്ലെങ്കില്‍ അറിയണമെന്ന്‌ ആഗ്രഹിക്കാതെയുള്ള കലിതുള്ളലുകളാണ്‌ ഇവ. ഈ സാഹചര്യത്തിലാണ്‌ മേലുദ്ധരിച്ച വേദവാക്യത്തെകുറിച്ചു ഓര്‍ത്തുപോകുന്നത്‌.

ഹാ സ്തോത്രം സ്തോത്രം . നികൃഷ്ട ജീവി പ്രയോഗം മത്തായി ചാക്കോ സംഭവത്തിലേതാണെന്നു തോന്നുന്നു. അങ്ങനെ ഈ ആൾക്കാർ എല്ലാം പറയുന്നതിന്റെ ചെറിയ ഭാഗങ്ങൽ അടർത്തിയെടുത്ത്‌ വിമർശനങ്ങൽ ഉന്നയിക്കുന്നവരാണ്‌. ശരി.. ഇങ്ങനെ ചെയ്യാത്തവർ കത്തൊലിക്കർ മാത്രം. എങ്ങനെ നമ്മൾ ചിരിക്കാതിരിക്കും? അപ്പോൾ ഈ ബൈബിളിലെ സൗകര്യമുള്ള വാക്യങ്ങൾ മാത്രം അടർത്തിയെടുത്ത്‌ തങ്ങളെ തന്നെ ന്യായീകരിക്കുന്ന നിങ്ങളെ ഞങ്ങൾ എന്തു വിളിക്കണം?
Varamozhi Editor: Text Exported for Print or <span><span title="Click to correct" class="transl_class" id="154"><span title="Click to correct" class="transl_class" id="154">സേവ്</span></span></span> <br />

അങ്ങനെ ഒരു ചെറിയ ഭാഗം അടർത്തിയെടുത്ത്‌ പ്രചരണം നടത്തുന്നതിന്‌ ഒരു ഉദാഹരണം കൂടി. വിമോചന സമര കാലത്തെ കത്തോലിക്കരുടെ മറ്റൊരു പ്രചരണം "റഷ്യയിൽ സ്ത്രീകൾ പൊതു സ്വത്താണ്‌" ,ഇതിന്റെ കാരണം കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയിലെ ഒരു വരി "ഉൽപാദന ഉപാധികൾ പൊതു സ്വത്താക്കണം". സ്ത്രീകളെ കേവല ഉൽപാദന ഉപാധികളായി കാണുന്ന കത്തൊലിക്കരുടെ ആശയ പാപ്പരത്വം പുതിയതല്ല. ഇതിനെക്കുറിച്ചുള്ള പരാമർശം കഴിഞ്ഞ പോസ്റ്റിൽ ഉണ്ട്‌. മാത്രമല്ല പൗലോസിന്റെ ലേഖനത്തിലെ വരികൾ : "സ്ത്രീകൾ സഭയിൽ സംസാരിക്കരുത്‌. പുരുഷ്ണ്മാർ വേണം അവർക്കുവേണ്ടി സംസാരിക്കാൻ. അഥവാ സഭയിൽ സംസാരിക്കേണ്ടിവന്നാൽ സ്ത്രീ ശിരോവസ്ത്രം ധരിക്കണം". വായിച്ചിട്ടുണ്ടൊ?
കമ്മ്യൂണിസം കാലഹരണപ്പെട്ട ആശയമാണെന്ന വാക്കുകൾ കേൾക്കുമ്പൊൾ അവജ്ഞ തോന്നുന്നു. കത്തോലിക്കാ സഭയുടെ പഠിപ്പിക്കലുകൾ പ്രകാരം ഇന്നും ഭൂമി ആണ്‌ പ്രപഞ്ചത്തിന്റെ കേന്ദ്രം. ലോകത്തിന്റെ പഴക്കം 2000 വർഷവും. ഇതൊക്കെ കാലഹരണപ്പെടാത്ത ആശയങ്ങൾ. അല്ലെങ്ക്ഗിൽ തെറ്റുതിരുത്തിയ കാര്യം ഒന്നും ഇടയലേഖനം വഴി അറിയിച്ചതായി ഓർക്കുന്നില്ല.

സ്വാശ്രയ നിയമം വന്നപ്പോൾ നിങ്ങൾ നടത്തിയ ഏറ്റവും വലിയ പ്രചാരണം ഇങ്ങനെ.. "ഈ നിയമം വന്നാൽ ഓരോ ക്രിസ്തിയാനി മാതാപിതാക്കളും തങ്ങളുടെ മക്കൾക്കൊപ്പം രണ്ടു അന്യ ജാതിക്കാരെക്കൂടി പഠിപ്പിക്കേണ്ടിവരും". അപ്പോൾ എനിക്കും ചില വചനങ്ങൾ ഓർമ്മ വന്നു. "നിന്റെ ഇടതുകൈ കൊടുക്കുന്നതു വലതുകൈ അറിയാതിരിക്കട്ടെ..", നിങ്ങളിൽ രണ്ട്‌ മേലങ്കികൾ ഉള്ളവൻ ഒന്ന്‌ ഇല്ലാത്തവന്‌ കൊടുക്കട്ടെ..", "തിരിച്ച്‌ കിട്ടുമെന്ന പ്രതീക്ഷയിൽ നിങ്ങൾ കടം നൽകുന്നതിൽ എന്തു കാര്യം? ചുങ്കക്കാരും വേശ്യകളും വരെ അങ്ങനെ ചെയ്യുന്നുണ്ടല്ലോ..". പക്ഷെ ഈ വാക്യങ്ങൾ നിങ്ങൾ മറന്നു. ആദ്യ കാലത്ത്‌ കേരളത്തിലെ വിദ്യാഭ്യാസ മേഖലക്ക്‌ മിഷനറിമാർ നൽകിയ സംഭാവനകളെ അപ്പാടെ വെറുക്കപ്പെട്ടതാക്കുന്ന നിങ്ങളുടെ നയം എല്ലാ ക്രൈസ്തവരും സ്വീകരിച്ചു എന്നു നിങ്ങൾ കരുതേണ്ട.
എനിക്കറിയുന്നിടത്തോളം പൗവ്വത്തിൽ വ്യക്തിപരമായി നല്ല സമ്പന്നനാണ്‌. ഈ അവസരത്തിൽ ഞാൻ ഫാദർ ടഫറേലിനെയും ഫാ. സുക്കോളിനെയും മറ്റും ഓർത്തു പോകുന്നു. കേരളത്തിൽ ആകമാനം പ്രേക്ഷിത പ്രവർത്തനങ്ങൾ നടത്തി അനേകം പള്ളികൾ പണിതീത്ത അവരെ നിങ്ങൾ ഓർക്കുന്നുണ്ടോ? ദൈവത്തിൽ സ്വമനസ്സാ നേരുന്ന ദാരിദ്ര്യവും അനുസരണവും ബ്രഹ്മചര്യവും അങ്ങേ അറ്റം കാത്ത്‌ സൂക്ഷിച്ചവർ.. ഈ ദാരിദ്ര്യം ഏതായാലും ആത്മീയ ദാരിദ്ര്യം ആകാൻ വഴിയില്ലല്ലോ. കാലം മാറി. ഇങ്ങനെ അനേകം ത്യാഗങ്ങളുടെ മുകളിൽ ചവിട്ടിക്കയറി നിങ്ങൾ സമ്പന്നരായി. നിങ്ങളുടെ മാനേജ്‌മന്റ്‌ സ്ഥാപനങ്ങളിൽ ലക്ഷങ്ങൾ കൈക്കൂലി വാങ്ങി നിങ്ങൾ നിയമനം നടത്തുന്നു. അവർക്ക്‌ ശമ്പളം സർക്കാർ കൊടുക്കണം. സർക്കാർ എവിടെ നിന്നും ശമ്പളം കൊടുക്കുന്നു എന്ന്‌ നിങ്ങൾ ചിന്തിക്കുന്നുണ്ടൊ? അതിവിടത്തെ ജനങ്ങൾ കൊടുക്കുന്ന നികുതി അല്ലേ? ക്രിസ്തിയാനികൾ ന്യൂനപ്ക്ഷമായ സ്ഥിതിക്ക്‌ വിജാതീയർ തന്നെ അല്ലേ നിങ്ങളെ അപ്പോൾ തീറ്റി പോറ്റുന്നത്‌? മാത്രമല്ല ശബരിമലയിലും ഗുരുവായൂരിലും മറ്റും വരുന്ന നേർച്ചപ്പണം സർക്കാർ ഖജനാവിൽ വരുന്നു. മലയാറ്റൂരേയും മറ്റും..? അങ്ങനെ ഇവിടത്തേ ഭൂരിപക്ഷത്തിന്റെ ചെലവിൽ തിന്നുകൊഴുക്കുന്ന നിങ്ങൾക്ക്‌ മേൽപറഞ്ഞ പ്രചാരണം നടത്തുന്നതിൽ അൽപ്പം ലജ്ജ പോലും തോന്നിയില്ലേ? ഈ പറയുന്ന ഭൂരിപക്ഷം നൽകുന്നില്ലെങ്ങിൽ നിങ്ങളുടെ ന്യൂനപക്ഷ അവകാശത്ത്ന്‌ എന്തു വില ആണുള്ളതെന്ന്‌ ഒന്നു ചിന്തിക്കുന്നത്‌ നല്ലതായിരിക്കും.
നിങ്ങൾ ഒന്നൊർക്കുക.. വിശ്വാസികൾക്ക്‌ ബൈബിൾ വായിക്കാൻ അവകാശം ഇല്ലാതിരുന്ന 14 - ആം നൂറ്റാണ്ട്‌ അല്ല ഇത്‌. ചിന്തിക്കുന്ന വിശ്വാസികൾ ഇന്നിവിടേ ഉണ്ട്‌. സ്വന്തം സ്വത്ത്‌ കൈവിടുമ്പൊൾ മാത്രം വിശ്വാസികളേ തെരുവിൽ ഇറക്കുന്ന നിങ്ങളുടെ കാപട്യം തിരിച്ചറിയുന്നവർ. സ്വാശ്രയ നിയമത്തിന്റെ പേരിൽ ഉപവാസം നടത്തിയ നിങ്ങൾ ഒറീസ്സയിലെ പാവം വിശ്വാസികൾക്ക്‌ വേണ്ടി എന്തേ ഉപവസിച്ചില്ല? അദ്വാനിക്കൊപ്പം പൊതുവേദിയിൽ നിന്ന്‌ സംഘപരിവാറിനെ നിങ്ങൾ പുകഴ്ത്തിയപ്പൊൾ ആ ആത്മാക്കൾ വിതുമ്പിയിരിക്കില്ലേ? കാപട്യത്തിന്റെ പ്രതിരൂപമായ നിങ്ങൾ ഈ ലോകത്തിൽ അഴിക്കുന്നത്‌ ഇപ്പൊളും അഴിയുമെങ്കിൽ, നിങ്ങൾ ഇവിടെ ബന്ധിക്കുന്നത്‌ ഇപ്പൊളും ബന്ധിക്കപ്പെടുമെങ്ങിൽ ബഹുമാന്യനായ നികൃഷ്ട ജീവീ.. കൊൺഗ്രസ്സിന്റെ കൂട്ടിക്കൊടുപ്പുകാരാ, എന്നെ ശപിച്ച്‌ നിത്യ നരകത്തിൽ തള്ളിയാലും.. എന്റെ തലയിൽ വീണ മാമ്മൊദീസ്സ വെള്ളം ഇന്നവിടെ ദുർഗന്ധം വമിക്കുന്ന പാടായി അവശേഷിക്കുന്നു.. ഞാൻ അത്‌ കഴുകിക്കളയട്ടെ..

3 അഭിപ്രായ(ങ്ങള്‍):

ഉറുമ്പ്‌ /ANT said...

സുബിൻ,
എന്റെ തലയിൽ വീണ മാമ്മൊദീസ്സ വെള്ളം ഇന്നവിടെ ദുർഗന്ധം വമിക്കുന്ന പാടായി അവശേഷിക്കുന്നു.. ഞാൻ അത്‌ കഴുകിക്കളയട്ടെ..

നന്ദി ഈ വാക്കുക്കൾക്ക്.

ഇത്രയും പറയാനായി കാത്തിരിക്കുന്ന ഒരുപാടു ക്രിസ്ത്യാനികളിൽ ഒരാൾ.

Sudheesh|I|സുധീഷ്‌ said...

:) Nee oru sambhavam thanne...

മുക്കുവന്‍ said...

first of all bible full of fictional stories. i dont think it is written by god or god sake. some philosophers wrote it for their society.. ie it may be right for them 2000 years back. it is a story for me now.


but I guess, christian missionaries doing more help for the poor people than anyone else in the world. how did they achieve that.. by making priest and nun without family and no salaries....

they do loot money from many people belivers by many rules and regulations too.. for example, building a 6 million dollar church in chicago they collected about a million dollar from the members by impossing $10,000 per family. yea.. most of the family members working for $7 hourly rate still has to obey the idiot bishops requests for the payment to church...for what?

yeaa... some one is better than others :