Thursday, October 8, 2009

പുരോഹിത ഭാവനയുടെ ആളി കത്തലുകള്‍

ആര് പറഞ്ഞു കത്തോലിക്കാ പുരോഹിതന്മാര്‍ക്ക് സര്‍ഗാത്മകത ഒക്കെ കുറവാണെന്ന്? രോഗശാന്തി അത്ഭുതങ്ങളും കണ്ണീരൊഴുക്കുന്ന മാതാവിനെ വിവരിക്കുമ്പോലും ഇതൊക്കെ നമ്മള്‍ കണ്ടിട്ടുള്ളതാണ്. എന്നാല്‍ എന്തെഴുതിയാലും വിശ്വാസികള്‍ ഒന്നും ചോദിക്കാതെ വിശ്വസിക്കും എന്ന് അടിയുറച്ചു വിശ്വസിക്കുന്ന ആധുനിക കത്തോലിക്കാ പാതിരി ഇവിടെയും ഭാവന കൊണ്ടു വിശ്വാസികളെ കോള്‍മയിര്‍ കൊള്ളിക്കുന്ന കാഴ്ച ഒന്നു കാണൂ..

ചോര ചിന്താന്‍ കിട്ടിയ അവസരം ആദ്യം ഉ പയോഗിച്ചത്‌ എഐഎസ്‌എഫ്‌- എഐവൈഎഫ്‌ പ്രവര്‍ത്തകരായിരുന്നു. എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക്‌ ഇക്കാര്യ ത്തില്‍ മേല്‍ക്കൈ കിട്ടരുതെന്നൊരു വാശികൂടി ഉണ്ടായിരുന്നു അവര്‍ക്ക്‌. അതു നന്നായി അറിയാവുന്ന എസ്‌എഫ്‌ഐ യും ഡിവൈഎഫ്‌ഐയും അവരെ ഇഞ്ചിനു പോലും മുന്നോട്ട്‌ വിടില്ലെന്നായി. സംസ്ഥാന നേതാക്കള്‍ തന്നെ ഇരുകൂട്ടരേയും നയിക്കാന്‍ എത്തിയതിനാല്‍ പ്രവര്‍ത്തകരും കൂറു തെളിയിക്കാന്‍ മല്‍സരിച്ചു.

ഹാ രോമാഞ്ചം. ഇതേ സംഭവത്തില്‍ ആളുകള്‍ എത്തിച്ചേര്‍ന്ന സമയവും സ്ഥിതി വിവര കണക്കും ഒക്കെ മനോരമ പത്രത്തില്‍(ബാംഗ്ലൂര്‍ എഡിഷന്‍) കണ്ടു. അപ്പൊ അച്ചന്റെ തത്സമയ വിവരണം എവിടെ ഒക്കെയോ അങ്ങ് ഒക്കുന്നില്ല. ആദ്യം അവസരം മുതലാക്കിയത് ഇടതുപക്ഷം ആണെന്ന് അച്ഛന്‍ പറയുന്നു. പക്ഷെ മനോരമ വാര്‍ത്ത..

അവര് പറയുന്നു ഇടതു പക്ഷക്കാര്‍ ഉച്ച കഴിഞ്ഞാണ് വന്നതെന്ന്. അപ്പൊ ആര് പറയുന്നതാണ് സത്യം? ബ്ലോഗര്‍ അച്ചന്‍ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കി മാത്രം പോസ്ടിടുന്ന ആളാണെന്നു നമുക്കൊക്കെ അറിയാമല്ലോ. ഞാന്‍ മുന്‍പും അച്ചനെ അനുമോദിക്കാന്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു. പിന്നെ മനോരമയുടെ ഒരു കാര്യം..

എന്നാലും അച്ചാ എസ് എഫ്‌ ക്കോ ഡി വൈ എഫ്‌ ക്കോ ചുവന്ന കൊടി ഇല്ല എന്ന് അച്ചന് അറിയില്ലേ..

സ്വാശ്രയകോളജുകള്‍ എന്നു കേട്ടാല്‍ കലിതുള്ളുന്ന ഇടതു വിദ്യാര്‍ഥി സംഘടനകള്‍ക്കു തന്നെ മേല്‍ക്കൈ കിട്ടി. ചെങ്കൊടികള്‍ പൊടിതട്ടിയെടുത്ത്‌ രംഗത്തിറങ്ങി.

ഹി ഹി ..

സമരങ്ങള്‍ എന്ന് പറഞ്ഞാല്‍ പാതിരികള്‍ക്ക് എന്നും വെകിളി പിടിക്കും.. സമരം അവര്ക്കു കാശുവരവ് കുറഞ്ഞതിനു അല്ലെങ്കില്‍ മാത്രം. ഇതൊക്കെ അധികാരികളുടെ നാവിനെ ചോദ്യം ചെയ്യുന്നവരുടെ ശബ്ദം ആണല്ലോ.. അത് മാത്രം അവര്ക്കു സഹിക്കാന്‍ കഴിയുന്നതിനും അപ്പുറം ആണല്ലോ. സമരം ചെയ്തു എങ്കിലും കെ എസ് യു വിനെ ന്യായീകരിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന അയാളുടെ മനസ്സും പോസ്റ്റില്‍ വളരെ വ്യക്തം ആണല്ലോ.

ഈ കശാപ്പുശാലകള്‍ അടച്ചു പൂട്ടുന്നതുവരെ വിശ്രമിക്കില്ലെന്നും നേതാക്കള്‍ ആക്രോശിച്ചു. ഇത്‌ തുടക്കം മാത്രമാണെന്ന്‌ മുന്നറിയിപ്പും നല്‍കി. ഇത്രയൊക്കെയായപ്പോള്‍ യൂത്തുകോണ്‍ഗ്രസുകാരും കെഎസ്‌യുക്കാരും എങ്ങനെ അടങ്ങിയിരിക്കും. അവരും കൊടിതോരണങ്ങളുമായെത്തി. പക്ഷേ കാര്യങ്ങള്‍ക്ക്‌ അല്‍പം മയമുണ്ടായിരുന്നെന്നു മാത്രം. അവര്‍ വന്നതുപോലെ മടങ്ങുകയും ചെയ്തു. കോളജിന്റെ ചാരം കണേ്ടമടങ്ങൂ എന്നവാശി ഇടതു സംഘടനകള്‍ക്കായിരുന്നു. അവര്‍ വീണ്ടും ചുരമാന്തിക്കൊണ്ട്‌ നിന്നു.

സാഹിത്യം.. ചുര മാന്തല്‍ എന്താണെന്ന് എനിക്കറിയില്ല. ഹിന്ദി ആയിരുന്നു സെക്കന്ഡ് ലാംഗ്വേജ്. ക്ഷമിക്കുക. സമരത്തിനെ ഞാന്‍ തീര്‍ച്ചയായും ന്യായീകരിക്കും. സമരങ്ങള്‍ നടന്നത് കൊണ്ടു കാര്യങ്ങള്‍ക്ക് ചൂടു വരുന്നതും കേസുകള്‍ പലതും തെളിയുന്നതും ഒക്കെ നമ്മള്‍ മുന്പ് കണ്ടിട്ടുണ്ട്. അടുത്ത കാലത്തു വരെ. മറ്റു പല കേസുകളിലും ആക്ഷന്‍ സമിതിയും ഒക്കെ ഉണ്ടാകുന്നതിനെ ആരും കുറ്റം പറയുന്നതു കേളക്കാറില്ലല്ലോ. സമരം കത്തോലിക്കരുടെ കാശുവരവിനു കുറവുണ്ടാക്കുംപോള്‍ മാത്രം അതിനെ ആഭാസമാക്കുന്ന, സമരം ചെയ്യുന്നവരുടെ ഉദ്ദേശ്യത്തെ വളച്ചൊടിച്ചു മാത്രം ആളുകളെ ബ്രയിന്‍ വാഷ് ചെയ്യുന്ന ഇവരെ പോലുള്ളവര്‍ തന്നെ ആണ് തീര്‍ച്ചയായും കേരളത്തിന്റെ ശാപം. ഒരു വിദ്യാര്ത്ഥി സംഖടനയും ഇവിടെ കത്തോലിക്കരുടെ കോളേജ്‌ ആയതിനാല്‍ അത് അടച്ചു പൂട്ടണം എന്ന് പറഞ്ഞു സമരം ചെയ്തതായി എനിക്കറിയില്ല. പക്ഷെ ചോദ്യം ചെയ്യലുകള്‍ ഒരിക്കലും ഇഷ്ടപ്പെടാത്തവര്‍ ഇങ്ങനെ കുരച്ചുകൊണ്ടേ ഇരിക്കും.

23 അഭിപ്രായ(ങ്ങള്‍):

desertfox said...

well said, Subin.

Anonymous said...

സുബിൻ കാര്യങ്ങൾ വളച്ചൊടിക്കുന്നതല്ലാതെ കാതലായ ചോദ്യങ്ങൾ നേരിടുന്നില്ലല്ലോ !!! എടുത്തുചാടി പഠിപ്പുമുടക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതു നന്നായോ? ഓ അതൊക്കെ എഴുതുന്നതിലും എളുപ്പം പാതിരിമാരുടെ നെഞ്ചത്തൊട്ടു കേറാൻ ആണല്ലോ അല്ലേ !

Mickle said...

മനുഷ്യ ചങ്ങലക്കു മുന്‍ കയ്യെടുത്ത് പ്രവര്‍ത്തിച്ചത് ലാവ്ലിന്‍ പിണറായി ആണെന്നു "മാത്രുഭൂമി" പറഞ്ഞാല്‍,

ആ വാര്‍ത്ത തികച്ചും കെട്ടിചമച്ചതാണെന്നും, തെറ്റായിരുന്നെന്നെന്നും മനുഷ്യചങ്ങലയൊടനഉബന്ദ്ധിച്ച് പന്തല്‍ കെട്ടിയത് പന്തലിടുന്നവരാണെന്നും, കൊടികുത്തിയത് പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും അതല്ലാതെ ഇതെല്ലെം ലാവ്ലിന്‍ പിണറായി ഒറ്റക്കല്ല എന്നും തെളിവ് സഹിതം നമ്മുടെ "ദേശാഭിമാനി" പറയുന്നപ്പോലെ ആയല്ലൊ സുബിനെ ഇത്.

തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് said...

സുബിന്‍ ഈ പ്രശ്നത്തില്‍ എല്ലാ രാഷ്ട്രീയക്കാരും ചില സാമുദായിക സംഘടനകളും ‘കുളം കലക്കി മീന്‍ പിടിക്കാന്‍‘ ശ്രമിച്ചു എന്നതാണ് വാസ്തവം. ആ പെണ്‍കുട്ടി ആത്മഹത്യ(?) ചെയ്തതിന്റെ കാരണം ഇപ്പോള്‍ വ്യക്തമാണ്.

രഞ്ജിത് വിശ്വം I ranji said...

പെണ്‍കുട്ടി മരിച്ചത് എങ്ങിനെയായാലും കേരളത്തിലെ സ്വാശ്രയ കോളെജുകളില്‍ നടമാടുന്ന പീഡനങ്ങളും അടിച്ചമര്ത്തലുകളും എത്രമാത്രം ഭീകരമാണെന്ന് അനുഭവിച്ച് തന്നെ അറിയണം.
ഈ വിഷയം വന്നപ്പോള്‍ എന്തേ രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ സംഘടകളും കോളേജിനെതിരെ തിരിഞ്ഞതെന്ന് ചിന്തിച്ചിട്ടുണ്ടോ..
വോട്ടിനു വേണ്ടി ഇത്തരക്കാര്‍ക്ക്‍ ഓശാന പാടുന്നവര്‍ക്കും അവരുടെ തെറ്റായ നടപടികള്‍ക്കെതിരെ ശബ്ദമുയര്ത്തുന്നവര്‍ക്കും എല്ലാം അറിയാം അവിടങ്ങളില്‍ നടക്കുന്ന കൊള്ളയേയും പീഡനത്തേയും പറ്റി.
അതുകൊണ്ടാണ് മരണ വാര്ത്ത കേട്ടപ്പോള്‍ കേരളം മുഴുവന്‍ അങ്ങിനെ ചിന്തിച്ചു പോയത്..
ഈ പെണ്‍കുട്ടി മരിച്ചതിനു പിന്നില്‍ വേറെ കാരണങ്ങള്‍ ഉണ്ടായിരിക്കാം ഇല്ലായിരിക്കാം,
പക്ഷെ അത്തരമൊരു വാര്ത്തയ്ക്ക് മികച്ച സാധ്യതകളാണ് വിദ്യഭ്യാസ കച്ചവടക്കാര്‍ സ്രുഷ്ടിച്ചു കൊണ്ടിരിക്കുന്നത് എന്നും കൂടി നാം തിരിച്ചറിയണം

സുബിന്‍ പി തോമസ്‌ said...

അനോണി സാര്‍ വെറുതെ നടക്കുന്ന പാതിരിമാരുടെ നെഞ്ഞത്ത്‌ ആരും കേറുന്നില്ല. പിന്നെ ഈ സമരത്തില്‍ പൊതുമുതല്‍ എന്തെങ്കിലും നശിപ്പിക്കപ്പെട്ടതായി വായിച്ചില്ല. പതിവുപോലെ മനോരമ പോലും പോലീസിനെ വിദ്യാര്‍തികള്‍ ആക്രമിച്ചെന്നു എഴുതി കണ്ടില്ല. കാതലായ ചോദ്യങ്ങള്‍ എന്താണെന്ന് മനസ്സിലാകാത്തതിനാല്‍ ആണ് നേരിടാതിരുന്നത്.
മൈക്കിള്‍ താരതമ്യം മനസ്സിലായില്ല. വാര്‍ത്തയെ ഇവിടെ വളച്ച് ഒടിച്ചത് മനോരമ ആണോ അച്ഛന്‍ ആണോ എന്നതായിരുന്നു എന്റെ സംശയം. താങ്കള്‍ അല്ല അനോണി എന്ന വിശ്വാസത്തില്‍ ആണ് രണ്ടാള്‍ക്കും വേറെ വേറെ മറുപടി തന്നത്.
തെക്കേടന്‍ താങ്കളോട് ഞാന്‍ യോജിക്കുന്നു. ഞാന്‍ ചിലരുടെ ഭാവനക്കും വിഴുപ്പലക്കളിനും മുന്നില്‍ അദ്ഭുതപ്പെട്ടതാണ്.
രഞ്ജിത്ത് ഞാന്‍ വിട്ടു പോയ പോയന്റുകള്‍. വളരെ നന്ദി. ഡെസ്സേര്‍ട്ട് ഫോക്സിനും അനോണികള്‍ക്കും മറ്റു വായനക്കാര്‍ക്കും നന്ദി.

പാമരന്‍ said...

"എന്നാലും അച്ചാ എസ് എഫ്‌ ഐ ക്കോ ഡി വൈ എഫ്‌ ഐ ക്കോ ചുവന്ന കൊടി ഇല്ല എന്ന് അച്ചന് അറിയില്ലേ.."

ഹ ഹ.. ഒരബദ്ധമൊക്കെ ഏതച്ചനും അച്ചാച്ചനും പറ്റും സുബിനേ :)

ജോണ്‍ ചാക്കോ, പൂങ്കാവ് said...

ഒന്ന് മാത്രം പറയു...
മേല് നോവില്ല എന്ന് അറിയാവുന്നതു കൊണ്ടല്ലേ സമരത്തിന്റെ മറവില്‍ വല്ലവന്റെയും സ്വത്തു നശിപ്പിക്കുനത്.

ആ പെണ്‍കുട്ടി മരിച്ചത് മുതലെടുക്കാന്‍ എല്ലാ സംഘടനകളും ശ്രമിച്ചു.

ജോണ്‍ ചാക്കോ, പൂങ്കാവ് said...

നശിപ്പിച്ചു ശീലിക്കുന്ന ഒരു വിദ്യാര്‍ഥി സംഘടനക്കും പാതിരിയുടെ അല്ല ആരുടെ കോളേജിനെ പറ്റിയും വല്ല്യ ന്യായം പറയാന്‍ അവകാശം ഇല്ല...
ലക്ഷങ്ങള്‍ മുടക്കി ഓരോന്നു ഉണ്ടാക്കി ഇട്ടു അത് സമരത്തിന്റെ പേരില്‍ നശിപ്പിക്കുന്ന നിനക്കൊക്കെ എവിടാടോ ന്യായം പറയാന്‍ അവകാശം.

Manoj മനോജ് said...

റൂബിന്‍ തോട്ടപ്പുറം എന്ന ബ്ലോഗര്‍ ആ ബ്ലോഗില്‍ ഇടുന്നത് ദീപിക പത്രത്തിലെ വാര്‍ത്തകളാണ്. പുള്ളീക്ക് ഒരു കോപ്പി പേയ്സ്റ്റ് നടത്തുന്ന ഇടനിലക്കാരന്റെ സ്ഥാനമേയുള്ളൂ. പുള്ളിയുടെ ബ്ലോഗില്‍ കയറുന്നതും ദീപിക ഡോട്ട് കോമില്‍ കയറുന്നതും ഒന്ന് തന്നെ.

- സാഗര്‍ : Sagar - said...

സമരം അവര്ക്കു കാശുവരവ് കുറഞ്ഞതിനു അല്ലെങ്കില്‍ മാത്രം.

:))

സുബിന്‍ പി തോമസ്‌ said...

ഒന്ന് മാത്രം പറയു...
മേല് നോവില്ല എന്ന് അറിയാവുന്നതു കൊണ്ടല്ലേ സമരത്തിന്റെ മറവില്‍ വല്ലവന്റെയും സ്വത്തു നശിപ്പിക്കുനത്.


മേല് നോവാത്ത സമരങ്ങള്‍ മാത്രം നടത്തി ശീലിച്ച കത്തോലിക്കാ അധികാരികള്‍ക്ക് മാത്രം ഓശാന പാടുന്ന സാര്‍, താങ്കള്‍ക്കു നമസ്കാരം. ആ പത്ര വാര്‍ത്തയില്‍ തന്നെ ഉണ്ട് ആരുടെ ഒക്കെ മേല് നൊന്തു, ആരൊക്കെ നോവാതെ നോക്കി എന്ന്. കോളെജുകള്‍ ഉണ്ടാക്കി എന്നതും കാശുമുടക്കി എന്നതും എന്തും ചെയ്യാനുള്ള അവകാശം ആണെന്ന് ആരും വിചാരിക്കണ്ട. ഇത് ഇറ്റലിയും വത്തിക്കാനും ഒന്നും അല്ല. ഇവിടെ തോന്യവാസം നടത്താന്‍ കുറച്ചു വിഷമിക്കും.. ആരെയും നന്നാക്കാന്‍ അല്ലല്ലോ നിങ്ങള്‍ ലക്ഷങ്ങള്‍ മുടക്കിയത്. പിന്നെ പറയുന്ന കേട്ടാല്‍ തോന്നും മലയാളികള്‍ മുഴുവന്‍ അങ്ങ് മെത്രാന്മാരുടെ മുന്‍പില്‍ പോയി വണങ്ങി നിന്ന് കോളേജ്‌ ഉണ്ടാക്കൂ ഉണ്ടാക്കൂ എന്ന് കരഞ്ഞിട്ടാണ് ഈ കോളെജുകള്‍ ഒക്കെ സഭ ഉണ്ടാക്കി ഇട്ടതെന്ന്. വിദ്യാഭ്യാസം കച്ചവടം ആണല്ലോ നിങ്ങള്ക്ക് , കച്ചവടത്തില്‍ ന്യായമായും എതിര്‍ ഗ്രൂപുകാരെ കൂടി നേരിടുകയും നഷ്ടം സഹിക്കുകയും ഒക്കെ വേണ്ടിവരും. അങ്ങനെ കൂട്ടിയാല്‍ മതി. ഇല്ലെങ്കില്‍ കേസ് കൊടുക്ക്‌, കോളെജ് സംരക്ഷണ പെരുന്നാളും ഉപവാസവും ഇടയലേഖനവും ആക്തോഷിക്ക്, എന്തുണ്ടാകും എന്ന് നോക്കാമല്ലോ.. ശരി ന്യായം പറയാന്‍ അവകാശം ഒന്നും ഇല്ല. പക്ഷെ എന്നാലും പറയുന്നു. എന്താക്കും എന്ന് കാണാന്‍ തന്നെ. എന്തെ കേരളത്തിലെ വിശ്വാസ ന്യൂനപക്ഷത്തിനു മാത്രമേ തോന്യവാസത്തിനു അവകാശം ഉള്ളൂ? ഞങ്ങള്‍ അവിശ്വാസി ന്യൂനപക്ഷവും ഒന്ന് നോക്കട്ടെ വല്ലതുമൊക്കെ നടക്കുമോ എന്ന്.

Nasiyansan said...

കോളേജില്‍ പെണ്‍കുട്ടി ആത്മഹത്യാ ചെയ്തു ...
അന്വേഷിച്ചു ..അതെ അത് ക്രിസ്ത്യന്‍ കൊളേജു തന്നെ ...എടുകട കുറുവടി ....
കുറച്ചുനാളായി ഒരു കൊളുകിട്ടിയിട്ടു...
പൊട്ടിച്ചോ ...അതാ കമ്പ്യൂട്ടര്‍ലാബ് , അടിച്ചു പൊട്ടിച്ചോ ...ഒന്നും നമ്മുടെയല്ലല്ലോ ...വര്‍ഗ ശത്രുവിന്റെയല്ലേ ...ഹോ നമ്മുടെയൊരു കാര്യം ...എല്ലാം പോട്ടിച്ചല്ലോ അല്ലെ ....
കോളേജു കതോലിക്കരുടെയല്ലന്നാണല്ലോ കേട്ടത് ...കര്‍ത്താവേ പണി പാളിയോ ..എന്നാലും കുഴപ്പമില്ല ...ഒള്ളതാട്ടെ ..
കുറച്ചു കഴിഞ്ഞു ...അളിയാ തലയില്‍ മുണ്ടിട്ടോ
"പ്രണയം പൊട്ടിയാ പെണ്ണ് ആത്മഹത്യചെയ്തതു ....." ഓടിക്കോ..

സുബിന്‍ പി തോമസ്‌ said...

ന്യായമായ പ്രതികരണം . ഇങ്ങനെ ആവേശം വരുമ്പോളും യുക്തിയോടെ പ്രതികരിക്കാനും ഭാവനക്ക് അല്പം യുക്തി കൂടി ചേര്‍ക്കാനും താങ്കള്‍ സഹ വൈദികനെ എന്തെ ഒന്ന് ഉപദേശിക്കുന്നില്ല?

ജോണ്‍ ചാക്കോ, പൂങ്കാവ് said...

"കച്ചവടത്തില്‍ ന്യായമായും എതിര്‍ ഗ്രൂപുകാരെ കൂടി നേരിടുകയും നഷ്ടം സഹിക്കുകയും ഒക്കെ വേണ്ടിവരും"

നിങ്ങള് കുട്ടി സഖാക്കള്‍ പ്രഘോഷിക്കുന്ന/ പ്രവര്‍ത്തിക്കുന്ന പോലെ ഗുണ്ടായിസം അല്ല കച്ചവടത്തിലെ ന്യായമായ എതിരിടല്‍. എതിര്‍ ഗ്രൂപ്പ്‌ എന്ന് പറയുമ്പോള്‍ പിന്നെ നിങ്ങള്‍ക്കും കച്ചവടം തന്നെ അല്ലെ.

ഒരു പ്രതിപക്ഷ ബഹുമാനം ഇല്ലാതെ മുണ്ടും മടക്കി കുത്തി കമ്പും കവരവുമായി നടന്നു പൊതുമുതല്‍ നശിപ്പിക്കുന്ന ഈ കുട്ടി സഖാക്കള്‍ക്ക് വിദ്യാര്‍ത്ഥികളുടെ പേര് പറഞ്ഞു ന്യായം പറയാന്‍ ഒരു അവകാശവും ഇല്ല.

മേലനങ്ങാതെ തിന്നു വല്യ നേതാക്കളുടെ കയ്യിലെ കയറിന്‍ തുമ്പില്‍ കിടന്നു നാടൊട്ടുക്ക് നടന്നു വിദ്യാര്‍ത്ഥികളുടെ പേര് പറഞ്ഞു പൊതു മുതല്‍ / സ്വകാര്യ മുതല്‍ നശിപ്പിക്കുന്ന കുട്ടി നേതാക്കള്‍.

സഭ സ്ഥാ‍പനങ്ങള്‍ നടത്തുന്ന രീതിയിലോ അച്ചന്മാരുടെ നേതൃത്തത്തില്‍ സഭയുടെ സ്വത്തു കൈകാര്യം ചെയ്യുനതിലോ എനിക്ക് വ്യക്തിപരമായി എതിര്‍പ്പേ ഉള്ളു.(
വിമോചനസമരം സഭക്കുള്ളില്‍ ഉണ്ടാവണം. ) എന്ന് കരുതി ഞാന്‍ രാവിലെ ഒരു കല്ലുമായി ഇറങ്ങി കണ്ണില്‍ കാണുന്ന കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് കല്ലെറിയാന്‍ പോകില്ല.

ഈ പോസ്റ്റുകള്‍ ഒന്ന് വായിക്കുക.
50-50: 50% പോസ്റ്റ്, 50% കമന്റ്

ഫിഫ്ടി ഫിഫ്ടിയുടെ ചരിത്രം

ജോണ്‍ ചാക്കോ, പൂങ്കാവ് said...

ഈ മെത്രന്മാര്‍ ആരും വിദ്യാര്‍ത്ഥികളുടെ മുമ്പില്‍ പോയി താണ് വണങ്ങി വിളിച്ചുകൊണ്ടു വരുന്നതല്ല പഠിക്കാന്‍. കര്‍ണാടകത്തിലും തമിഴ്നാട്ടിലും പഠിക്കാന്‍ പോയി കോടികള്‍ ഒഴുക്കി കളഞ്ഞപ്പോള്‍ ആര്‍ക്കും ഒരു വിലാപവും ഇല്ലായിരുന്നു. നിങ്ങള് സഖാക്കള്‍ക്ക് വിദ്യാര്‍ത്ഥികളോട് എന്തെങ്കിലും അനുകമ്പ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ചിലവിലോ അല്ലെങ്കില്‍ കോടികള്‍ കയ്യില്‍ ഉള്ള പാര്‍ട്ടി ചിലവിലോ അല്ലെങ്കില്‍ നിന്റെ ഒക്കെ കുടുംബം വിറ്റോ ഒക്കെ കോളേജ് തുടങ്ങു. ഫ്രീ ആയി പഠിപ്പിക്കു. അപ്പോള്‍ പിന്നെ മെത്രാന്മാരുടെ കോളേജില്‍ ആരും പോവില്ല. അവര് തോറ്റു പൂട്ടിക്കോളും.

ഇതാണ് കച്ചവടത്തിലെ മത്സരം. അല്ലാതെ "കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി " നമുക്കെന്തു നഷ്ട്ടം.
'വല്ലവന്റെയും കമ്പ്യൂട്ടര്‍, വല്ലവന്റെയും കാര്‍, സര്‍ക്കാര്‍ ബസ്‌, എറിയെടാ എറി"


സ്വാശ്രയ കോളേജുകളില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഉടനെ കല്ലും കവണയും ആയി പോവുക അല്ല വേണ്ടത്. നിങ്ങള്‍ക്കൊക്കെ എന്നാണോ ഹേ പോലീസിന്റെ പണി തന്നത്.

മരിച്ച കുട്ടിയുടെ പേരും പറഞ്ഞു കൊടി പിടിച്ചു പോയി ഇത്തവണ നേതാക്കള്‍ ഒക്കെ വല്ലാതങ്ങ് നാറി പോയി.
ഇതിനു മുമ്പ് കൊടി പിടിച്ചു പരാക്രമം കാട്ടിയ പല പ്രശ്നങ്ങളിലും ഒടുവില്‍ എന്ത് സംഭവിച്ചു എന്നും ദീപിക ലേഖനത്തില്‍ പറയുന്നുണ്ട്.

ഇങ്ങനൊക്കെ എഴുതിയത് കൊണ്ട് ഞാന്‍ ഉടനെ അച്ചന്മാരുടെ ദാസ്യ പണി ചെയ്യുന്നു എന്ന് വിളമ്പേണ്ട.
വരുമാന നികുതിയും കരവും ഒക്കെ കൊടുക്കുന്ന ആയിരക്കണക്കിന് പൊതു ജനത്തില്‍ ഒരുവന്‍ മാത്രം.

സുബിന്‍ പി തോമസ്‌ said...

എന്ന് കരുതി ഞാന്‍ രാവിലെ ഒരു കല്ലുമായി ഇറങ്ങി കണ്ണില്‍ കാണുന്ന കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് കല്ലെറിയാന്‍ പോകില്ല.
ശരിയാണ്. ഞാനും കാണാറുണ്ട്‌ എസ എഫ്‌ ഐ ക്കാര്‍ ഒക്കെ രാവിലെ തന്നെ ഒരു കാരണവും ഇല്ലാതെ ബസിനു കല്ലെറിയാന്‍ പോകുന്നത്. നടക്കുന്നത് ഒക്കെ കയ്യില്‍ വടിയും കല്ലും ആയി.. കെ എസ യു വളരെ നല്ലവര്‍. കയ്യില്‍ പുസ്തകം മാത്രം, പഠിപ്പ് മുടക്ക് ഇല്ല, സമരം ഇല്ല. പിന്നെ എപ്പോളോ ഒരു മാഷിനെ ചവിട്ടിക്കൊന്ന സമരത്തില്‍ കൂടെ ഉണ്ടായിരുന്നു എന്ന് മാത്രം. ചെറിയ കാര്യം. ഞാന്‍ മനസ്സിലാക്കിയത് താങ്കള്‍ക്കു പഠിക്കുന്ന സമയത്ത് എന്തോ കാണിച്ചതിന് താങ്ങ് വല്ലതും കിട്ടിയിട്ടുണ്ട് എന്നാണു. അപ്പൊ പിന്നെ എല്ലാരും കല്ലും വടിയും വാലും ഒക്കെ കൊണ്ട് നടക്കുന്ന പോലെ ഒക്കെ തോന്നും. ഞാനെന്തു പറയാന്‍.. അല്ലെങ്കില്‍ പിന്നെ പറയുന്നതിന് ഒരു അടിസ്ഥാനം വേണം. പിന്നെ ഞാന്‍ താങ്കളുടെ വിലയേറിയ നിര്‍ദ്ദേശം പരിഗണിച്ചു കുടുമ്പം വിറ്റ് കോളെജ് തുടങ്ങുന്ന കാര്യം വീട്ടില്‍ പറയാം. കാര്യം നല്ല ലാഭമുള്ള കച്ചവടം തന്നെ എന്ന് ഉറപ്പായി.

സുബിന്‍ പി തോമസ്‌ said...

ഇതിനു മുമ്പ് കൊടി പിടിച്ചു പരാക്രമം കാട്ടിയ പല പ്രശ്നങ്ങളിലും ഒടുവില്‍ എന്ത് സംഭവിച്ചു എന്നും ദീപിക ലേഖനത്തില്‍ പറയുന്നുണ്ട്.

ദീപിക പത്രം താങ്കള്‍ തന്നെ വായിച്ചിരുന്നു കൊള്ളൂ. വിവരമുള്ള മലയാളികള്‍ എന്തായാലും അത് വായിക്കില്ല. പിന്നെ അത് വീടുകളില്‍ നിര്‍ബന്ധമായി വരുത്തണം എന്ന് പള്ളിയില്‍ നിന്ന് ആജ്ഞാപിച്ചതനുസരിച്ച് വാങ്ങുന്നവര്‍ ഉണ്ടാകും. അപ്പൊ അതിന്റെ ഉള്ളടക്കവും അത്ര തന്നെ. ഇതിനു മുന്‍പും എല്ലാ സന്ഖടനകളും കോടി പിടിച്ച കേസുകളും ഇങ്ങനെ ഒക്കെ തന്നെ ആയിട്ടില്ലേ അപ്പൊ പിന്നെ ഇടതു പക്ഷം സമരം ചെയ്യുമ്പോ മാത്രം എന്താ ഇത്ര ചൊറിച്ചില്‍? പിടിക്കുന്നിലെ? ക്ഷമിക്കണം സാര്‍.. ഇപ്പൊ എന്താ ചെയ്യുക..

സുബിന്‍ പി തോമസ്‌ said...

ഈ മെത്രന്മാര്‍ ആരും വിദ്യാര്‍ത്ഥികളുടെ മുമ്പില്‍ പോയി താണ് വണങ്ങി വിളിച്ചുകൊണ്ടു വരുന്നതല്ല പഠിക്കാന്‍.
കുറച്ചു കാലം മുന്‍പ് അങ്ങനെ ഏതോ മെത്രാന്‍ ഒക്കെ പറഞ്ഞെന്നു കേട്ടിരുന്നു.. താന് വീണു എന്നൊക്കെ പറയുന്നത് അവര്‍ക്ക് അറിയില്ലല്ലോ.. അല്ല കത്തോലിക്കാ കുട്ടികള്‍ കത്തോലിക്കാ സ്ഥാപനത്തില്‍ തന്നെ പടിക്കനമെന്നോ എന്തോ..

ജോണ്‍ ചാക്കോ, പൂങ്കാവ് said...

". ഞാന്‍ മനസ്സിലാക്കിയത് താങ്കള്‍ക്കു പഠിക്കുന്ന സമയത്ത് എന്തോ കാണിച്ചതിന് താങ്ങ് വല്ലതും കിട്ടിയിട്ടുണ്ട് എന്നാണു. "

വെറുതെ ഊഹിച്ചു കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ഉള്ള അപര കഴിവ്. തല അധികം വെയില് കൊള്ളിക്കരുത്.

താങ്ങി ഒലത്തി. ഒന്ന് പോടോ.. ചകെക്ന്നു പറയുമ്പോള്‍ കൊക്കെന്നു മറുപടി.
ഞാന്‍ സുല്ലിട്ടു. എന്നെ തല്ലേണ്ട അമ്മാവാ. എനിക്ക് പറഞ്ഞാല്‍ മനസ്സില്‍ ആവില്ല.

Nasiyansan said...

സഖാക്കളുടെ പൊതു സ്വഭാവങള്‍ സുബിനും കാണിച്ചു എന്നെ ഉള്ളു ...കൊച്ചു കുട്ടിയല്ലേ വിട്ടുകള ..

സുബിന്‍ പി തോമസ്‌ said...

അപ്പൊ സംഗതി ഏതാണ്ട് അത് തന്നെ അല്ലെ ജോണേ. എന്റെ മുതുകത്തു കേറാന്‍ ഞാന്‍ എന്ത് പിഴച്ചു? അഭിപ്രായങ്ങള്‍ മാറ്റാന്‍ എനിക്ക് ഒരു ഉദ്ദേശ്യവും ഇല്ല. ജോണ്‍ അമ്മാവന്‍ തല്ലി വിഷമിക്കണ്ട.

മുകളിലെ സുഹൃത്തേ Nasiyansan അങ്ങനെ കൊച്ചനെന്നു പറഞ്ഞു ചുമ്മാ തളളി കളയാതെ. അത്താഴം മുടക്കാന്‍ നീര്‍ക്കോലി ആയാലും മതി.

ചര്‍ച്ചകള്‍ വിഷയത്തില്‍ നിന്നും അധികം മാറാതെ ഇരുന്നാല്‍ നല്ലതായിരുന്നു. ചീത്തവിളികള്‍ തീര്‍ച്ചയായും അംഗീകാരം ആണ്. ആരെങ്കിലുമൊക്കെ വായിച്ചു എന്നരിയുമ്പോ സന്തോഷം അല്ലെ. എല്ലാവര്ക്കും നന്ദി.

പ്രവാസലോകന്‍ said...

എന്താ സുബിന്‍ ഒരു follwers ലിസ്റ്റ് വെച്ച് കൂടെ ബ്ലോഗില്‍ ?