ദീപികയുടെ ഈ ദിവസങ്ങളിലെ എഡിറ്റോറിയലുകൾ വായിക്കുമ്പോൾ ( പ്രത്യേകിച്ച് 20/01/2010 ) തോന്നിപ്പോകുന്ന ചില കാര്യങ്ങൾ കുറിക്കണം എന്നു തോന്നി. കെ എസ് മനോജ് സി പി എം വിട്ടതും അതിനെ ചുറ്റിപ്പറ്റി ഉയർന്നുവന്ന വാദങ്ങളും നിരത്തി ലേഖകൻ സമർത്ഥിക്കുന്ന ചില കാര്യങ്ങൾ ചില കമന്റുകളിൽ ഒരു കത്തോലിക്കാ ബ്ലോഗറും പറഞ്ഞവയാണ്. ലേഖകൻ പറയുന്ന വാക്കുകളുടെ ചുരുക്കം ഇങ്ങനെ.. പാർട്ടിയിലേക്ക് വിശ്വാസികൾക്ക് വരുന്നതിന് ഒരു തടസ്സവും ഇല്ല എന്ന് അഖിലേന്ത്യാ സെക്രട്ടറി പറയുന്നു. എന്നാൽ പാർട്ടിക്ക് വിശ്വാസികളെ വേണ്ടത് അക്രമം നടത്താനും കൊടി പിടിക്കാനും വേണ്ടി മാത്രം. സ്ഥാനമാനങ്ങൾ ഒക്കെ അവിശ്വാസികളായ നേതാക്കൾക്ക് മാത്രം. വിശ്വാസികൾക്ക് മന്ത്രി സ്ഥാനമോ ഇലക്ഷനിൽ സീറ്റോ ഒന്നും നൽകപ്പെടുകയില്ല. അവർ പാർട്ടിയിൽ വേലക്കാരും അടിമകളും ആയിരിക്കും. പിന്നെ പാർട്ടിയിൽ വിശ്വാസി ചേർന്നാൽ അവനെ നിരീശ്വരവാദി ആക്കി എടുക്കാൻ പാർട്ടി തയ്യാറാണ്. ശാസ്ത്രീയ വിശ്വാസം എന്നാണ് പാർട്ടിക്കാർ നിരീശ്വര ഭൗതിക വാദത്തെ വിളിക്കുന്നത്. എന്നാൽ ശാസ്ത്രീയം എന്ന വാക്ക് അവർ ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ ഉപയോഗിക്കുന്ന ഒരു വാക്കാണ്.
ഈ ലേഖനം മുഴുവനും കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ വിഷം ചീറ്റുന്നതും വിശ്വാസികളെ പുരോഹിത അടിമത്വത്തിലേക്ക് തിരിച്ചു വരേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കുന്നതും ആണ്. ഏതെങ്കിലും പുരോഗമന ഇടതുപക്ഷ പ്രസ്ഥാനത്തിൽ അൽപമെങ്കിലും പ്രവർത്തിച്ച ആർക്കും ഈ ലേഖനത്തിൽ ആരോപിക്കപ്പെടുന്ന കാര്യങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് അറിയാൻ സാധിക്കും. എന്നാൽ ഭയ ഭക്തി ബഹുമാനങ്ങളൊടെ പുരോഹിതന്മാർ പറയുന്നത് അപ്പാടെ വിഴുങ്ങുന്ന സാധാരണക്കാരനായ വിശ്വാസികൾക്ക് ഇത് വായിക്കുമ്പോൾ തോന്നുക കത്തോലിക്കാ സഭ ആകമാനം ഇന്നു വലിയ അപകടത്തിൽ ആണ് എന്നാകും. വിശ്വാസികളെ ഇളക്കിവിട്ട് വിമോചന സമരം നടത്താൻ പണ്ടും കേരളത്തിലെ സഭ പ്രയോഗിച്ച തന്ത്രം ഇതുതന്നെ ആണ്. അന്നത്തെ സഭാ മേലധികാരികളുടെ ലക്ഷ്യങ്ങൾ എന്തൊക്കെ ആയിരുന്നു എന്ന കാര്യം പകൽ പോലെ വ്യക്തമാണല്ലോ. കത്തോലിക്കർക്കു നേരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചും അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടതും ആണു കാരണങ്ങൾ എങ്കിൽ കത്തോലിക്കർക്ക് ജീവിക്കാനുള്ള അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട ഒറീസ്സയിൽ വിമോചന സമരങ്ങൾ നടക്കേണ്ടതാണല്ലോ. സമരങ്ങൾ പോയിട്ട് ഒരു പ്രതിഷേധക്കുറിപ്പു പോലും അധികാരികൾ ഇറക്കിയില്ല, പ്രാർഥനാ ആഹ്വാനങ്ങൾ ഒന്നും നടന്നില്ല. പോരാത്തതിന് മലയാളത്തിൽ പ്രതിഷേധിച്ചാൽ ഒറീസ്സക്കാർക്ക് മനസ്സിലാകില്ലല്ലോ എന്നൊരു ന്യായവും കേട്ടു.
ഈ ലേഖനങ്ങൾ മുഴുവൻ സൂചിപ്പിക്കുന്നത് ഒന്ന് മാത്രമാണ്. കത്തോലിക്കാ മേലധികാരികൾ നന്നായി ഭയന്നിരിക്കുന്നു. ഈ ഭയത്തിന്റെ കാരണം എന്താണെന്ന് മനസ്സിലാകുന്നില്ല. ഈ പറയുന്നവ കേരളത്തിലെ കത്തോലിക്കാ അധികാരികളെ മാത്രം ഉദ്ദേശിച്ചാണ്. കർണ്ണാടക അടക്കം ഉള്ള നിരവധി ക്രിസ്ത്യൻ ആരാധനാലയങ്ങൾ ഈ വർഷങ്ങളിൽ തകർക്കപ്പെട്ടു. പലയിടത്തും കത്തോലിക്കർക്കെതിരെ അക്രമങ്ങൾ ഉണ്ടായി. ഇതിനെതിരെ ഒരു ചെറുവിരൽ അനക്കാൻ പോയിട്ട് എതിർത്ത് ഒരു പ്രസ്താവന ഇറക്കാൻ പോലും കേന്ദ്രത്തിലെ കോൺഗ്രസ്സ് തയ്യാറായില്ല. പക്ഷെ സി പി ഐ(എം) പ്രശ്നങ്ങളിൽ വ്യക്തത ഉള്ള നിലപാടുകൾ സ്വീകരിച്ചിരുന്നു. പാർട്ടി ഓഫീസുകളിൽ കുർബാന നടത്താൻ അനുവദിച്ചതടക്കം ശക്തമായ നിലപാടുകൾ. സി ബി സി ഐ ഇതിന്റെ ഒക്കെ നന്ദി കാണിക്കുകയും ചെയ്തിരുന്നു.കെ സി ബി സി കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് കമ്യൂണിസ്റ്റ് പാർട്ടികൾക്കെതിരെ ഉറഞ്ഞുതുള്ളലുകളുമായി വന്നപ്പോളും ഇടയലേഖനങ്ങളിലൂടെ അവർ കോമരം തുള്ളിയപ്പോളും സി ബി സി ഐ കമ്യൂണിസ്റ്റ് പാർട്ടികൾക്കെതിരെ ഒരു നിലപാടും സ്വീകരിക്കാതെ മനസ്സാക്ഷി വോട്ടിന്‌വിശ്വാസികളെ ആഹ്വാനം ചെയ്തതിന്റെ കാരണവും മറ്റൊന്നല്ല. വടക്കെ ഇന്ത്യയിൽ മിഷനറി പ്രവർത്തനം നടത്തുന്ന നിരവധി വൈദികർ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ചെയ്തു കൊടുത്ത സഹായങ്ങൾ നന്ദിയോടെ സ്മരിക്കുന്നതും ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ കേരളത്തിലെ സഭാ അധികാരികൾക്ക് മാത്രം എന്താണ് കമ്യൂണിസ്റ്റ് പാർട്ടികളെ ഇത്ര ഭയം? റുബിൻ പോലുള്ള ബ്ലോഗർമാർ കോമാളികൾ എന്നല്ലാതെ കമ്യൂണിസ്റ്റുകളെ പറയാറില്ല. ആരാലും തെരഞ്ഞെടുക്കപ്പെടാതെ നേതാക്കളായി സ്വയം ചമഞ്ഞ് വിശ്വാസിക്കളുടെ ചെലവിൽ ഉണ്ടുറങ്ങി ഇരിക്കുന്നവന്റെ തീൻ കുത്തൽ ആയിരിക്കാം ഇതൊക്കെ. മറ്റു പല സംസ്ഥാനങ്ങളിലും സ്വസ്ഥമായി ജീവിക്കാൻ പോലും ഉള്ള സ്ഥിതി ഇല്ലെന്നിരിക്കെ കേരളത്തിൽ നിർഭയം വർഗ്ഗീയ വിഷം തുപ്പി ലാഭം കൊയ്യാൻ ഉള്ള സൗകര്യ്ം എങ്ങനെ ഉണ്ടായി എന്ന് ഇക്കൂട്ടർ ഒരിക്കലും ചിന്തിക്കുന്നില്ല. ചിലപ്പോ പറഞ്ഞേക്കും അത് ഭരണഘടന ഉറപ്പ് നൽകിയ ന്യൂനപക്ഷ അവകാശം ആണെന്ന്. ചിരിക്കാം എന്നല്ലാതെ എന്ത് പറയാൻ.. ഒറീസ്സയിലും മറ്റും കത്തോലിക്കാ സ്ഥാപനങ്ങൾ തീയിലെരിഞ്ഞപ്പോ ന്യൂനപക്ഷ അവകാശം ഫാത്തിമയിൽ തീഥാടനത്തിനു പോയിരുന്നോ? ന്യൂനപക്ഷ അവകാശം മാനിക്കുന്ന, ന്യൂനപക്ഷ അഹങ്കാരം സഹിക്കുന്ന ഒരു ഭൂരിപക്ഷം കേരളത്തിൽ ഉണ്ടായതിന്റെ ക്രെഡിറ്റ് മൊത്തം ഇനി ദൈവത്തിനു വിട്ടു കൊടുക്കുമോ ആവൊ..
ആഗോള കത്തോലിക്കാ സഭ വലിയ ഒരു പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന അവസരം ആണ് ഇത്. വിശ്വാസികളുടെ കൊഴിഞ്ഞു പോക്ക്. പെന്തക്കോസ്ത് അടക്കം ഉള്ള വിഭാഗങ്ങളിലേക്ക് നിരവധി വിശ്വാസികൾ ചേക്കേറുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ അടക്കം യുവാക്കൾ വിശ്വാസ്ങ്ങളെ തള്ളിപ്പറയുന്നു. സെമിനാരികളിലും മറ്റും പോകാൻ ആളില്ലാത്തതിനാൽ മൂന്നാം ലോക രാജ്യങ്ങളിൽ നിന്നും പുരോഹിതന്മാരെ സപ്ലൈ ചെയ്യേണ്ട ഗതികേട് വന്നിരിക്കുന്നതിന്റെ ഇടയിൽ ആണ് ഇത്തരം പൃശ്നങ്ങൾ. ദേവസ്യ മുല്ലക്കര, യോഹന്നാൻ തുടങ്ങിയ സുവിശേഷകരുടെ പുറകെ വിശ്വാസികൾ പോകുന്നു. ഒരു ക്രിസ്തീയ പ്രസിദ്ധീകരണമായ സത്യദീപത്തിൽ (പുസ്തകം 83, ലക്കം 22, 2010 ജനുവരി 13, പേജ് 3) തന്നെ ഈ അടുത്ത് ഇതിനെ സംബന്ധിച്ച ഒരു ലേഖനം കണ്ടിരുന്നു. കാലഹരണപ്പെട്ട ആചാരങ്ങളും പുരോഹിത - അധികാരി വർഗ്ഗത്തിന്റെ ധാർഷ്ട്യം നിറഞ്ഞ നിലപാടുകളും ആളുകളെ ഇങ്ങനെ പോകാൻ പ്രേരിപ്പിക്കുന്നതായി കത്തോലിക്കൻ ആയ ലേഖകൻ പറയുന്നു. ദേവസ്യ മുല്ലക്കര വലിയ ഒരു ധ്യാനഗുരു ആയി പേരെടുത്തിട്ട് അധികം ഒന്നും ആയില്ല. അദ്ദേഹത്തിന് വർദ്ധീച്ച് വന്ന വിശ്വാസ്യതയും, പിന്നെ അതിൽ നിന്നും ഉള്ള കാശുവരവ് തലശ്ശേരി രൂപതാ അധികാരികളുമായി പങ്കു വക്കുന്നതിൽ അദ്ദേഹം കാട്ടിയ വിമുഖതയും സഭയിൽ നിന്നും അദ്ദേഹം പുറത്താക്കപ്പെടാൻ കാരണമായി. അദ്ദേഹത്തിനും ഇന്ന് ധാരാളം അനുയായികൾ ഉണ്ട്. സംഘ പരിവാർ അക്രമം ഒക്കെ പേടി ഉള്ളതിനാൽ പാൽപ്പൊടിയും അരിയും കാശും വാങ്ങി മതം മാറുന്ന ആളുകളുടെ എണ്ണവും കുറഞ്ഞു. പുരോഹിത ധാർഷ്ട്യവും അടിമകളൊടെന്നപോലെ വിശ്വാസികളോട് പെരുമാറുന്നതും സഹിക്കാൻ കഴിയാത്ത പലരും കമ്യൂണിസ്റ്റ് ആശയങ്ങൾ ഭാഗികമായി സ്വീകരിക്കുകയും പാർട്ടിയോട് ചേർന്ന് പ്രവർത്തിക്കുകയും അതെ സമയം ദൈവ വിശ്വാസികൾ ആയി തുടരുകയും ചെയ്യുന്നു. ഇപ്പോൾ ഇവരെ സമ്പൂർണ്ണ അടിമത്വത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ ഉള്ള ശ്രമം വ്യാപകമായി നടക്കുന്നു, പ്രത്യേകിച്ച് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം. നിരന്തരമായ പ്രചരണങ്ങളും കുത്തുവാക്കുകളും ഒറ്റപ്പെടുത്തലുകളും ഇതിനായി ഉപയോഗിക്കപ്പെടുന്നു. ഇപ്പോൾ ദീപികയും റുബിനും പൗവ്വത്തിലും ഒക്കെ ഉന്നയിക്കുന്ന കഴമ്പില്ലാത്ത ആരോപണങ്ങളും വ്യാജ പ്രചരണങ്ങളും ഒക്കെ വെകിളി പിടിച്ചു പോയ അധികാര മോഹികളുടെ ജൽപനങ്ങൾ മാത്രം. സാമൂഹിക പ്രവർത്തനവും സേവനവും ഒക്കെ ഇക്കൂട്ടർക്ക് അധികാരത്തിലേക്കുള്ള കുറുക്കുവഴികൾ മാത്രമാണെന്ന് തെളിയിക്കാൻ ഈ കമന്റ് തന്നെ അധികമായിരിക്കും . പക്ഷെ നിസ്വാർഥ സേവനം ലക്ഷ്യമാക്കിയ പലരുടെയും വെളിച്ചം സ്വന്തം സമൂഹത്തിലും മനസ്സിലും തല്ലിക്കെടുത്തുകയാണ് ഇവർ സത്യത്തിൽ ചെയ്യുന്നത്.
Thursday, January 21, 2010
Subscribe to:
Post Comments (Atom)

10 അഭിപ്രായ(ങ്ങള്‍):
പ്രിയ ദീപികെ, റുബിനെ.. പാർട്ടി അംഗമാകാൻ പാർട്ടി ആരെയും നിർബന്ധിക്കുന്നില്ല, അതിനായി ആർക്കും അരിയും പാൽപൊടിയും കാശും വാഗ്ദാനം ചെയ്തും ഇല്ല. അതിനായി ഒരു വിശ്വാസിയെയും ആരും ഭീഷണിപ്പെടുത്തിയും ഇല്ല.. പിന്നെ നിങ്ങൾ എന്തിനെ ഇങ്ങനെ വിറക്കുന്നു? മേലനങ്ങാതെ ജീവിതം അധികം പോകില്ല എന്ന് പേടിച്ചിട്ടൊ? അതോ മറ്റാരുമായെങ്കിലും പറഞ്ഞുറപ്പിച്ച അത്ര വോട്ട് പിടിച്ചു കൊടുക്കാൻ കഴിയില്ല എന്ന ഭയം കോണ്ടൊ? അതൊ വിശ്വാസികൾ ചിന്തിച്ചു തുടങ്ങിയതിനെ ഭയന്നിട്ടൊ? ഇനിയിപ്പോ അവകാശ സംരക്ഷണ സമരത്തിനൊന്നും ഭീഷണിപ്പെടുത്തിയിട്ടും വിശ്വാസികൾ വരാത്തതുകൊണ്ടൊ? ( പ്രകടനത്തിനു പോയില്ലെങ്കിൽ ഒറ്റപ്പെടുത്തും എന്ന് ഇവിടെ പല പള്ളികളിലും ഭീഷണി ഉണ്ടായിരുന്നു ). ലൗ ജിഹാദ് പ്രചരണം പൊളിഞ്ഞപ്പൊ പുതിയ വിഷയം കിട്ടാഞ്ഞിട്ടോ? അല്ലെങ്കിൽ ആഭ്യന്തര പ്രശ്നങ്ങൾ മറച്ചു വക്കാനോ വേറെ എന്തിൽ നിന്നെങ്കിലും ശ്രദ്ധ തിരിക്കാനോ ആണോ?
പഴയപോലെയല്ല ഇപ്പോൾ കാര്യങ്ങൾ..പൊതുജനത്തിന് വിവരം വച്ചുതുടങ്ങി.ഇടയലേഖനങ്ങളുടെ ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നുമില്ല. ജനം അജപാലകരുടെ അധികാര ത്വരയെ അവജ്ഞയോടെ കാണുന്നു.
'നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവർ എല്ലാവരുടേയും ദാസനായിരിക്കുക' എന്ന ക്രിസ്തുവിന്റെ ആജ്ഞ ഇവർക്ക് പുല്ലുവിലയാണ്.ബെൻസ് കാറില്ലെങ്കിൽ പിതാവ് അരമനയിൽനിന്നും പുറത്തിറങ്ങില്ല. ക്രിസ്തു 'മരിച്ചു' എങ്കിൽ പിതാക്കന്മാർക്ക് അത് ബാധകമല്ല. അവർക്ക് 'കാലം ചെയ്തു', ദിവങ്കതനായി' എന്നൊക്കെ വിശേഷിപ്പിക്കപ്പെടാനാണ് ഇഷ്ടം. 8 കോടിയുടെ അങ്കമാലി പള്ളി പണിഞ്ഞതിൽ 2 കോടി എവിടെപ്പോയെന്നു ചോദിച്ച കന്യാസ്ത്രീകളുടെ കരണം അടിച്ചു പുകയ്ക്കുന്നു മറ്റൊരു കത്തനാർ. അതിന് അദ്ദേഹത്തിന് വ്യക്തമായ ന്യായമുണ്ടായിരുന്നു. 'സഭക്കകത്തെ കാര്യം അതിനകത്ത്. പുറത്തു പറഞ്ഞ് നാറ്റിക്കരുത്'.
അഭയ.....അതിനി പറഞ്ഞിട്ട് കാര്യമില്ല. ആ പാവം തനിയെ കിണറ്റിൽ ചാടിയതാണ്. മലപ്പുറത്തൊരു പെൺകൊച്ച് വിഷം കഴിച്ച് മരിക്കാൻ കാരണം പള്ളീലച്ചനാണെന്ന് അതിന്റെ അനിയത്തികൊച്ച് കരഞ്ഞുപറഞ്ഞിട്ടും, ആരോപണവിധേയനായ അജപാലകൻ ഇപ്പോഴും വിദേശത്ത് സുഖവാസമാണ്.ചെറിയ പൈതലുകളെ 'പ്രകൃതിവിരുദ്ധം' ചെയ്തതിന് ഒടുക്കെണ്ടി വന്ന പിഴ എത്രകോടി ഡോളറാണെന്ന് ഒരുപിടിപാടുമില്ല.
മലയാറ്റൂരിലെ വരുമാനം വർദ്ധിപ്പിക്കാൻ 'തോമാശ്ലീഹായുടെ കാൽപാദം' അമ്മികൊത്തുകാരെക്കൊണ്ട് കൊത്തിച്ച സഭയാണ് കേരളത്തിലുള്ളത് (സംശയമുള്ളവർക്ക് പത്തുകൊല്ലം മുൻപുള്ള കാൽപാദവും ഇപ്പൊഴത്തെതും താരതമ്യം ചെയ്തുനോക്കാം)
ഇങ്ങനെ തുടങ്ങിയാൽ ഇതെവിടെചെന്ന് നിൽക്കും കർത്താവേ....
vaayana arhikkunna lekhanam
കിടങ്ങൂരാൻ, ഞാനും എന്റെ ലോകവും, നിങ്ങൾക്ക് നന്ദി.
വിശ്വാസികളെ ഒറ്റപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും അടിമത്വത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ അവർ ശ്രമിക്കുന്നു. പക്ഷെ പറച്ചിൽ മുഴുവനും കമ്യൂണിസ്റ്റുകൾ ആക്രമിക്കുന്നു എന്നും. കമ്യൂണിസ്റ്റുകൾ ആരെയും ക്യാൻവാസ് ചെയ്യാനും വിശ്വാസം ഉപേക്ഷിക്കുന്നതിന് പ്രതിഫലം കോടുക്കാനും ഒന്നും പോയില്ല. വെറുതേ ആരും പേടിക്കാൻ വഴിയില്ലല്ലോ.. വിശ്വാസികൾക്ക് പാർട്ടിയിൽ ചേരാൻ തടസ്സം ഇല്ല എന്ന് പറഞ്ഞ ഉടനെ ആരെങ്കിലും കത്തോലിക്കാ സഭ വിട്ടോ? ഇങ്ങനെ ഉറഞ്ഞു തുള്ളാനും പാർട്ടി ഭാരവാഹികളെ നാലാം കിട പദങ്ങൾ കൊണ്ട് അവഹേളിക്കാനും ഇവിടെ പാർട്ടി എന്ത് തെറ്റാണ് ചെയ്തത്? ഇതൊക്കെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് മനസ്സിലാക്കിയവന്റെ നിലനിൽക്കാനുള്ള പരാക്രമം അല്ലേ?
പ്രിയ സുബിന്‍
നിന്റെ പോസ്റ്റുകള്‍ മെച്ച്ച്ചപെട്ടു വരുന്നു. നീ കൂടുതല്‍ വായനക്കാരെ അര്‍ഹിക്കുന്നു.തീര്‍ച്ചയായും നിന്റെ ചിന്തകള്‍ക്ക് പിന്തുടര്ച്ച്ചക്കാരുന്റാവും..
നന്നായി എഴുതിയിരിക്കുന്നു സുബിന്‍...കീപ് ഇറ്റ് അപ്..
ആശംസകള്‍ !
നന്ദി സുനിൽ, രാഹുൽ. ഇപ്പോൾ ഡയലപ് കണക്ഷൻ ആയതിനാൽ ബ്ലോഗ്ഗിംഗ് അൽപം വിഷമത്തിലാണ്. എങ്കിലും പ്രതികരിക്കേണ്ടടുത്ത് ചെയ്യാതിരിക്കാൻ സാധിക്കില്ലല്ലോ..
Post a Comment