ഒരു പ്രധാന തിരുമേനിയുടെ പ്രസംഗം അടുത്ത കാലത്ത് കേട്ടത് ഓർക്കുന്നു. അതിൽ അദ്ദേഹം പറഞ്ഞതിൽ ഒരു കാര്യം ഇങ്ങനെ "കമ്യൂണിസ്റ്റ്കൾക്ക് മനുഷ്യ സ്നേഹം ഇല്ല. സ്നേഹം ദൈവ വിശ്വാസികൾക്ക് മാത്രം സാധിക്കുന്ന കാര്യമാണ്". ഇതിലെ പൊള്ളത്തരം വിശദീകരണം അർഹിക്കുന്നില്ല. എങ്കിലും ചില വ്യത്യാസങ്ങൾ ചൂണ്ടിക്കാണിക്കണമെന്ന് തോന്നി. ആദ്യമായി ഈ സ്നെഹം എന്നുപറയുന്നത് മെത്രാൻ കുടുംബങ്ങൾക്ക് സ്ത്രീധനം കിട്ടിയതാണെന്നും ( ഈ സ്ത്രീധനം ഇന്ത്യയിൽ നിയമ വിരുദ്ധമാണെങ്കിലും കത്തോലിക്കർക്ക് നിയമ വിധേയമാണ്. അതിന്റെയും ദശാംശം പള്ളിക്ക് കൊടുക്കണം എന്ന് മാത്രം- അവരെ ഭരിക്കുന്നത് വത്തിക്കാനാണല്ലോ) അത് അവർ ദൈവ വിശ്വാസികൾക്ക് അൽപാൽപ്പമായി വിതരണം ചെയ്യുന്നതാണെന്നും ഈ വാക്കുകളെ വിശദീകരിക്കുന്നവർക്ക് എന്റെ കൂപ്പുകൈ. ഞാൻ അതിലേക്ക് കടക്കുന്നില്ല.വർഷങ്ങൾ നീണ്ട വേദപാഠ ബ്രയിൻ വാഷുകൾക്ക് ശേഷം എനിക്ക് മനസ്സിലായ അനേകം കാര്യങ്ങളിൽ ഒന്ന് ഇങ്ങനെ..
"അന്യരെ സ്നെഹിക്കുന്നതും സഹായിക്കുന്നതും ദൈവത്തിന്റെ പ്രീതി നേടിത്തരുന്നു. അങ്ങനെ ചെയ്യാതിരിക്കുന്നത് പാപമാണ്. അത് ദൈവകോപം ക്ഷണിച്ച് വരുത്തും"
അപ്പോൾ ദൈവ വിശ്വാസികളുടെ പരസ്പര സ്നേഹം പ്രതിഫലം ഇച്ഛിച്ചുകൊണ്ടുള്ളാതാകുന്നു. സ്നേഹിച്ചാൽ സ്വർഗ്ഗത്തിൽ വളരുന്ന നിക്ഷേപം. ഇല്ലെങ്കിൽ നരകം. മധ്യമാർഗ്ഗികൾക്ക് രക്ഷ വിദൂര സ്വപ്നവും. നിഷ്കാമ കർമം വലിയ മിഥ്യയും. കമ്യൂണിസത്തെപ്പറ്റി അറിയാത്ത കുഞ്ഞാടുകളോട് അതിന്റെ അടിസ്ഥാന പ്രമാണം മനുഷ്യർ തമ്മിലുള്ള സമഭാവനാപൂർണമായ സഹവർത്തിത്വമാണ്. മാന്യ തിരുമേനിമാരേ ഇത് ഒന്ന് ഓർക്കുക. നിങ്ങൾക്ക് കമ്യൂണിസത്തെക്കുറിച്ച് അറിയുന്നത് അത് നിരീശ്വരവാദം പഠിപ്പിക്കുന്നു എന്നത് മാത്രമാണ്. എന്നാൽ അത് മനുഷ്യസ്നേഹത്തിൽ അഥിഷ്ഠിതമാണ്. അപരൻ അപരന്റെ വാക്കുകളെ സംഗീതം പോലെ ശ്രവിക്കുന്ന അവസ്ഥയാണ്. സമത്വവും സാഹോദര്യവും ആണ്. സമത്വം നിങ്ങൾ അംഗീകരിക്കില്ലല്ലോ ഒരിക്കലും. കാരണം അൽമായനും (സാധാരണ വിശ്വാസി - സിമ്പിൾ ആയി പറയുമ്പൊൾ) പുരോഹിതനും ഒരേ നിലയിൽ ആകുന്നത് നിങ്ങൾക്ക് സ്വപ്നം കാണാൻ പറ്റുമോ? അരമനയിലെ സുഖജീവിതം മതിയാക്കി സാധാരണക്കാരന്റെ വിയർപ്പ് കൊണ്ട് ജീവിക്കുന്നത് നിർത്തി മേലനങ്ങി പണിയെടുത്ത് നെറ്റിയിലേ വിയർപ്പുകൊണ്ട് അപ്പം ഭക്ഷിക്കുന്ന കാലം സ്വപ്നം കാണാനുള്ള മനക്കരുത്ത് നിങ്ങൾക്കുണ്ടോ? ദൈവഭയം നിമിത്തമല്ലാതെ മനസ്സിന്റെ വലിപ്പം കൊണ്ട് അന്യനെ സ്നേഹിക്കുന്നത് ശ്രേഷ്ഠമല്ലേ? അർജന്റീനയിലെ സുഖജീവിതം ബലികഴിച്ച് ലാറ്റിനമേരിക്കയിലാകമാനം കുഷ്ഠരോഗികളെ പരിചരിച്ചും അന്യദേശക്കാർക്ക് വേണ്ടി സ്വാതന്ത്ര്യ സമരം നടത്തിയും എരിഞ്ഞുതീന്ന ഏണസ്റ്റോ ചെ ഗുവേരയെ നിങ്ങൾക്കറിയുമോ? ജന്മിത്വത്തിന്റെ ലോകത്ത് നിന്നും പട്ടിണിക്കാരന്റെ ഇടയിലേക്കിറങ്ങി വന്ന നമ്പൂതിരിപ്പാടിനെ നിങ്ങൾക്കറിയാമോ? ഇ എം എസ് കേരളത്തിനെന്ത് നൽകി എന്ന് ലേഖനം എഴുതി കണ്ണടച്ചിരുട്ടാക്കുന്ന കുമ്പളക്കുഴിയുടെയും നിങ്ങളുടെയും തന്തയില്ലായ്മക്ക് നമോവാകം. പാവങ്ങളുടെ പടത്തലവൻ എ കെ ജി യെ നിങ്ങൾ അ
ഭൗതികവാദികൾ ഭൗതിക സ്വത്തിനായി മുറവിളി കൂട്ടിയാൽ അത് മനസ്സിലാക്കാം. വിശ്വാസികളോ? ഭൗതിക സ്വത്ത് സമ്പാദനത്തിനായി നിങ്ങൾ നിങ്ങൾക്കറിയാത്ത കാര്യങ്ങളെ കുറ്റം പറയുന്നു. കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രങ്ങളുടെ അടിസ്ഥാന തത്വങ്ങൾ പോലും അറിയാതെ അതിനെ വിമർശിക്കുന്നു. അതിന്റെ ഏടുകൾ അടർത്തിയെടുത്ത് വളച്ചൊടിച്ച് മുറവിളി കൂട്ടുന്നു. ഇതേ കാര്യം നിങ്ങൾക്കെതിരെ ചെയ്താൽ വിശ്വാസികളെ തെരുവിലിറക്കിയും ഇടയലേഖനം വായിച്ചും ഉരഞ്ഞ് തുള്ളുന്നു. ഇതാണോ നിങ്ങളുടെ സഹിഷ്ണുത? ഇതാണോ നിങ്ങൾ പറഞ്ഞ സമസ്നേഹ സിദ്ധാന്തം? നിങ്ങൾ നിർവചിച്ച അപരനോടുള്ള സ്നേഹം? ഇതാണൊ നിങ്ങളുടെ ക്രിസ്തു പഠിപ്പിച്ച സമവർത്തിത്വം? അറിയാനുള്ള അടിയന്റെ ആഗ്രഹം തെറ്റാണെങ്കിൽ ക്ഷമിക്കുമല്ലോ. വിശ്വാസികളുടെ അടിസ്ഥാന ആവശ്യമായ ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ച സംഘപരിവാർ ശക്തികളെ നിങ്ങൾ പുകഴ്ത്തുന്നു. അവരുടെ നേതാക്കൾക്കൊപ്പം വേദി പങ്കിടുന്നു. സ്വകാര്യസ്വത്തവകാശം ഇന്ത്യൻ ഭരണഘടനയിൽ മൗലിക അവകാശം അല്ലെന്ന് നിങ്ങൾക്കറിയുമോ?സ്വാശ്രയ നിയമത്തിൽ നിങ്ങൾക്കാവശ്യമായ കാശ് വാങ്ങാൻ വ്യവസ്ഥ ഉണ്ടായിരുന്നില്ലേ? നിങ്ങളുടെ ഉദ്ദേശ്യം അതായിരുന്നിട്ടും ഇപ്പോൾ ചെയ്യുന്നത് അതു തന്നെ ആയിട്ടും എന്തിനായിരുന്നു ഈ കപട നാടകം? നിങ്ങളുടെ ന്യൂനപക്ഷ സ്ഥാപനങ്ങളിൽ എത്ര കത്തോലിക്കർ സൗജന്യമായി പഠിക്കുന്നുണ്ട്? മാതാപിതാക്കളിൽ നിന്നും നിങ്ങൾ ഫീസീടാക്കാത്ത ഏതു കുട്ടിയുടെ പേരിലാണ് കോളേജിൽ നിന്നും വിദ്യാഭ്യാസ വായ്പ ഇല്ലാത്തത്? ഉത്തരങ്ങൾ ഞാൻ പ്രതീക്ഷിക്കുന്നില്ല.. കാരണം ചോദ്യം ചെയ്യലുകൾ നിങ്ങൾക്ക് ഇഷ്ടമല്ലല്ലോ..
അഭയക്കേസ് അന്വേഷിക്കുന്ന സി ബി ഐ സമ്മർദ്ദത്തിനു വഴങ്ങുന്നവർ. ലാവലിൻ കേസ് അന്വേഷിക്കുന്നവർ സത്യവാന്മാർ. അഭയക്കേസിനെക്കുറിച്ചേഴുതുമ്പോൾ മാധ്യമങ്ങൾ നിങ്ങൾക്കെതിര്. അല്ലെങ്കിൽ സത്യത്തിന്റെ മാലാഖമാർ. ലാവലിൻ കേസിനെക്കുറിച്ച്ച് കാർട്ടൂൺ വരച്ച നിങ്ങൾ അഭയക്കേസിലേ കുറ്റാരോപിതർ അഭയഹീനരായതിന്റെ പേരിൽ നിങ്ങൾ കണ്ണീരൊഴുക്കുന്നു. അല്ലയോ മാന്യ ദേഹങ്ങളേ, പിണറായി വിജയനും ഇന്ന് കുറ്റാരോപിതൻ മാത്രമാണ് അല്ലാതെ കുറ്റവാളിയല്ല - കോട്ടൂരിനേയും സെഫിയേയും പോലെ തന്നെ. ഇത് വത്തിക്കാനല്ല ഇന്ത്യയാണ്. ഇവിടത്തേ നിയമം കത്തോലിക്കനും കമ്യൂണിസ്റ്റ്കാരനും ഒന്നു തന്നെയാണ്.
തകർന്ന് വീണ കോമാളികളുടെ സ്വപ്നം എന്ന നിങ്ങളുടെ ബ്ലോഗിലെ പോസ്റ്റുകൾ ചൈനയിൽ തകർന്ന് വീണ കത്തോലിക്കാ കോമാളി സ്വപ്നങ്ങളുടെ കൊതിക്കെറുവല്ലേ? അവിടത്തെ ഗവണ്‍മന്റ് മെത്രാന്മാരെ നിയമിച്ചപ്പോൾ, അത് സ്വീകരിക്കാൻ പുരോഹിതന്മാർ തയ്യാറായപ്പോൾ ആഗോള ക്രൈസ്തവ സമൂഹത്തിന്റെ മേലെ വത്തിക്കാന്റെ പിടി അയഞ്ഞതല്ലേ നിങ്ങളുടെ മുറുമുറുപ്പിന്റെ കാരണം? ആ സമയത്ത് തന്നെ വത്തിക്കാൻ ചൈനീസ് വിശുദ്ധരെ പ്രഖ്യാപിച്ച് നടത്തിയ നാലാം കിട രാഷ്ട്രീയ നാടകം വിലപ്പോകാത്തത്തല്ലേ നിങ്ങളുടെ പ്രകോപനം? എന്തേ പോളണ്ടിലേതുപോലെ ചൈനയിൽ മാർപ്പാപ്പ കമ്യൂണിസത്തിനെതിരെ യുദ്ധ പ്രഖ്യാപനം നടത്താത്തത്? ചങ്കുറപ്പുണ്ടോ നിങ്ങൾക്ക്? മുട്ടുവിറച്ചിട്ടോ അതോ എന്തൊക്കെ പറഞ്ഞാലും ആപത്ത് കാലത്ത് ഒരു ദൈവവും ഇറങ്ങിവരില്ലെന്ന തിരിച്ചറിവുകൊണ്ടോ? ആ ലേഖനത്തിൽ നിങ്ങൾ വാനോളം പുക്ഴ്തിയ ആണവ കരാറിന്റെ വ്യവസ്ഥകൾ ഒന്നൊന്നായി അമേരിക്ക കാറ്റിൽ പറത്തുന്നത് നിങ്ങൾ അറിയുന്നുണ്ടൊ?
അന്യന്റെ ആശയങ്ങളെ മനസ്സിലാക്കി ആരോഗ്യപരമായ ഒരു സംവാദത്തിനു ശ്രമിക്കാതെ അവരെ അവഹേളിക്കുമ്പോൾ ഒന്നോർക്കുന്നത് നല്ലതാണ്.. നിന്റെ കണ്ണിലെ തടിക്കഷനത്തിന് ഭാരം കൂടി വരികയാണ്. ഇനിയും എത്രനാൾ?

3 അഭിപ്രായ(ങ്ങള്‍):
യുക്തിഭദ്രം. വായിക്കാന്‍ സുഖകരമല്ലാത്ത എന്തോ ഈ ഫോര്‍മാറ്റിലുണ്ട്. അതൊന്ന് ശ്രദ്ധിക്കണം
ഷാര്‍പ്. ഈ ചോദ്യങ്ങള്‍ വീഴുന്നിടത്ത് രക്തം പൊടിയട്ടെ എന്നാശംസിക്കുന്നു.
Good :)
Post a Comment