സ്വവർഗ്ഗ രതി ദില്ലി ഹൈക്കോടതി ശരി വച്ചപ്പോൾ മുതൽ തുടങ്ങിയതാണ് മത നേതാക്കന്മാരുടെ ബഹളം. നമ്മുടെ പ്രചാരകനെ പോലെ ഉള്ളവരും പിന്നെ കത്തോലിക്കാ സഭയുടെ ബ്ലോഗും ഒക്കെ ലോകം അവസാനിക്കാൻ പോകുന്നതുപോലെ ആണ് മുറവിളി കൂട്ടുന്നത്. അങ്ങനെ പ്രകൃതി വിരുദ്ധ ലൈംഗികത എന്നത് കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഏറ്റവും അധികം കേൾക്കുന്ന വാക്കും ആയി. അങ്ങനെ ഇരിക്കുമ്പോളാണ് എനിക്കൊരു സംശയം വന്നത്. എന്താണ് പ്രകൃതി വിരുദ്ധം എന്നത് കൊണ്ട് ഉദ്ദേശ്ശിക്കുന്നത്? പ്രകൃതി എന്ന വാക്ക് പ്രധാനമായും രണ്ട് അർത്ഥത്തിൽ ഉപയോഗികാറുണ്ട് . ഒന്ന് അത് നമ്മുടെ ചുറ്റുപാടും കാണുന്നവയെ ( അതായത് മരങ്ങളും മറ്റുള്ളവരും വിവിധ ജന്തുക്കളും ഒക്കെ അടങ്ങിയ ആ സംഭവം ) പൊതുവായി പ്രതിനിധീകരിക്കുന്ന വാക്ക്. മറ്റേ അർഥം പെരുമാറ്റ ശീലം എന്നൊക്കെ പറയുന്ന ആ അത്. പക്ഷെ രണ്ടാമത്തേതിനുള്ള ശരിയായ വാക്ക് പ്രകൃതം എന്നാണല്ലോ. ആ നിലയിൽ പ്രകൃതി വിരുദ്ധം എന്നതു കൊണ്ട് എന്തായിരിക്കും അർഥമാക്കുന്നത്? ന്യായമായും അത് ആദ്യം പറഞ്ഞ ആ സംഭവത്തിന് മൊത്തത്തിൽ കേടുപാടുകൾ വരുത്തുന്ന എന്തെങ്കിലും കാര്യം ആയിരിക്കില്ലേ?
ആണെന്നു തന്നെ ഞാൻ കരുതുന്നു. അനിയന്ത്രിതമായ മരം മുറിക്കൽ, മണൽ വാരൽ, കുന്ന് നികത്തൽ ഇവയൊക്കെ തീർച്ചയായും പ്രകൃതി വിരുദ്ധം ആണെന്ന് ഞാൻ കരുതുന്നു. ഈ സ്വവർഗ്ഗ രതി എങ്ങനെ പ്രകൃതി വിരുദ്ധമാകുന്നു എന്നത് എനിക്കിനിയും മനസ്സിലാകാത്ത ഒരു കാര്യമാണ്. ചിലർ പറയുന്നു അത് പ്രകൃതിയുടെ ആ ഒരു ഒഴുക്കിനും നിയമങ്ങൾക്കും വിരുദ്ധമാണെന്ന്. അതിപ്പൊ എങ്ങനെ പറയാൻ സാധിക്കും എന്നതാണ് എന്റെ സംശയം. ഈ പറയുന്നവരുടെ അവകാശവാദം അനുസരിച്ച് ബൈബിളും ഖുറാനും ആണ് ഇതൊക്കെ തീരുമാനിക്കുന്നത്. ശാസ്ത്രത്തെക്കുറിച്ച് പ്രത്ത്യേകിച്ച് അവബോധം ഒന്നും ഇല്ലാതിരുന്ന കാലത്ത് എഴുതപ്പെട്ടതും അന്നത്തെ ആളുകളുടെ ജീവിത രീതികളും സാമൂഹിക വ്യവസ്ഥിതികളും അനുസരിച്ച് ചിട്ടപ്പെടുത്തിയതുമായ ഈ മത ഗ്രന്ഥങ്ങളുടെ ഇന്നത്തെ പ്രസക്തി ചോദ്യം ചെയ്ത് വികാരങ്ങളെ വ്രണപ്പെടുത്തി ഒരു പ്രശ്നം ഉണ്ടാക്കാൻ എനിക്ക് തൽക്കാലം ആഗ്രഹമില്ല. പക്ഷെ ഈ ഗ്രന്ഥങ്ങൾ അനുസരിച്ച് വേണം ഒരു മതേതര രാജ്യത്തെ നിയമനിർമ്മാണം നടത്തേണ്ടതെന്ന് വാശി പിടിക്കുന്നവരുടെ വാദത്തിലുള്ള ന്യായം എന്താണെന്ന് എനിക്കിനിയും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് വായ തോരാതെ സംസാരിക്കുന്നവർ ഈ ലൈംഗിക ന്യൂനപ്ക്ഷത്തിന്റെ കാര്യത്തിൽ മാത്രം ഇങ്ങനെ ഒരു സമീപനം എടുക്കുന്നതിലെ ഉദ്ദേശ്യം ഏതായാലും നല്ലതാകാൻ വഴിയില്ല.
സ്വവർഗ്ഗ ലൈംഗികതയെ എതിർത്ത് കത്തോലിക്കരുടെ ബ്ലോഗിൽ വന്ന പോസ്റ്റ് പണ്ടൊരു കത്തോലിക്കൻ ആയിരുന്ന എന്നെ ആശയക്കുഴപ്പത്തിലാക്കിയ ഒന്നാണ്. മത പഠന ക്ലാസ്സുകളിൽ ഞങ്ങളേയൊക്കെ പഠിപ്പിച്ചതും പുസ്തകങ്ങളിൽ പറയുന്നതും പ്രകാരം ലൈംഗികത സന്താനോൽപാദനം ഉദ്ദേശിച്ചുള്ള ഒരു പ്രക്രിയ മാത്രമാണ്. ഇതിനെ സുഖാസ്വാദനത്തിനു വേണ്ടി ഉപയോഗിക്കുന്നത് മാരകമായ പാപമാണെന്നും ആണ്. ഏഴാം ക്ലാസ്സിൽ ഇത് കേൾക്കുന്ന കുട്ടികൾ ന്യായമായും പേടിച്ചു പോകും. ഇതിൽ വിവാഹേതരം എന്നോ വൈവാഹിക ബന്ധത്തിൽ ഉള്ളതെന്നോ ഒന്നും വ്യത്യാസം ഇല്ലെന്നാണ് അന്നു പറഞ്ഞത്. പക്ഷെ ആ ബ്ലോഗിൽ ലേഖകൻ പറയുന്നത് ലൈംഗികത ജീവിതത്തിന്റെ വിവിധ ഭാഗങ്ങളെയും ആസ്വാദ്യകരമാക്കുന്നു എന്നാണ്. പാപം! ഇതിനെ ന്യായീകരിക്കാൻ നൽകിയ ബൈബിൾ റഫറൻസുകൾ ഒന്നും തന്നെ സ്വവർഗ്ഗ ലൈംഗികത പ്രകൃതി വിരുദ്ധമാണെന്നോ പാപമാണെന്നോ പറയുന്നില്ല. ഞാൻ വായിച്ചിട്ടുള്ളാ ബൈബിൾ ഒന്നും ഇതിനെ പാപം എന്ന് വിളിക്കുന്നുമില്ല. വ്യഭിചാരത്തിന്റെ പഴയനിയമത്തിലോ പുതിയ നിയമത്തിലോ ഉള്ള നിർവചനങ്ങൾ ഒന്നും സ്വവർഗ്ഗ രതിയിൽ ബാധകമാകുന്നില്ല. ഒരുപക്ഷെ ദൈവം ബൈബിൾ ഫാക്സ് അയച്ചു കൊടുത്തപ്പോൾ അത് വഴിയിൽ വീണു പോയതായിരിക്കും. ഏതായാലും അത് വ്യഭിചാരത്തിന്റെ പരിധിയിൽ വരാത്തതിനാൽ (ബൈബിൾ പ്രകാരം) ദൈവ കൽപനകളുടെ ലംഖനവും നടക്കുന്നില്ല.
അപ്പോൾ ഈ സംഭവം എങ്ങനെ പാപവും പ്രകൃതി വിരുദ്ധവും ആയി? ആ ബ്ലോഗിൽ തന്നെ ഇക്കാര്യം ഏതോ മാർപ്പാപ്പ തീരുമാനിച്ചെന്ന മട്ടിലാണ് കണ്ടത്. അത് കുടുംബ ബന്ധങ്ങളുടെ പവിത്രത തകർക്കുമെന്നും സന്താനോൽപാദനകരം അല്ലാത്തതിനാൽ ലൈംഗികതയെക്കുറിച്ചുള്ള ക്രിസ്തീയ പ്രബോധനത്തിന് നിരക്കാത്തത്താണെന്നും കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. ഈ മാർപ്പാപ്പ വത്തിക്കാനിലേയോ മറ്റോ എന്തൊ രാജാവൊക്കെയണ് എന്നറിയാം. സ്വവർഗരതി നിയമവിധേയമാക്കിയ മറ്റു രാജ്യങ്ങളോടൊന്നും ഈ രാജാവ് യുദ്ധം ഒന്നും ചെയ്തതായി അറിയില്ല. അപ്പൊ വത്തിക്കാനിലെ രാജാവിനെ അനുസരിക്കാൻ ഇന്ത്യക്കാർക്കുള്ള കടപ്പാട് എന്താണെന്നും എനിക്കറിയില്ല. ഈ പ്രവണത അത്യന്തം അപകടകരമാണ്.
ഒരാൾക്ക് ലൈംഗികമായ താത്പര്യം അയാളുടെ തന്നെ വർഗ്ഗത്തിൽ പെട്ട ആളൊടാണെങ്കിൽ അയാൾക്ക് ഒരു സാധാരണ വിവാഹ ജീവിതം സാധ്യമാകില്ല എന്നുള്ളത് എല്ലാവർക്കും അറിയാം. പിന്നെ പണ്ടു പറയാറുള്ളത് പോലെ ഒരു കല്യാണം കഴിപ്പിച്ചാൽ നന്നായേക്കും എന്ന ലൈനാണെങ്കിൽ എനിക്കൊന്നും പറയാനില്ല.
അപ്പോൾ ബൈബിളിൽ ഉള്ള ചെറിയൊരു ഭാഗം ഓർമ്മ വന്നു. ഒരിക്കൽ അന്ധനോ മുടന്തനോ എന്നൊർമ്മയില്ല, ആയ ഒരാളെ കണ്ടപ്പോൾ ശിഷ്യന്മാർ യേശുവിനോട് ചോദിച്ചു ആരുടെ പാപം നിമിത്തമാണ് ഇയാൾ ഇങ്ങനെ ആയതെന്ന്. അയാളെ സുഖപ്പെടുത്തിക്കൊണ്ട് യേശു പറഞ്ഞു, ഇത് ആരുടേയും പാപം നിമിത്തം സംഭവിച്ചതല്ല, മറിച്ച് ദൈവത്തിന്റെ പ്രവർത്തികൾ ഇവനിലൂടെ പ്രകടമാകുവാൻ വെണ്ടിയാകുന്നു. That hits it.. ബൈബിൾ അനുസരിച്ചാണെങ്കിൽ ഇത് ദൈവത്തിന്റെ നേരം പോക്ക് മാത്രം. എന്നിരുന്നാലും എതിർ ലിംഗത്തിൽ പെട്ട ഒരാളെ ആസക്തിയോടെ നോക്കുന്നതുവരെ വ്യഭിചാരം ആണെന്നു പറയുന്നവരുടെ ഇടയിൽ ഈ പാപത്തിനെ ചെറുത്ത് തോൽപ്പിച്ച് സ്വ ലിംഗവർഗ്ഗത്തിൽ പെട്ട ഒരാളിലേക്ക് തന്റെ താത്പര്യത്തെ വഴി തിരിച്ചു വിടുന്നതു വഴി Defined ആയ പാപങ്ങൾ ഒന്നും ചെയ്യാതിരിക്കാൻ ചിലരെയങ്കിലും അനുഗ്രഹിച്ച പരമ കാരുണികനായ ദൈവത്തോട് നന്ദി പറയുന്നതിനു പകരം അവർക്ക് രോഗമാണെന്നും അവരെ ചികിത്സിക്കണം എന്നും ഒക്കെ പറയുന്നത് ദൈവത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമല്ലേ? പരമസത്യവും കാലങ്ങൾക്കവസാനം വരേയും മാറ്റമില്ലാതെ തുടരുന്നതുമായ വിശുദ്ധ ഗ്രന്ധം തെറ്റാണെന്ന് പറയാത്ത ഒരു കാര്യം മനുഷ്യ സഹജമായ സകല ബലഹീനതകളും ഉള്ള മാർപ്പാപ്പ എന്ന സാധാരണക്കാരൻ തെറ്റാണെന്ന് പറയുന്നതേങ്ങനെ? അല്ല മെത്രാന്മാർ സദാ കാലുമാറുകയും പറഞ്ഞത് മാറ്റിപ്പറയുകയും ചെയ്യുന്നതുപോലെ ഇതും അങ്ങ് പറഞ്ഞേക്കാമെന്നോ? അവർക്ക് വേണ്ടതുപോലെ ബൈബിൾ മാറ്റി എഴുതാമെന്നോ? ദിസ് ഈസ് ചീറ്റിംഗ്..
സഭ ഗർഭനിരോധനത്തെ എത്തിർക്കുന്നതിന്റെ പ്രധാന കാരണം പണ്ട് ഏദൻ തോട്ടത്തിൽ നിന്ന് ആദത്തേയും ഹൗവ്വായേയും പുറത്താക്കിയ ദൈവം അവരേ ഭൂമിയിലേക്കയച്ചപ്പോൾ പറഞ്ഞു.. "പെരുകി വർദ്ധിക്കുവിൻ.. ഭൂമിയിൽ നിറഞ്ഞ് അതിനെ കീഴ്പ്പെടുത്തുവിൻ". അപ്പോൾ ദൈവഹിതം അനുസരിക്കാൻ അത്യന്തം കടപ്പെട്ടവരായ പുരൊഹിത വർഗ്ഗത്തിന് ബ്രഹ്മചര്യം നിർബന്ധമാക്കിയത് ഒരു വിരോധാഭാസമല്ലേ? കൽപനകൾ അനുസരിക്കാത്തത്‌ഇന്റെ പേരിലുള്ള ദൈവകോപം അനുഭവിച്ചത് പാവം അഭയയും മറ്റും. ഇവർക്കിതോക്കെ ആകാമായിരുന്നെങ്കിൽ അഭയ ചിലപ്പോ രക്ഷപ്പെടുമായിരുന്നു. പാവം. ഈ പറയുന്ന സ്നേഹനിധിയും പരമ കാരുണികനുമായ ദൈവം, തന്റെ ഏക പുത്രനെ മനുഷ്യനു നൽകാൻ തക്കവണ്ണം അവനെ സ്നേഹിച്ച ദൈവത്തിന് ആദത്തോടും മറ്റും ഒന്ന് ക്ഷമിച്ചാലും മതിയായിരുന്നു. ഇത്രയധികം വിരോധാഭാസങ്ങൾ ഉള്ള ഒരു പഴയ കഥാപുസ്തകമാണല്ലോ പലരുടെയും നിയമ നിർമ്മാണത്തിനു വരെയുള്ള റഫറൻസ് എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു.
നമ്മുടെ പ്രചാരകന്റെ പോസ്റ്റിന് ഞാൻ മറുപടി എഴുതുന്നില്ല. കാരണം ആയിരത്തൊന്നു രാവുകൾ ഞാനും വായിച്ചിട്ടുണ്ട്. കാസർഗോഡെ ബ്ലാക്ക്മെയിലിംഗ് കഥയും മറ്റും അറിയുകയും ചെയ്യാം. നമ്മൾ സ്വവർഗ്ഗ രതിക്കാരോട് സഹാനുഭൂതി ഉള്ള കുറെ സംസ്കാര ശൂന്യർ. സമൂഹത്തിലെ സംസ്കാര സമ്പന്നരുടെ വാതിലിനു പിന്നിലെ കഥകൾ ഇങ്ങനെ ജെസ്മിയിലൂടെയും അഭയയിലൂടെയും ഒക്കെ പുറത്തുവരുമ്പൊ നമ്മൾക്ക് മൂക്കിൽ വിരൽ വയ്ക്കാമോ ആവോ.. എന്തായാലും ഒന്ന് ഞാൻ പറയാം, ഒരു മതേതര രാജ്യത്തിന്റെ നിയമ നിർമ്മാണം ഒരു ന്യൂനപക്ഷത്തിന്റെ പഴംകഥാ പുസ്തകത്തിനെ അടിസ്ഥാനമാക്കി വേണം എന്നൊക്കെ വന്നാൽ.. പിന്നെ ജീവിച്ചിരിക്കുന്നതിൽ കാര്യമില്ല..

6 അഭിപ്രായ(ങ്ങള്‍):
ഈ വിഷയത്തിലൊരു പോസ്റ്റ് ഇട്ടിട്ടുള്ള ചർച്ചകളിൽ ആണു ഞാൻ ഇപ്പോഴും...വിശ്വാസത്തോടു തർക്കിക്കുന്നതിൽ വലിയ അർത്ഥമൊന്നും ഇല്ല സുഹൃത്തേ.
വളരെ ശരിയാണ് . വിശ്വാസികള്‍ തങ്ങളുടെ വിശ്വാസം ശുദ്ധ മണ്ടത്തരം ആണെന്ന് വന്നാല്‍ പോലും അത് തിരുത്താനോ അത് തെറ്റാണെന്ന് സമ്മതിക്കാനോ തയ്യാറാകാറില്ല . കത്തോലിക്കരുടെ ബ്ലോഗില്‍ അവരുടെ സഹിഷ്ണുതയെ കുറിച്ചും തെറ്റുകള്‍ തിരുത്താന്‍ ദൈവ വിശ്വാസികള്‍ കാട്ടാറുള്ള ആര്‍ജ്ജവത്തെ കുറിച്ചും ഒക്കെ വലിയ വായില്‍ വീമ്പിളക്കുന്നുന്ടു.ഇതിന്റെ സത്യം നമുക്ക് എല്ലാം അറിയാവുന്നതുമാണ് . ഒരു ബ്ലോഗ് കൊണ്ട്ട് ലോകം നന്നാക്കാന്‍ ആവില്ല. ഇത് എന്നില്‍ അടിച്ച്ചെല്‍പ്പിക്കപ്പെട്ട വിശ്വാസങ്ങളില്‍ നിന്നും പള്ളികളിലെ ബ്രെയിന്‍ വാഷുകളില്‍ നിന്നും ഉള്ള എന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം ആണ്. കത്തോലിക്കാ നേതാക്കളെ ബാധിച്ച അന്ധമായ ആര്‍ത്തിയും ജീര്‍ണതകളും തുറന്നു കാണിക്കാനും അവരെ ചോദ്യം ചെയ്യാനും അവരുടെ ദൈവത്തെ പേടിക്കാതവരും ഇവിടെ ഉണ്ട് എന്ന് ഉറക്കെ പറയാനും കിട്ടുന്ന ഒരവസരവും പാഴാക്കരുത് എന്നെനിക്ക് നിര്‍ബന്ധം ഉള്ളതിനാല്‍ ഞാന്‍ എഴുതുന്നു. ഈ വെള്ളയടിച്ച കുഴിമാടങ്ങള്‍ ചത്ത് വീഴാതെ സാധാരണ ക്രിസ്ത്യാനിക്ക് രക്ഷയില്ലെന്നു രണ്ടു പെരെയെങ്ങ്കിലും പറഞ്ഞു മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ എനിക്ക് സന്തോഷം .
! strong!
മതേതരരാജ്യത്ത് മതഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വെച്ച് വേണം നിയമനിർമാണം നടത്തേണ്ടത് എന്നു വാശി പിടിക്കുന്നത് തികച്ചും അപക്വമാണ്.
ലേഖനം നന്നായി
വളരെ താമസിച്ചാണിവിടെ എത്തിയത്. ആദ്യമായാണ് സുബിന്റെ ബ്ലോഗിലും. വളരെ നന്നായിരിക്കുന്നു ലേഖനം.
ലേഖനം കൊള്ളാം
Post a Comment