കുറേ ദിവസങ്ങള്ക്കു മുന്പ് മാതൃഭൂമിയില് പ്രസിദ്ധീകരിച്ച ഒരു കത്തിന്റെ അടിസ്ഥാനത്തില് കത്തോലിക്കാ നേതാക്കന്മാരുടെ ഉറഞ്ഞുതുള്ളലുകള് അങ്ങനെ ബ്ലോഗില് തുടരുകയാണ്. പൌവ്വത്തില് തന്നെ നേരിട്ടു ഇറങ്ങിക്കഴിഞ്ഞു. സഹിക്കാന്‍ പറ്റുന്നില്ല കാലാകാലങ്ങളായി കൈയില് വന്നുകൊണ്ടിരിക്കുന്ന കാശിനാണ് ചിലരൊക്കെ തുരങ്കം വക്കാന് നോക്കുന്നത്. പതിവുപോലെ സിദ്ധാന്തക്കാരെ കുറേ ചീത്തയും വിളിച്ചപ്പോള് കിളവനു സമാധാനം. പോസ്റ്റു ചെയ്യുന്ന പുത്തന് കത്തനാര്ക്ക് നിര്വൃതി. അല്ല കത്തനാരെ ഈ പത്രത്തില് ആരോ ഒരു ലേഖനം എഴുതിയതിന് ഇവിടത്തെ കമ്യൂണിസ്റ്റുകള് എന്ത് പിഴച്ചു? തെറ്റ് ലേഖകന്റെ ഭാഗത്ത് അല്ലെ അല്ല , അതൊക്കെ ഇടതു പക്ഷക്കാരുടെ തലയില് തന്നെ. സിദ്ധാന്തക്കാര് എന്നാണു പുതിയ വാക്കു. ഈ ലേഖനം, പത്രത്തില് വന്ന ലേഖനം, അത്ര നീളമുള്ള ലേഖനം ഒന്നുമായിരുന്നില്ല. അതില് ചോദിച്ചിരിക്കുന്ന ചോദ്യങ്ങള് പലപ്പോഴും ഞാനടക്കം പലരും ചോദിച്ചിട്ടുള്ളത് തന്നെ ആണു. എങ്കിലും കുറച്ചുകൂടി വിശദമായി ചോദിയ്ക്കാന് ഒരു ആഗ്രഹം.
ഹിന്ദു ക്ഷേത്രങ്ങള് ദേവസ്വം ബോര്ഡിന്റെ കീഴില് വരുന്നു. അവിടെ നിന്നും കിട്ടുന്ന വരുമാനം പൊതു ഖജനാവിലേക്ക് പോകുന്നു. മുസ്ലിം വ്യക്തി നിയമ ബോര്ഡ് തുടങ്ങി ഇസ്ലാം മതത്തിന്റെ പ്രവര്ത്തനങ്ങളെ നിരീക്ഷിക്കുന്ന ഒന്നിലധികം കമ്മിറ്റികള് ഇവിടെ ഉണ്ട്. പക്ഷെ ക്രിസ്തിയാനികളെ നിയന്ത്രിക്കാന് മാത്രം ഒരു നിയമവും ഇല്ല. മെത്രാന് ബ്ലോഗില് എഴുതിയിട്ടുള്ളത് ന്യൂനപക്ഷ അവകാശം എന്നത് കല്പാന്തകാലം വരെ നില നില്ക്കുന്ന ഒന്നാണെന്നും ഒക്കെ ആണു. പിന്നെ ആ എഴുത്തില് ചില സത്യങ്ങള് കൂടി അങ്ങേര് അറിയാതെ കടന്നു വന്നിട്ടുണ്ട്.
"നമ്മുടെ ഭരണഘടനാപരമായ മതേതരത്വം ഒരു മതത്തിനുവേണ്ടി മാത്രമായിരുന്നില്ല. എല്ലാ മതങ്ങളോടും തുല്യസമീപനം പുലര്ത്താന് വേണ്ടിയായിരുന്നു."
വേണ്ടി ആയിരുന്നു.. ആണ് എന്നല്ല. എല്ലാ മതങ്ങള്ക്കും തുല്യ അവകാശം എന്നതിന് ഇവര് എന്തെങ്കിലും വില കൊടുക്കുന്നുണ്ടോ എന്ന കാര്യം നമ്മള് എല്ലാവര്ക്കും നന്നായി അറിയാം. എന്തിലും ഇതിലും തങ്ങള്ക്കു ലാഭമുള്ളത് മാത്രം എടുത്ത ശേഷം ബാക്കിയെല്ലാം മഹാ പാപം എന്ന മനോഭാവം ഇവര് എന്നും കൊണ്ടു നടക്കുന്നു. മാതൃഭൂമിയില് വന്ന ലേഖനത്തില് ലേഖകന് ഒരു ചെറിയ പ്രസ്താവന നടത്തിയിരുന്നു. അധ്യാപക നിയമനത്തിന് കാശ് വാങ്ങാന് മാനേജമെന്റും അവര്ക്കു ശമ്പളം കൊടുക്കാന് സര്ക്കാറും എന്ന ഭ്രാന്ത് ഇവിടെ അല്ലാതെ വേറെ എവിടെയും കാണില്ല എന്നാണ് ലേഖകന് പറഞ്ഞത്. ഇതു ശരിയല്ലേ എന്ന് ചോദിക്കുന്നവര്ക്കുള്ള മറുപടി മൌനമോ അല്ലെങ്കില് ചീത്തവിളിയോ ആകുകയാണ് പതിവു. കാരണം തങ്ങളുടെ കാശുവരവിന് തടസ്സം വരുന്നത് മാത്രം ആണ് മെത്രാന്മാര്ക്ക് സഹിക്കാന് പറ്റാത്ത ഒരേ ഒരു കാര്യം. ഇക്കാര്യം ഒറീസ്സ സംഭവങ്ങള് നടന്ന കാലത്തും ഇവിടെ വായിക്കപ്പെട്ട ഇടയ ലേഖനങ്ങള് ഊട്ടി ഉറപ്പിക്കുന്നുണ്ടല്ലോ.
ബ്ലോഗില് നിന്നും മറ്റൊരു ഭാഗം : "ന്യൂനപക്ഷാവകാശം കേവലം വിദ്യാഭ്യാസ അവകാശം മാത്രമാണ്. എന്നാല് സംവരണം വിദ്യാഭ്യാസരംഗത്തും സര്ക്കാര് ഉദ്യോഗങ്ങളിലും എല്ലാമുള്ള പ്രത്യേക പരിഗണനയാണ്. അതുപോലെ, ന്യൂനപക്ഷാവകാശം ഭാഷാമതന്യൂനപക്ഷങ്ങള് തങ്ങളുടെ പണംമുടക്കി സ്ഥാപിച്ചുനടത്തുന്ന വിദ്യാലയങ്ങളില് പരമാവധി അവരുടെ വിദ്യാര്ത്ഥികളെ പ്രവേശിപ്പിക്കാനും തങ്ങളുടെ അധ്യാപകരെ നിയമിച്ചുനടത്തിക്കൊണ്ടുപോകുവാനുമുള്ള അവകാശമാണ്".
ദയവായി ഒന്നുകൂടി ഇതു വായിക്കുക. എനിക്കിതു ശരിക്കും മനസ്സിലായില്ല. ഇതിന്റെ അവസാനത്തെ ഭാഗത്തില് ആണ് ചോദ്യത്തിനുള്ള ഉത്തരം. പക്ഷെ തങ്ങളുടെ അധ്യാപകരെ കാശ് വാങ്ങി നിയമിക്കാനുള്ള അവകാശം എന്നേതായാലും പറഞ്ഞിട്ടില്ല. സമാധാനം. ഇതിന്റെ അവസാന ഭാഗം വിദ്യാലയങ്ങളുടെ ന്യൂന പക്ഷ പദവി സംബന്ധിച്ച വിവാദങ്ങള് നടക്കുമ്പോള് കേട്ട കുരകളുമായി ഒന്നു ചേര്ത്തു വായിക്കേണ്ടതാണ്.
ക്രോസ് സബ്സിഡി പാടില്ല എന്ന കോടതി വിധി ഇവര് പാടി നടക്കാറുണ്ട്. അതിന്റെ അവരുടെ ഭാഷയിലെ വിശദീകരണം ഇങ്ങനെയാണ്. ഒരു സമുദായത്തിലെ കുട്ടികളുടെ ചെലവില് മറ്റു സമുദായത്തിലെ കുട്ടികള് പഠിക്കരുത്. ഞാന് പറഞ്ഞതില് തെറ്റുണ്ടോ ? ഇതുതന്നെ ആണ് അവര് വിശ്വാസികളെ ഇളക്കി വിടാനും പറഞ്ഞിരുന്നത്. ഓരോ കത്തോലിക്കനും തങ്ങളുടെ മക്കള്ക്കൊപ്പം രണ്ടു അന്യ മതക്കാരായ കുട്ടികളെക്കൂടി പഠിപ്പിക്കേണ്ടി വരും എന്ന്. അത് പറയുമ്പോളും ഇവിടെ കാലാ കാലങ്ങളായി നടന്നു വരുന്ന ഒരു ക്രോസ് സബ്സിഡി അവര് മനപൂര്വ്വം മറക്കുന്നു. ഇവിടത്തെ ന്യൂന പക്ഷത്തിന്റെ അവകാശപ്പെരുമഴയില് അവരെ എന്നും പോറ്റുക എന്ന കടമ ഏറ്റെടുക്കേണ്ടി വന്ന ഭൂരിപക്ഷത്തെ കുറിച്ച്. വിദേശത്ത് നിന്നും വരുന്നതടക്കം ഇവിടത്തെ കത്തോലിക്കാ പള്ളികളിലെ വരുമാനം ആരും പരിശോധനകള്ക്ക് വിധേയമാക്കാറില്ല. പള്ളികളില് നേര്ച്ചയായി കിട്ടുന്ന പണവും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില് നിന്നും ലഭിക്കുന്ന ഫീസും പിന്നെ അധ്യാപക നിയമനത്തിന് കൈക്കൂലി വാങ്ങുന്ന കാശും ഒക്കെ പോകുന്നതു എങ്ങോട്ടാണെന്ന് ആര്ക്കറിയാം ? സാധാരണ വിശ്വാസി നിശ്ചിത തുക പള്ളിക്ക് നല്കണം. ഇതും അട്യാപകരോട് നിയമന സമയത്തു വാങ്ങുന്ന കൈക്കൂലിയും ഒക്കെ സ്ഥാപനങ്ങളില് ശമ്പളം കൊടുക്കാനാണ് എന്ന് ഇവര് ഒരു നല്ല വിഭാഗം വിശ്വാസികളെയും പറഞ്ഞു പഠിപ്പിച്ചു വച്ചിരിക്കുന്നു. എന്നാല് കൈക്കൂലി മാനേജ് മെന്റിനും ശമ്പളം കൊടുക്കുന്നത് സര്ക്കാരും ആണെന്ന് ഇവര് ഇന്നും പരസ്യമായി സമ്മതിക്കാറില്ല. ശബരിമലയില് നിന്നും ഗുരുവായൂര് നിന്നും ഒക്കെ കിട്ടുന്ന പണം അങ്ങനെ അധ്യാപകര്ക്ക് ശമ്പളമായി കിട്ടുന്നു.. കത്തോലിക്കരായ അധ്യാപകര് അതില് ഒരു പങ്ക് പള്ളിയില് കൊടുക്കണം.. അങ്ങനെ കാശ് മുഴുവന് പീഡിത മര്ദ്ദിത അവശ ന്യൂനപക്ഷത്തിനു വന്ന് ചേരുന്നു. എന്നാല് ഈ പണം കൊണ്ടു സാധാരണ വിശ്വാസികള്ക്ക് എന്തെങ്കിലും ഉപകാരം ഉണ്ടെന്നു ആരും വിചാരിക്കണ്ട.
കത്തോലിക്കരുടെ സ്വാശ്രയ കോളേജ് കളില് അവര് പാവപ്പെട്ട വിദ്യാര്ഥികളെ സൌജന്യമായി പഠിപ്പിക്കുന്നു എന്ന അവകാശവാദവും പച്ചക്കള്ളമാണ്. ഫീസുകൊടുക്കാന് വശമില്ല എങ്കില് അവര് അവരുടെ പേരില് വിദ്യാഭ്യാസ വായ്പ എടുക്കാറുണ്ട്. അല്ലാതെ സൌജന്യമായി ആരെയും ഇവര് പഠിപ്പിക്കുന്നില്ല. കള്ളം പറയുകയും അത് വിശ്വാസികളെ നിര്ബന്ധിച്ചു വിശ്വസിപ്പിക്കുകയും ചെയ്യുന്നത് ഇവര് ഒന്നാം നൂറ്റാണ്ട് മുതല് തന്നെ തുടര്ന്ന് വരുന്ന ഒരു കാര്യം ആണല്ലോ. മത്തായി ചാക്കോ അന്ത്യ കൂദാശ സ്വീകരിച്ചാണ് മരിച്ചതെന്ന് വെളിപാടുണ്ടായ കഥയൊക്കെ വിശ്വാസികള് അപ്പൊ തന്നെമറക്കുമല്ലോ .. ഇല്ലെങ്കില്‍ മറക്കണം എന്നൊരു ഇടയ ലേഖനവും വായിക്കാം. കാര്യം കഴിഞ്ഞു .
ഇങ്ങനെ അധികാരത്തിന്റെ മത്തുപിടിച്ച് ആകാശത്ത് നോക്കി ഓലിയിടുന്ന പിതാക്കന്മാരും അവര്‍ക്ക് ഓശാന പാടാന്‍ നടക്കുന്ന രുബിനെ പോലുള്ള പുത്തന്‍ പാതിരികളും ആണ് ക്രിസ്തിയാനികളുടെ ശബ്ദം എന്നൊക്കെ തെറ്റിദ്ധരിക്കപ്പെടുമ്പോള്‍ ഒരീസ്സകള്‍ ഇനിയും ഉണ്ടാകും. എതിര്‍ക്കുന്നവരെ ഒന്നടങ്കം കൊന്നൊടുക്കി ശീലിച്ചവര്‍ എതിര്‍പ്പുകള്‍ക്ക് മറുപടി പറയാന്‍ ഇല്ലാതെ വരുമ്പോള്‍ എതിര്‍ക്കുന്നവര്‍ക്ക് നേരെ വിഷം ചീറ്റുകയും എന്നും തലയാട്ടി ശീലിച്ച വിശ്വാസികളെ തെരുവിലിറക്കി ഭീഷണി മുഴക്കുകയും ചെയ്യുന്നതിനെ തീവ്രവാദം എന്ന് വിളിക്കുന്നതില്‍ എന്താണ് തെറ്റുള്ളത്? എത്ര കിട്ടിയാലും മതിയാകാതെ മുഴുവനും തങ്ങള്‍ക്കു തന്നെ വേണം എന്ന് വാശി പിടിക്കുന്നതിനെ ദൈവ വിശ്വാസത്തിന്റെ വിശേഷ രൂപം എന്നാണോ വിളിക്കേണ്ടത് ? അവരുടെ ബ്ലോഗു വായിക്കുന്നവര്‍ അതിന്റെ വശങ്ങളില്‍ എഴുതി വച്ചവയും പോസ്റ്റുകളിലെ ഉള്ളടക്കവും മെത്രാന്മാരുടെ ആനുകാലിക നിലപാടുകളും ഒന്നു താരതമ്യം ചെയ്യുന്നത് ഒരു ദിവസത്തേക്ക് ചിരിക്കാനുള്ള വക ഉണ്ടാക്കിത്തരും.
കൊന്നു തള്ളി പ്രശ്നങ്ങള്‍ തീര്‍ത്തിരുന്ന സിംഹങ്ങള്‍ പല്ലു കൊഴിഞ്ഞപ്പോള്‍ പട്ടിയെപോലെ കുരക്കുന്നതിനെ നമ്മള്‍ എന്ത് വിളിക്കും?

5 അഭിപ്രായ(ങ്ങള്‍):
Subin agree with most of your findings.. especially against Mr Powthil's.
I do disagree with the college fees though... its not charity. its a business. it should be controlled by industry. if you want to run good institution, it has to be private. that is belief.
there are bad ones there too... but the industry will not accept them and will close soon.
why cant govt cant start privatized colleage with less fees? if there is enough colleages around these idiots will come down with lesser fees!
govt is not starting colleges in kerala, because the leaders are getting enough kick back from the out of state college mafia...
Deshabhimani once reported that 70% karnataka/tamilnadu nursing students are from kerala. why????
കത്തോലിക്കരുടെ ആദര്‍ശവും വായിട്ടലക്കലും പെരുമാറ്റവും തമ്മില്‍ ഒത്തു പോകുന്നില്ല എന്നതാണ് എന്റെ പോയിന്റ് . കോളെജുകള്‍ ബിസിനസ് ആണെന്ന് തിരുമേനിമാര്‍ വിശ്വാസികളോട് അങ്ങ് സമ്മതിച്ചാല്‍ എന്താണ് ? ഒറീസ്സയിലെ കൂട്ടക്കൊല കഴിഞ്ഞപ്പോള്‍ മെത്രാന്റെ വാക്കുകള്‍ എന്തായിരുന്നു ? ഒറീസ്സയില്‍ കമ്യൂണിസ്റ്റുകള്‍ ഭൂരിപക്ഷം ആയിരുന്നെങ്ങില്‍ അയാള്‍ ഇങ്ങനെ ആയിരിക്കുമോ പ്രതികരിക്കുക? ബ്ലോഗില്‍ ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു വിശ്വാസിയുടെ മറുപടി ഒറീസ്സയിലെ സംഭവത്തോട് മലയാളത്തില്‍ പ്രതിഷേധിക്കുന്നതില്‍ എന്ത് പ്രയോജനം എന്നായിരുന്നു. ഇതെല്ലാം മൊത്തത്തില്‍ പറഞ്ഞു കേട്ട ക്രിസ്തീയതയുമായി ഒത്തു പോകുന്നില്ല.
Sorry for commenting in English. Organized religion is the biggest business in this world. Their promise, in form or another, is this - give us your money and your thinking ability and we assure you salvation in the nether world.
Thinking that way, education is just another business for them. And when you are in a business, you tend to maximize your profits. Anything which comes in the way of profits will be seen as an impediment. So them priests are doing is to guard their profits.
Of course that is not what the "book" says. But then who cares for that though?
BTW whatever I said also applies to the communist party as well. Instead of letting one get on to the good books of Arch Angel Gabriel, them communists say that they are ready to create the heaven on earth for the workers. And in that name, they too profit from the common man.
In the end, nobody bothers about education. Its all about the money and power it brings.
ബുദ്ദിയുള്ളവന്‍ ഇല്ലാത്തവനെ എന്നും പറ്റിച്ചൂ കൊണ്ടേയിരിക്കും... ഒരു ഉദാഹരണം ..software engineer's make 6 digit salary in india.. the commmon man get 100Rs per day!
അവിടെ പാര്‍ട്ടിയും, മതങ്ങളും ഒരേ നൊകതത്തിലാണണ്ണാ...
ചികാഗോയില്‍ നമ്മുടെ സഭ ഒരു ചെറിയ പള്ളി പണിതു. ആറു മില്ല്യന്‍ ഡോളര്‍ ചിലവിട്ട്...ആരുടെ കാശ്? മണിക്കുറിനു 8 ഡോളറിനു പണിയുന്ന കുറെ മന്ദബുദ്ദി മലയാളി കത്തോലിക്കര്‍ എന്ന് ഞാന്‍ പറയും:)
കാതോളിക്കകരും മൊല്ലാക്കമാരും ദേവസ്വംകാരും നല്ലതാണെന്ന യാതോരബിപ്രയവും എനിക്കില്ല .... പക്ഷെ c p i m ഇന്നു എവിടെയാണെന്നും കൂടി അന്വേഷിക്കുന്നത് നല്ലതായിരിക്കും...എന്റെ ബലമായ സംശയം പിണറായിയും കോടിയേരിയും അമേര്ക്കയില്‍ നിന്നും പണം വാങ്ങി പാര്‍ടി തകര്‍ക്കുന്നു എന്നാണ് .ഹ ഹ ഹ...പിണറായി ദി അട്ടെര്‍ വേസ്റ്റ് ....VS ദി ഒണ്‍ലി ഹോപ്പ്
Post a Comment