അഭയ കേസിന്റെ നാര്‍ക്കോ അനാലിസിസ് വീഡിയോകള്‍ പുറത്തു വന്നു. ആരാണ് പുറത്തു വിട്ടത് എന്ന് എനിക്കറിയില്ല. ശരി അത് ഞാന്‍ അന്വേഷിക്കുന്നുമില്ല. എന്നാലും ചില പോസ്റ്റുകള്‍ കണ്ടപ്പോള്‍ പുതിയ സാധ്യതകള്‍ തെളിഞ്ഞു വരുന്നതായി തോന്നി. ഒരു ബ്ലോഗറുടെ ആരോപണം ഇന്നലെ വായിച്ചത് പോള്‍ വധക്കേസില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ തല്‍പ്പര കക്ഷികള്‍ ചെയ്തതാണ് ഈ വീഡിയോ പുറത്തു വിടല്‍ എന്ന ആരോപണം ശ്രദ്ധയില്‍ പെട്ടു. ലോജിക്കല്‍ ആയി നോക്കിയാല്‍ ഇതു ഒരു സാധ്യത തന്നെ ആണ്. നമ്മുടെ മാധ്യമങ്ങളുടെ പൊതു സ്വഭാവം അനുസരിച്ച് പുതിയ ഒരു വാര്‍ത്ത കിട്ടുമ്പോള്‍ പഴയത് അങ്ങനെ തന്നെ കുഴിച്ചു മൂടുന്ന സ്വഭാവം ദ്രിശ്യവും ആണ്. അഭയ കേസിന്റെ വാര്‍ത്തകള്‍ ഇതിന്റെ തൊട്ടു മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞു തുടങ്ങിയ സമയത്ത് പലവിധ പ്രശ്നങ്ങള്‍ ഉയര്ത്തി കൊണ്ടുവരാനും, ഭീകര ബഹളങ്ങള്‍ ഉണ്ടാക്കി (പൌവ്വത്തിലിനെ മുന്നില്‍ നിര്‍ത്തി) മാധ്യമ ആക്രമണം ഇടതു പക്ഷത്തിനു നേരെ തിരിക്കാനും കത്തോലിക്കാ സഭക്ക് കഴിഞ്ഞു . ലാവലിന്‍ കേസ് ആളിപ്പടര്‍നപ്പോളും പിന്നെ ഇലക്ഷന്‍ ചൂടും ഒക്കെ ആയപ്പോള്‍ അക്കാര്യങ്ങള്‍ ഒരുവിധം മാധ്യമങ്ങള്‍ ഒക്കെ മറന്നു.
ഇലക്ഷന്‍ സമയത്ത് കണ്ണൂരില്‍ സുധാകരന്‍ ഗുണ്ടകളെ കൊണ്ടുവന്നത് ചെറിയ വാര്‍ത്ത ആയി. ഒരു വിഭാഗം മാധ്യമങ്ങള്‍ പാലിച്ച മനപൂര്‍വമായ മൌനവും കുറ്റാരോപിതനായ പിണറായിയും പാര്‍ടിയിലെ പ്രശ്നങ്ങളും ഒക്കെ ആ വാര്‍ത്തകള്‍ വേഗം തന്നെ മറഞ്ഞു പോകാന്‍ ഇടയാക്കി. അല്ലെങ്കിലും വാര്‍ത്ത ഇടതു പക്ഷതിനെതിരല്ലെകില്‍ അതിന്റെ ആയുസ്സ് വളരെ ചെറുതാണല്ലോ.
ഇപ്പോളത്തെ പ്രധാന വാര്‍ത്തയായ പോള്‍ സംഭവവും ഏതാണ്ട് ആയുസ്സെത്തിയ നിലയില്‍ നില്‍ക്കുമ്പോള്‍ ആണ് വീഡിയോ പ്രശ്നങ്ങള്‍ വരുന്നതു. പ്രതികള്‍ക്ക് പകര്‍പ്പ് നല്‍കിയതിനു ശേഷം ആണ് വീഡിയോ പുറത്തു വന്നത് എന്നും കേട്ട്.
ഈ വീഡിയോകള്‍ കണ്ട പലരും നാര്‍ക്കോ അനാലിസിസിന്റെ വിശ്വാസ്യതയും അതിന്റെ പല വശങ്ങളും ചര്ച്ച ചെയ്തു. ഡോക്ടര്‍ അടക്കം ഉള്ള ബ്ലോഗര്‍മാര്‍ അതിന്റെ നെഗറ്റീവ് വശവും അതില്‍ കൃത്രിമം നടന്നിരിക്കാനുള്ള സാധ്യതയും കമന്റുകളില്‍ പ്രകടിപ്പിച്ചു. വാര്‍ത്തകളില്‍ മിക്കവാറും വീഡിയോയില്‍ എഡിറ്റിംഗ് നടന്നത് വ്യക്തമാണെന്ന് നല്ല പ്രാധാന്യം കൊടുത്തു പറയുന്നതും കേട്ട്. കൂടിയ നിലയില്‍ സെടെഷന്‍ നല്‍കി കുറ്റസമ്മതം അവരെക്കൊണ്ടു നടത്തിച്ചതാണ് എന്നും, അവര്‍ പറയുന്നതു തുടര്‍ച്ചയായി മയക്കത്തില്‍ അവരെ പറഞ്ഞു പറഞ്ഞു പറയിച്ചതാനെന്നും ഉള്ള നിലയില്‍ പ്രചാരണങ്ങള്‍ ഉണ്ടായി. വീഡിയോയിലെ സംപ്രേക്ഷണം ചെയ്ത ഭാഗങ്ങള്‍ കാണുന്ന ആരും ആദ്യത്തെ ആവേശവും ദേഷ്യവും ഒക്കെ ഒന്നടങ്ങിയ ശേഷം ആ വീഡിയോ ഒന്നുകൂടി കണ്ടാല്‍ പാതിമയക്കത്തില്‍ പിറുപിറുക്കുന്ന സന്യസ്തരുടെ മുഖത്തെ ദൈന്യത്തെ അല്പം അനുഭാവത്തോടെ നോക്കും എന്നതില്‍ സംശയം ഇല്ല. അപ്പൊ അവരോട് നല്ല അടുപ്പം ഉള്ളവര്‍ ഈ വീഡിയോകള്‍ കാണുമ്പോള്‍ ഉണ്ടാകുന്ന മനസ്ഥിതി എന്തായിരിക്കും? ഇവര്‍ കുറ്റക്കാരല്ലെന്ന പ്രചാരണങ്ങള്‍ അങ്ങനെ തന്നെ വിശ്വസിക്കുന്ന തെളിവ് ആവശ്യമില്ലാത്ത ഒരു വലിയ വിഭാഗം ഇതിനെ എങ്ങനെ കാണും? അപ്പോള്‍ ഒരുപക്ഷെ ഈ വീഡിയോകള്‍ പുറത്തു വിട്ടവരുടെ ഉദ്ദേശ്യവും ഇതു തന്നെ ആയിരിക്കില്ലേ?
അല്ലെങ്കില്‍ തന്നെ ജനം വായിച്ചു മടുത്തു ആയുസ്സെത്തി നില്ക്കുന്ന പോള്‍ കഥകള്‍ ഇപ്പൊ ആളുകള്‍ക്കിടയില്‍ വലിയ ചലനം ഒന്നും ഉണ്ടാക്കുന്നില്ല. മന്ത്രി പുത്രന്മാര്‍ക്കെതിരെ ഉള്ള ആരോപണങ്ങള്‍ പുതിയ സംഭവവും അല്ലല്ലോ.. അപ്പൊ കൃത്യ സമയത്ത് തന്നെ വീഡിയോ പുറത്തു വന്നു. പോള്‍ വധകെസില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള അടവാണെന്ന് പ്രചാരണവും, കുറ്റാരോപിതരോടുള്ള സഹതാപ തരംഗവും ഒക്കെ കാണുമ്പോള്‍ വീണ്ടും സംശയം വരുന്നു.. ഇപ്പൊ വീഡിയോ പുറത്തു വന്നതില്‍ ശരിക്കും ആര്‍ക്കാ ലാഭം? കാര്യങ്ങള്‍ ഇത്ര തെളിവോടെ നേരിട്ടു കണ്ടല്ലോ ഇനിയെന്താ വേണ്ടത് എന്ന് തെല്ലൊരു അഹങ്കാരത്തോടെ ചിന്തിക്കുന്ന നമ്മള്‍ ഒന്നു കൂടി ആലോചിക്കേണ്ടിയിരിക്കുന്നു. അച്ചന്മാരുടെ വികാരപ്രകടനങ്ങള്‍ എന്നും വളരെ പിടിച്ചു കുലുക്കുന്ന ഒരു ദുര്‍ബല മനസ്ഥിതിയുള്ള വിശ്വാസി സമൂഹവും, ഭൂരിപക്ഷം സ്ത്രീ വിശ്വാസികളും ഒക്കെ ഇതിനെ വളരെ സെന്സിടീവ് ആയി കാണും. ന്യായമായും അവരുടെ ചിന്തകള്‍ സി ബി ഐ ക്കും സര്‍ക്കാരിനും ഒക്കെ എതിരെ തിരിയും.. ലാഭം.. ലാഭം..
(സ്ത്രീകള്‍ക്ക് ബൈബിളിലും കത്തോലിക്കാ ചരിത്രത്തിലും ഒക്കെ കൊടുത്തിരിക്കുന്ന സ്ഥാനം വളരെ മോശം ആണെങ്കിലും ഇപ്പൊ സ്ത്രീ കൂട്ടയ്മകള്‍ക്കാന് സഭയില്‍ കൂടുതല്‍ പരിഗണന. മാത്രുവെദിയുമ് അങ്ങനെ പലതും. അവരെ വിശ്വാസത്തിന്റെ പേരു പറഞ്ഞു സ്വാധീനിക്കാനും മക്കളുടെ ഭാവി പറഞ്ഞു ഭീഷനിപ്പെടുതാനും, പിന്നെ മൂക്ക് പിഴിഞ്ഞ് കാണിച്ചു സന്കടപ്പെടുതാനും ഒക്കെ എളുപ്പമാണ്. അവരിലൂടെ കുടുമ്പങ്ങളില്‍ നല്ല സ്വാധീനവും ഉണ്ടാക്കാം, പണ്ടു സഭ സ്ത്രീകളെ എങ്ങനെ ട്രീടു ചെയ്തു എന്നോ എന്തെ സ്ത്രീ പൌരോഹിത്യം അനുവദിക്കുന്നില്ല എന്നും ഒന്നും അവര്‍ അന്വേഷിക്കില്ല, പിന്നെ ഇങ്ങനെ ഉള്ള വിഷയങ്ങള്‍ വരുമ്പോള്‍ വേഗം വികാരം കൊള്ളാനും, ഭര്‍ത്താവിനോട് ബഹളമുണ്ടാക്കി മക്കളെയും എടുത്തു പ്രതിഷേധ പെരുന്നാളിന് മുന്നില്‍ നില്‍ക്കാനും അവര്‍ വരും. അപ്പൊ ഇതൊക്കെ ആയിരിക്കില്ലേ കഴിഞ്ഞ കുറെ നാളുകളായി വനിതാ കൂട്ടായ്മകളെ വളര്‍ത്താന്‍ അവര്‍ മുന്‍കൈ എടുക്കുന്നതിലെ കാര്യം? എല്ലാം നന്നായി പ്ലാന്‍ ചെയ്തതാണ് എന്ന് ഞാന്‍ ആരോപിക്കുന്നു. ദീര്‍ഖകാല ഫലങ്ങള്‍ ലക്ഷ്യം വച്ചു കൊണ്ടു.. ഇവിടെ ആരോപണം ഉന്നയിക്കുന്നവന് അത് തെളിയിക്കാന്‍ ബാധ്യത ഒന്നും ഇല്ലല്ലോ..)

11 അഭിപ്രായ(ങ്ങള്‍):
എന്നാലും പിന്നെയും സംശയം, ഈ വീഡിയോ ഒക്കെ പുറത്തു വന്നാല് ലാഭം അവര്‍ക്ക് തന്നെ അല്ലെ?
ലാഭമോ നഷ്ടമൊ...?
എങ്ങനെയണ് ആ വിദ്യ എന്നു മനസ്സിലായില്ലെ...?
ഈ ചിന്തയിലും കഴമ്പുണ്ട്. ഉദാഹരണമായി ഈ എനിക്കുതന്നെ സെഫിയാദികളോട് അനുകമ്പ തോന്നിപ്പോയി.
മാത്രമല്ല മെത്രാന്മാരുടെ വാക്കു കേട്ട് തെരുവില്‍ ഇറങ്ങുന്ന വിശ്വാസികളുടെ എണ്ണം അനുദിനം കുറഞ്ഞു വരികയാണ്. ഇടയ ലേഖനങ്ങള്‍ ഒന്നും പഴയപോലെ ആളുകളെ ഇളക്കുന്നില്ല. അപ്പൊ ഇനി ബാക്കിയുള്ളത് സഹതാപ തരംഗം മാത്രം അല്ലെ? കാശ് വരവ് എങ്ങനെ ആയാലും കുറയാന്‍ പാടില്ലല്ലോ.
ഈ ഒരു കണ്ടുപിടുത്തം ശരിയാന്നു എന്ന് എനിക്ക് തോന്നില്ല. മാധ്യമം എന്നും ജനങ്ങള്‍ കേള്‍ക്കാന്‍ കൂടുതല്‍ ഇഷ്ടപെടുന്ന വാര്‍ത്തകളെ പബ്ലിഷ് ചെയൂ. പിന്നെ അഭയ കേസ് നാര്‍കോ CD എന്നത് കഴിഞ്ഞ പതിനാറു കൊല്ലാതെ കാത്തിരിപ്പിന്റെ ഫലം തന്നെ ആണ്.ഒരു സത്യം വെളിപെടുതല്‍ ഈ കാലയളവില്‍ അവരില്‍ നിന്നും ഉണ്ടാവും എന്ന് പ്രേദീക്ഷിച്ചു ഇരുന്ന മലയാളികള്‍ക്ക് അത് കാണാന്‍ ഉള്ള സൌഭാഗ്യം മയകത്തില്‍ ആണെങ്ങിലും ലഭിച്ചു എന്നത് ഒരു നിസാര കാര്യമല്ല ബ്രദര്‍.
ആ വീഡിയോ കണ്ടിട്ട് തങ്ങള്‍ക്കു എന്ത് തോനി എന്നത് ചോതിക്കുനില്ല. പക്ഷെ മൂന്നു പേരും ഒരുപോലെ വെളിപെടുത്തിയ കാര്യങ്ങള്‍ നുണയാണ് എന്ന് ഞാന്‍ ഇവിടെ പറഞ്ഞാല്‍ അത് മണ്ടത്തരം ആയി പോവൂലേ പ്രിയ ബ്രദര്‍.
---------
പിന്നെ പോള്‍ കൊല്ല!! വാര്‍ത്ത കേവലം രാഷ്ട്രീയ പ്രസംഗം ആയി തരാംതാണു തുടങ്ങിയിരുനില്ലേ? കൊന്നവനും, കൊല്ലപെട്ടവനും ഒരേ പ്രവര്‍ത്തി ചെയുന്നവര്‍.. അതിലും നമുക്ക് ഇന്ട്രെസ്റ്റ് ഒരു പാവം ചിലരുടെ സ്വാര്‍ത്ഥ തല്പര്യതിന്നു വേണ്ടി കൊല്ലപെട്ടിടു, കഴിഞ്ഞ പതിനാറു കൊല്ലം സുകിച്ചത് എങ്ങനെ എന്നറിയാന്‍ അല്ലെ?
നന്ദി
അംജിത്
amjithps.blogspot.com
"സ്ത്രീകള്‍ക്ക് ബൈബിളിലും കത്തോലിക്കാ ചരിത്രത്തിലും ഒക്കെ കൊടുത്തിരിക്കുന്ന സ്ഥാനം വളരെ മോശം ആണെങ്കിലും"
ആണോ?
ഹ ഹ ..
വത്തിക്കാന്റെ മന്ത്രവാദിനി വേട്ട എന്റെ പഴയ പോസ്റ്റുകളില്‍ വന്നിരുന്നു. പിന്നെ സ്ത്രീ സഭയില്‍ സംസാരിക്കരുതെന്നും അവള്‍ക്കു വേണ്ടി പുരുഷന്‍ സംസാരിക്കണമെന്നും ഇനി അഥവാ സംസാരിക്കണമെങ്കില്‍ ശിരോവസ്ത്രം ധരിക്കനമെന്നും ഒക്കെ ഞാന്‍ വായിച്ചിട്ടുണ്ട്. ആദിപാപതിന്റെ ക്രെടിറ്റ് ഒക്കെ ആദം ഹൌവ്വക്ക് കൊടുത്തതും, ദൈവം സ്ത്രീയെ മാത്രം ശപിച്ചതും ഒക്കെ ഉല്‍പത്തിയില്‍ ഉണ്ട്. തുല്യ സ്ഥാനം നല്കുന്നെന്കില്‍ ആധുനിക സഭയില്‍ സ്ത്രീ പൌരോഹിത്യം ഇന്നും ഇല്ലാത്തത് എന്തുകൊണ്ടാണ്? ആദ്യകാലത്ത് പൌരോതിത്യത്തില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ പലരെയും മന്ത്രവാദിനി വേട്ടയിലും പിശാച് ബാധിതര്‍ എന്ന് പറഞ്ഞും കൊന്നു തീര്‍ത്തത് ചരിത്രം. പുരുഷന്‍ മാര്‍ സ്ത്രീകളെപ്പോലെ തന്നെ പ്രസവിക്കുമായിരുന്നെന്കില്‍ കന്യകാ മറിയവും അവര്‍ക്ക് അധികപ്പറ്റാകുമായിരുന്നു..
സ്തീകള്‍ക്ക് എല്ലാ മതങ്ങളും കൊടുത്തിട്ടുള്ള സ്ഥാനം ഒരു പോലെ തന്നെ..
മോനേ കുട്ടാ നിനക്ക് വിവരം ഇല്ല എന്ന് കരുതി ചുമ്മാ വിവരകേട് പറയാതെ സ്ത്രീകള്‍ക്ക് യാതൊരു വിലയും കതൊലിക സഭ കൊടുക്കുന്നില്ലേ പിന്ന് ഇഷ്ടം പോലെ വിശുദ്ധര്‍ ഉം മറ്റും സ്ത്രീകള്‍ ആയി ഉണ്ടാകില്ലലോ. പിന്നേ നീ ഒരു കമ്മ്യൂണിസ്റ്റ് കാരന്‍ അയ കാരണം ചുമം കൊറേ മണ്ടത്തരങ്ങള്‍ പുലമ്പുന്നു ആദ്യം എന്താ പറയുന്നത് എന്ന് നീ ശെരിക്കും ഒന്ന് ആലോചിക്ക് എന്നിട്ട് ബ്ലോഗ് യില്‍ കാരണം മറ്റുള്ളവര്‍ ഇത് കണ്ടു നിന്തെ ഇന്റലിജന്‍സ് quotient ഇത്രയും ഉള്ളു കരുതും.
സ്നേഹിച്ചു കൊല്ലാതെ ജിബു ...
പിന്നെ അച്ചന്മാര്‍ പറയുന്നതും ഇടയ ലേഖനം വായിക്കുന്നതും മാത്രം ആണ് സത്യം എന്ന് വിശ്വസിക്കാന്‍ മാത്രം താണതല്ല എന്റെ ഐക്യു . ഇനി ആരെങ്കിലും അങ്ങനെ വിചാരിച്ചാല്‍ ഞാന്‍ സഹിച്ചു.
താങ്കള്‍ ബൈബിള്‍ വായിച്ചിട്ടില്ലെങ്കില്‍ ഇനി ഒന്ന് നന്നായി വായിക്കുക. അപ്പൊ പലതും കാണാം. ഞാന്‍ എന്ത് പറയാന്‍, മന്ത്രവാദിനി വേട്ടയും റോമന്‍ ഇന്ക്വിസിഷനും ഒക്കെ വികിപീടിയ യില്‍ വരെ ഉണ്ട്. അച്ചന്മാര്‍ക്ക് ഓശാന പാടുന്ന സമയം കൊണ്ട് ഇങ്ങനെ വല്ലതും ഒക്കെ വായിക്കു.
പിന്നെ ഞാന്‍ കമ്യൂണിസ്റ്റ് ആണെന്നുള്ള കാര്യം ഒക്കെ മനസ്സിലാക്കിയ ചേട്ടന്റെ ഐക്യു അപാരം തന്നെ. ഇനി ഞാന്‍ വി എസിന്റെ ആളോ പിണറായിയുടെ ആളോ എന്ന് കൂടി പറയണേ. ഇത് അനോണി റുബിന്‍ പുത്തനച്ചന്റെ കൊട്ടേഷന്‍ ആണോ ?
Post a Comment