ലോകമാകമാനം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ തോതിലുള്ള സ്വീകാര്യത നേടിക്കഴിഞ്ഞ ഒരു ലിനക്സ് അധിഷ്ഠിത ഓപറേറ്റിംഗ് സിസ്റ്റം ആണ് ഉബുണ്ടു ലിനക്സ്. ആദ്യ പതിപ്പ് പുറത്ത് ഇറങ്ങിയത് മുതല്‍ ലിനക്സ് ഉപഭോകതാക്കളുടെ ഇഷ്ട ഡിസ്ട്രിബ്യൂഷന്‍ ആകാന്‍ ഉബുണ്ടുവിന് സാധിച്ചു. ലിനക്സ് അധിഷ്ഠിതമായ മറ്റ് പല ഓപറേറ്റിംഗ് സിസ്റ്റങ്ങളെയും ഉബുണ്ടു സ്വീകാര്യതയുടെ കാര്യത്തില്‍ ബഹുദൂരം പിന്നിലാക്കി കഴിഞ്ഞു. എല്ലാ വേര്‍ഷനുകളും എന്നും സൌജന്യം ആയിരിക്കും എന്ന വാഗ്ദാനവുമായി വന്ന ഉബുണ്ടു ഇത് എന്നും പാലിക്കാറും ഉണ്ട്. പന്ത്രണ്ടാമത്തെ പതിപ്പ് പുറത്തിറക്കുമ്പോളെക്കും നിലവിലുള്ള വാണിജ്യാടിസ്ഥാനത്തിലുള്ള ഓപറേറ്റിംഗ് സിസ്റ്റങ്ങളുമായി സ്ഥിരതയുടെ കാര്യത്തിലായാലും ഉപയോഗക്ഷമതയുടെ കാര്യത്തിലായാലും ഒട്ടും പിന്നില്‍ അല്ല ഇന്ന്‍ ഉബുണ്ടു. സജ്ജീകരിക്കപ്പെട്ടതിനു ശേഷം നെറ്റ് വര്‍ക്ക് , ഡിസ്പ്ലേ തുടങ്ങിയവ പ്രവര്‍ത്തനക്ഷമം ആക്കുക എന്നതിലെ വിഷമങ്ങള്‍ ലിനക്സ് അധിഷ്ഠിത ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നത് സാധാരണക്കാര്‍ക്ക് ഒരു പരിധി വരെ വിഷമം ആക്കി തീര്‍ത്തിരുന്നു. എന്നാല്‍ വിന്‍ഡോസ് പോലെയുള്ള ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ ചെയ്യുന്നത് പോലെ സ്വമേധയാ ഉപഭോക്താവിനായി ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ഇന്ന് ഉബുണ്ടുവിനു കഴിയുന്നു. ഉദാഹരണത്തിന് കുറച്ചു കാലം മുന്‍പ് വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് കണക്ഷന്‍ എടുക്കുന്നത് ലിനക്സ് അധിഷ്ഠിത സംവിധാനങ്ങളില്‍ വിഷമം പിടിച്ചതും ഈ മേഖലയില്‍ പരിചയം ഉള്ള ആളുകള്‍ക്ക് മാത്രം പൊതുവേ സാധിക്കുന്ന ഒന്ന് മാത്രവും ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉബുണ്ടുവില്‍ ഇതിനു വേണ്ടി ചെയ്യേണ്ടത് മൊബൈല്‍ ഫോണ്‍ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുകയും അപ്പോള്‍ തുറന്നു വരുന്ന മെനുവില്‍ നിന്നും വേണ്ട സെറ്റിങ്ങുകള്‍ തെരഞ്ഞെടുക്കുകയും മാത്രമാണ്. വിന്‍ഡോസില്‍ ചെയ്യുന്നത് പോലെ ഡ്രൈവറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ പി സി സ്യൂട്ട് പോലെയുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യേണ്ട ആവശ്യം ഇല്ല.
ഒരു അടിസ്ഥാന സജ്ജീകരണത്തിന് ശേഷം പൊതുവേ വിന്‍ഡോസ് ഉപഭോക്താക്കള്‍ക്ക് ഡ്രൈവറുകള്‍ സജ്ജീകരിക്കുകയും ഓഫീസ് സോഫ്റ്റ്‌വെയര്‍ സജ്ജീകരിക്കുകയും ഒക്കെ ചെയ്യേണ്ടി വരിക സാധാരണയാണ്. എന്നാല്‍ ഉബുണ്ടു ലിനക്സിന്റെ അടിസ്ഥാന സജ്ജീകരണം തന്നെ ഒരു സാധാരണ ഉപഭോക്താവിന് ആവശ്യമായ എല്ലാ സോഫ്റ്റ് വെയറുകളും ഉള്‍ക്കൊള്ളുന്നതാണ്. ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ എല്ലാം തന്നെ പ്രത്യേക ഡ്രൈവറുകള്‍ ഒന്നും ഇല്ലാതെ തന്നെ ലിനക്സില്‍ പ്രവര്തിക്കുന്നവയും ആണ്. ഇതിനു ഉള്ള ചില അപവാദങ്ങള്‍ conexant modem, broadcom wireless cards, nvidia ATI graphics cards തുടങ്ങിയവ മാത്രം ആണ്. ഇവക്കുള്ള ഡ്രൈവറുകള്‍ ഉബുണ്ടു തന്നെ ആധികാരികമായി നല്‍കുന്നുമുണ്ട്. ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ പാക്കേജ് മാനേജര്‍ സംവിധാനം വഴി ഇവ സജ്ജീകരിക്കാന്‍ സെക്കന്റുകള്‍ മതിയാകും. സാധാരണ ഉബുണ്ടു പതിപ്പുകള്‍ പുറത്തിറങ്ങിയ ശേഷം ഒരു വര്‍ഷം വരെ ആണ് സൌജന്യമായി സപ്പോര്‍ട്ട് ചെയ്യപ്പെടുക. എന്നാല്‍ 8.04,10.04 തുടങ്ങിയ ലോങ്ങ് ടേം സപ്പോര്‍ട്ട് എഡിഷനുകള്‍ അഞ്ചു വര്‍ഷം വരെ സൌജന്യമായി സപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതിനു പുറമേ ഉബുണ്ടുവിന് ഒരു വളരെ വലിയ ഉപഭോക്തൃ സമൂഹം ഉണ്ട്. ഇത് ഒരു പതിപ്പിലെ പിഴവുകള്‍ വേഗം തന്നെ കണ്ടെതപ്പെടുന്നതിനും അവ വേഗത്തില്‍ പരിഹരിക്കപ്പെടുന്നതിനും സഹായകമാണ്. പൊതുവേ ഉബുണ്ടു ഉപയോഗിക്കുന്നവര്‍ അതിന്റെ ഫിലോസഫി കൂടി മനസ്സില്‍ സൂക്ഷിക്കുകയും ഇത് ഉപയോഗിക്കുന്നതിനു മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറായിരിക്കുകയും ചെയ്യാറുണ്ട്. പുതിയ ഉപഭോക്താക്കളുടെ സംശയങ്ങളും വിഷമങ്ങളും വേഗത്തില്‍ പരിഹരിക്കപ്പെടാന്‍ ഇത് സഹായിക്കുന്നു. ഡെബിയന്‍ ലിനക്സ് അധിഷ്ഠിതമായി പുറത്തിറക്കപ്പെട്ട ഉബുണ്ടുവിനെ അടിസ്ഥാനമാക്കി ഇന്ന് കുറെ ഏറെ പതിപ്പുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഈ മേഖലയില്‍ പോലും മതങ്ങള്‍ അതിന്റെ അപകടകരമായ സ്വാധീനം ചെലുത്തുന്നു എന്നതിന്റെ തെളിവെന്നോണം ക്രിസ്ത്യന്‍ പതിപ്പുകളും മുസ്ലീം പതിപ്പുകളും വരെ ഇറങ്ങിക്കഴിഞ്ഞു.
ഓരോ പതിപ്പുകളിലും പുതുമയുമായി ആണ് ഉബുണ്ടു വരാറുള്ളത്. ഏറ്റവും പുതിയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പതിപ്പുകള്‍ ഇതില്‍ ഉള്‍പ്പെടുത്താന്‍ എന്നും കാനോനിക്കല്‍ ഫൌണ്ടേഷന്‍ ശ്രദ്ധിച്ചു പോരുന്നു. ഇതിനു പുറമേ ആധുനിക സങ്കേതങ്ങളായ ക്ലൌഡ് കമ്പ്യൂട്ടിംഗ് തുടങ്ങിയവ കൂടി ഉബുണ്ടുവിന്റെ സെര്‍വര്‍ എഡിഷനുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയിരക്കണക്കിനു ആളുകള്‍ തങ്ങളുടെ ആവശ്യങ്ങളും ആശയങ്ങളും ഉബുണ്ടു ബ്രെയിന്‍ സ്റ്റോമിലൂടെ നിര്‍മ്മാതാക്കളെ അറിയിക്കുന്നു. ഓരോ പതിപ്പിനും നിര്‍മ്മാതാക്കള്‍ ഉബുണ്ടുവിന് നല്‍കുന്ന പേരുകള്‍ വരെ രസകരമാണ്. മൃഗങ്ങളുടെ പേരുകള്‍ ആണ് സാധാരണയായി നല്കപ്പെടാറുള്ളത്. എന്നാല്‍ ഈ പേരുകള്‍ പ്രാസമൊപ്പിച്ചു തന്നെ നല്‍കിയിരിക്കുന്നത് മുകളിലെ ലിങ്കില്‍ കാണാം.
ഏറ്റവും പുതിയ ലിനക്സ് കെര്‍ണല്‍ , പുതുക്കിയ തീമുകള്‍ ,നിറങ്ങള്‍ ഒക്കെ പുതിയ പതിപ്പില്‍ ഉണ്ട്. ഇത് കൂടാതെ കുറഞ്ഞ ഇന്‍സ്റ്റാലേഷന്‍ , സ്റ്റാര്‍ട്ട് അപ് സമയം, മലയാളം ഉള്‍പ്പെടെ അനവധി ഭാഷകളില്‍ ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന ഐ-ബസ് തുടങ്ങിയവ പുതിയ പതിപ്പുകളില്‍ ഉണ്ട്. ഐ ബസ് കാര്‍മിക് പതിപ്പില്‍ തന്നെ വന്നിരുന്നു. ഗ്നോം, ഓപ്പണ്‍ ഓഫീസ് തുടങ്ങിയവയുടെ പുതിയ പതിപ്പുകള്‍, ആകര്‍ഷകമായ വാള്‍ പേപ്പറുകള്‍ എന്നിവയും ലഭ്യമാണ്. വി എല്‍ സി മീഡിയ പ്ലയര്‍ , അമറോക്ക് ഓഡിയോ പ്ലയര്‍, മോസില്ല ഫയര്‍ ഫോക്സ്, ഓപറ തുടങ്ങി പ്രസിദ്ധമായ എല്ലാ സോഫ്റ്റ്‌വെയറുകളും ലഭ്യമാണ്. അടിസ്ഥാന സജ്ജീകരണത്തില്‍ ഇല്ലാതാവ സിനാപ്റ്റിക് പാക്കേജ് മാനേജര്‍ സോഫ്റ്റ്‌വെയര്‍ സെന്‍റര്‍ തുടങ്ങിയവ വഴി എളുപ്പത്തില്‍ ക്രമീകരിക്കാവുന്നതാണ്. ട്വിറ്ററും ഫെയിസ് ബുക്കും ഒക്കെ ഡെസ്ക്ടോപ്പില്‍ നിന്ന് തന്നെ ഉപയോഗിക്കാനായി ഗ്വിബ്ബര്‍ എന്ന സംവിധാനം ലൂസിഡിന്റെ പ്രധാന ആകര്‍ഷകത്വം ആണ്. ഗൂഗിള്‍ ടോക്ക്, യാഹൂ മെസ്സഞ്ചര്‍ തുടങ്ങി അനവധി പ്രോട്ടോക്കോളുകള്‍ ലഭ്യമായ എമ്പതി, Pidgin തുടങ്ങിയ പ്രോഗ്രാമുകള്‍ പതിവുപോലെ ഇതില്‍ ഉണ്ട്. കൂടാതെ ഒരു വീഡിയോ എഡിറ്ററും. ജിമ്പ് ലൂസിഡില്‍ ഇല്ല.
മലയാളം ഉള്‍പ്പെടെ അനേകം ഭാഷകളില്‍ ഉബുണ്ടു ഉപയോഗിക്കാം. ഇതിനെ നമ്മുടെ മാതൃഭാഷയിലേക്ക് തര്‍ജ്ജിമ ചെയ്യുന്നതിന് ആര്‍ക്കു വേണമെങ്കിലും സഹായിക്കാവുന്നതാണ്. ഇതിനായി ഒരുവിധ സാങ്കേതിക ജ്ഞാനവും ആവശ്യമില്ല. മലയാളം നന്നായി അറിയണം, പിന്നെ ഇംഗ്ലീഷില്‍ തന്നിരിക്കുന്നത് മലയാളത്തില്‍ ആക്കി ഒന്ന് ടൈപ്പ് ചെയ്‌താല്‍ മതി. ഗൂഗിള്‍ ഇന്‍ഡിക്, വരമൊഴി, ഐ ബസ് തുടങ്ങിയ എന്ത് വേണമെങ്കിലും ഉപയോഗിക്കാം.
പ്രവര്‍ത്തന മികവുകൊണ്ട് വിന്‍ഡോസിനെ വരെ കവച്ചു വക്കാന്‍ പ്രാപ്തിയുള്ള ഉബുണ്ടുവും പിന്നെ എണ്ണിയാലൊടുങ്ങാത്ത സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും ഈ രംഗത്തെ കുത്തകകളുടെ നേരെ വലിയ വെല്ലുവിളികളായി മാറിക്കഴിഞ്ഞു. വിലയുടെ കാര്യത്തിലായാലും മികവിന്റെയും സഹായ ലഭ്യതയുടെ കാര്യത്തില്‍ ആയാലും സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ മികച്ചു നില്‍ക്കുന്ന കാഴ്ചകള്‍ ആണ് ഇന്ന് കാണുന്നത്. ഈ ഒരു സാഹചര്യത്തില്‍ ഈ മുന്നേറ്റങ്ങളില്‍ പങ്കാളികള്‍ ആകാതെ ഇരിക്കുന്നതും ഫ്രീ ആയ ആള്‍ട്ടര്‍നെറ്റിവുകള്‍ ഉള്ളപ്പോള്‍ കുത്തക സോഫ്റ്റ്‌വെയറുകള്‍ക്കായി ആയിരങ്ങള്‍ ചെലവിടുന്നതും മണ്ടത്തരങ്ങള്‍ ആയിപ്പോകുമെന്നതില്‍ സംശയമില്ല.
ഒരു അടിസ്ഥാന സജ്ജീകരണത്തിന് ശേഷം പൊതുവേ വിന്‍ഡോസ് ഉപഭോക്താക്കള്‍ക്ക് ഡ്രൈവറുകള്‍ സജ്ജീകരിക്കുകയും ഓഫീസ് സോഫ്റ്റ്‌വെയര്‍ സജ്ജീകരിക്കുകയും ഒക്കെ ചെയ്യേണ്ടി വരിക സാധാരണയാണ്. എന്നാല്‍ ഉബുണ്ടു ലിനക്സിന്റെ അടിസ്ഥാന സജ്ജീകരണം തന്നെ ഒരു സാധാരണ ഉപഭോക്താവിന് ആവശ്യമായ എല്ലാ സോഫ്റ്റ് വെയറുകളും ഉള്‍ക്കൊള്ളുന്നതാണ്. ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ എല്ലാം തന്നെ പ്രത്യേക ഡ്രൈവറുകള്‍ ഒന്നും ഇല്ലാതെ തന്നെ ലിനക്സില്‍ പ്രവര്തിക്കുന്നവയും ആണ്. ഇതിനു ഉള്ള ചില അപവാദങ്ങള്‍ conexant modem, broadcom wireless cards, nvidia ATI graphics cards തുടങ്ങിയവ മാത്രം ആണ്. ഇവക്കുള്ള ഡ്രൈവറുകള്‍ ഉബുണ്ടു തന്നെ ആധികാരികമായി നല്‍കുന്നുമുണ്ട്. ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ പാക്കേജ് മാനേജര്‍ സംവിധാനം വഴി ഇവ സജ്ജീകരിക്കാന്‍ സെക്കന്റുകള്‍ മതിയാകും. സാധാരണ ഉബുണ്ടു പതിപ്പുകള്‍ പുറത്തിറങ്ങിയ ശേഷം ഒരു വര്‍ഷം വരെ ആണ് സൌജന്യമായി സപ്പോര്‍ട്ട് ചെയ്യപ്പെടുക. എന്നാല്‍ 8.04,10.04 തുടങ്ങിയ ലോങ്ങ് ടേം സപ്പോര്‍ട്ട് എഡിഷനുകള്‍ അഞ്ചു വര്‍ഷം വരെ സൌജന്യമായി സപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതിനു പുറമേ ഉബുണ്ടുവിന് ഒരു വളരെ വലിയ ഉപഭോക്തൃ സമൂഹം ഉണ്ട്. ഇത് ഒരു പതിപ്പിലെ പിഴവുകള്‍ വേഗം തന്നെ കണ്ടെതപ്പെടുന്നതിനും അവ വേഗത്തില്‍ പരിഹരിക്കപ്പെടുന്നതിനും സഹായകമാണ്. പൊതുവേ ഉബുണ്ടു ഉപയോഗിക്കുന്നവര്‍ അതിന്റെ ഫിലോസഫി കൂടി മനസ്സില്‍ സൂക്ഷിക്കുകയും ഇത് ഉപയോഗിക്കുന്നതിനു മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറായിരിക്കുകയും ചെയ്യാറുണ്ട്. പുതിയ ഉപഭോക്താക്കളുടെ സംശയങ്ങളും വിഷമങ്ങളും വേഗത്തില്‍ പരിഹരിക്കപ്പെടാന്‍ ഇത് സഹായിക്കുന്നു. ഡെബിയന്‍ ലിനക്സ് അധിഷ്ഠിതമായി പുറത്തിറക്കപ്പെട്ട ഉബുണ്ടുവിനെ അടിസ്ഥാനമാക്കി ഇന്ന് കുറെ ഏറെ പതിപ്പുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഈ മേഖലയില്‍ പോലും മതങ്ങള്‍ അതിന്റെ അപകടകരമായ സ്വാധീനം ചെലുത്തുന്നു എന്നതിന്റെ തെളിവെന്നോണം ക്രിസ്ത്യന്‍ പതിപ്പുകളും മുസ്ലീം പതിപ്പുകളും വരെ ഇറങ്ങിക്കഴിഞ്ഞു.
ഓരോ പതിപ്പുകളിലും പുതുമയുമായി ആണ് ഉബുണ്ടു വരാറുള്ളത്. ഏറ്റവും പുതിയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പതിപ്പുകള്‍ ഇതില്‍ ഉള്‍പ്പെടുത്താന്‍ എന്നും കാനോനിക്കല്‍ ഫൌണ്ടേഷന്‍ ശ്രദ്ധിച്ചു പോരുന്നു. ഇതിനു പുറമേ ആധുനിക സങ്കേതങ്ങളായ ക്ലൌഡ് കമ്പ്യൂട്ടിംഗ് തുടങ്ങിയവ കൂടി ഉബുണ്ടുവിന്റെ സെര്‍വര്‍ എഡിഷനുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയിരക്കണക്കിനു ആളുകള്‍ തങ്ങളുടെ ആവശ്യങ്ങളും ആശയങ്ങളും ഉബുണ്ടു ബ്രെയിന്‍ സ്റ്റോമിലൂടെ നിര്‍മ്മാതാക്കളെ അറിയിക്കുന്നു. ഓരോ പതിപ്പിനും നിര്‍മ്മാതാക്കള്‍ ഉബുണ്ടുവിന് നല്‍കുന്ന പേരുകള്‍ വരെ രസകരമാണ്. മൃഗങ്ങളുടെ പേരുകള്‍ ആണ് സാധാരണയായി നല്കപ്പെടാറുള്ളത്. എന്നാല്‍ ഈ പേരുകള്‍ പ്രാസമൊപ്പിച്ചു തന്നെ നല്‍കിയിരിക്കുന്നത് മുകളിലെ ലിങ്കില്‍ കാണാം.
ഏറ്റവും പുതിയ ലിനക്സ് കെര്‍ണല്‍ , പുതുക്കിയ തീമുകള്‍ ,നിറങ്ങള്‍ ഒക്കെ പുതിയ പതിപ്പില്‍ ഉണ്ട്. ഇത് കൂടാതെ കുറഞ്ഞ ഇന്‍സ്റ്റാലേഷന്‍ , സ്റ്റാര്‍ട്ട് അപ് സമയം, മലയാളം ഉള്‍പ്പെടെ അനവധി ഭാഷകളില്‍ ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന ഐ-ബസ് തുടങ്ങിയവ പുതിയ പതിപ്പുകളില്‍ ഉണ്ട്. ഐ ബസ് കാര്‍മിക് പതിപ്പില്‍ തന്നെ വന്നിരുന്നു. ഗ്നോം, ഓപ്പണ്‍ ഓഫീസ് തുടങ്ങിയവയുടെ പുതിയ പതിപ്പുകള്‍, ആകര്‍ഷകമായ വാള്‍ പേപ്പറുകള്‍ എന്നിവയും ലഭ്യമാണ്. വി എല്‍ സി മീഡിയ പ്ലയര്‍ , അമറോക്ക് ഓഡിയോ പ്ലയര്‍, മോസില്ല ഫയര്‍ ഫോക്സ്, ഓപറ തുടങ്ങി പ്രസിദ്ധമായ എല്ലാ സോഫ്റ്റ്‌വെയറുകളും ലഭ്യമാണ്. അടിസ്ഥാന സജ്ജീകരണത്തില്‍ ഇല്ലാതാവ സിനാപ്റ്റിക് പാക്കേജ് മാനേജര്‍ സോഫ്റ്റ്‌വെയര്‍ സെന്‍റര്‍ തുടങ്ങിയവ വഴി എളുപ്പത്തില്‍ ക്രമീകരിക്കാവുന്നതാണ്. ട്വിറ്ററും ഫെയിസ് ബുക്കും ഒക്കെ ഡെസ്ക്ടോപ്പില്‍ നിന്ന് തന്നെ ഉപയോഗിക്കാനായി ഗ്വിബ്ബര്‍ എന്ന സംവിധാനം ലൂസിഡിന്റെ പ്രധാന ആകര്‍ഷകത്വം ആണ്. ഗൂഗിള്‍ ടോക്ക്, യാഹൂ മെസ്സഞ്ചര്‍ തുടങ്ങി അനവധി പ്രോട്ടോക്കോളുകള്‍ ലഭ്യമായ എമ്പതി, Pidgin തുടങ്ങിയ പ്രോഗ്രാമുകള്‍ പതിവുപോലെ ഇതില്‍ ഉണ്ട്. കൂടാതെ ഒരു വീഡിയോ എഡിറ്ററും. ജിമ്പ് ലൂസിഡില്‍ ഇല്ല.
മലയാളം ഉള്‍പ്പെടെ അനേകം ഭാഷകളില്‍ ഉബുണ്ടു ഉപയോഗിക്കാം. ഇതിനെ നമ്മുടെ മാതൃഭാഷയിലേക്ക് തര്‍ജ്ജിമ ചെയ്യുന്നതിന് ആര്‍ക്കു വേണമെങ്കിലും സഹായിക്കാവുന്നതാണ്. ഇതിനായി ഒരുവിധ സാങ്കേതിക ജ്ഞാനവും ആവശ്യമില്ല. മലയാളം നന്നായി അറിയണം, പിന്നെ ഇംഗ്ലീഷില്‍ തന്നിരിക്കുന്നത് മലയാളത്തില്‍ ആക്കി ഒന്ന് ടൈപ്പ് ചെയ്‌താല്‍ മതി. ഗൂഗിള്‍ ഇന്‍ഡിക്, വരമൊഴി, ഐ ബസ് തുടങ്ങിയ എന്ത് വേണമെങ്കിലും ഉപയോഗിക്കാം.
പ്രവര്‍ത്തന മികവുകൊണ്ട് വിന്‍ഡോസിനെ വരെ കവച്ചു വക്കാന്‍ പ്രാപ്തിയുള്ള ഉബുണ്ടുവും പിന്നെ എണ്ണിയാലൊടുങ്ങാത്ത സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും ഈ രംഗത്തെ കുത്തകകളുടെ നേരെ വലിയ വെല്ലുവിളികളായി മാറിക്കഴിഞ്ഞു. വിലയുടെ കാര്യത്തിലായാലും മികവിന്റെയും സഹായ ലഭ്യതയുടെ കാര്യത്തില്‍ ആയാലും സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ മികച്ചു നില്‍ക്കുന്ന കാഴ്ചകള്‍ ആണ് ഇന്ന് കാണുന്നത്. ഈ ഒരു സാഹചര്യത്തില്‍ ഈ മുന്നേറ്റങ്ങളില്‍ പങ്കാളികള്‍ ആകാതെ ഇരിക്കുന്നതും ഫ്രീ ആയ ആള്‍ട്ടര്‍നെറ്റിവുകള്‍ ഉള്ളപ്പോള്‍ കുത്തക സോഫ്റ്റ്‌വെയറുകള്‍ക്കായി ആയിരങ്ങള്‍ ചെലവിടുന്നതും മണ്ടത്തരങ്ങള്‍ ആയിപ്പോകുമെന്നതില്‍ സംശയമില്ല.

34 അഭിപ്രായ(ങ്ങള്‍):
ട്വിറ്ററും ഫെയിസ് ബുക്കും ഒക്കെ ഡെസ്ക്ടോപ്പില്‍ നിന്ന് തന്നെ ഉപയോഗിക്കാനായി ഗ്വിബ്ബര്‍ എന്ന സംവിധാനം ലൂസിഡിന്റെ പ്രധാന ആകര്‍ഷകത്വം ആണ്. ഗൂഗിള്‍ ടോക്ക്, യാഹൂ മെസ്സഞ്ചര്‍ തുടങ്ങി അനവധി പ്രോട്ടോക്കോളുകള്‍ ലഭ്യമായ എമ്പതി, Pidgin തുടങ്ങിയ പ്രോഗ്രാമുകള്‍ പതിവുപോലെ ഇതില്‍ ഉണ്ട്. കൂടാതെ ഒരു വീഡിയോ എഡിറ്ററും.
നല്ല വിവരത്തിന് നന്ദി... :)
ഞാന്‍ ഉബുണ്ടു ലിനക്സ് ഉപയോഗിക്കുന്നു.ചിലപ്പോള്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്.പക്ഷെ,ഒരു സംശയം ചോദിക്കാന്‍ ആരേയും കിട്ടാറില്ല.കമ്പൂട്ടറില്‍ കുറച്ച് വിവരമുള്ള ആരോടെങ്കിലും ചോദിച്ചാല്‍ പറയുക ലിനക്സ് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ്.നിങ്ങള്‍ വിന്‍ഡോസ് ഉപയോഗിക്കൂ എന്ന്.അതിനാല്‍ കുറച്ച് സഹായത്തിന് ആരെ സമീപിക്കണമെന്നു കൂടി അറിയാന്‍ താല്പര്യമുണ്ട്.
ഞാനൊക്കെ കമ്പ്യൂട്ടരില്‍ വലിയ വിവരമൊന്നുമില്ലാത്ത ആളാണ്.
അതിനെന്താ രാജേഷ്, എന്നോട് ചോദിച്ചോളൂ.. പിന്നെ ഓര്‍ക്കുട്ടില്‍ ഉബുണ്ടു ഇന്ത്യ എന്നാ ഒരു കംമ്യൂണിറ്റി ഉണ്ട്. ഉബുണ്ടുവിന്റെ ഒഫീഷ്യല്‍ ആയ സഹായങ്ങള്‍ക്ക് http://ubuntuforums.org/ സന്ദര്‍ശിക്കുക. സംശയങ്ങള്‍ എനിക്ക് മെയിലായോ ഓര്‍ക്കുട്ടിലോ അയക്കൂ, കമ്യൂണിറ്റിയില്‍ ആണെങ്കില്‍ കുറെ ആളുകള്‍ കൂടി സഹായത്തിനുണ്ടാകും എന്നൊരു മെച്ചം കൂടി ഉണ്ട്. ഈ യൂസര്‍ കമ്യൂണിറ്റികള്‍ തന്നെയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്‍റെ ഏറ്റവും വലിയ ശക്തിയും.
പിന്നെ ലിനക്സ് എന്ന് പൊതുവേ പറയുന്നത് ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ ഹൃദയം എന്ന് വിളിക്കാവുന്ന കെര്‍ണലിനെ തനിയെ ആണ്. ഇതിനെ അടിസ്ഥാനമാക്കി പല ഓപറേറ്റിംഗ് സിസ്റ്റങ്ങളും ഇറങ്ങിയിട്ടുണ്ട്. ഇവയില്‍ പലതും ഒരു ഡെസ്ക്ടോപ്പ് ഉപയോഗത്തിന് വേണ്ടി ഉള്ളവയല്ല. മൊബൈല്‍ ഫോണിലും മൈയിന്‍ ഫ്രൈം കമ്പ്യൂട്ടറുകളിലും സൂപ്പര്‍ കമ്പ്യൂട്ടറുകളിലും പിന്നെ പോക്കറ്റ് വലിപ്പത്തിലുള്ള പി ഡി എ കളിലും ഒക്കെ ലിനക്സ് ഇന്ന് റണ്‍ ചെയ്യുന്നുണ്ട്. ഒരു ഡെസ്ക്ടോപ്പ് ഉപയോഗത്തിനായുള്ള ഉബുണ്ടു, സ്യൂസ് പോലെയുള്ള ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ ഗ്നോം, കെ ഡി ഇ, എല്‍ എക്സ് ഡി ഇ, ഫ്ലക്സ് ബോക്സ് തുടങ്ങിയ ഡെസ്ക്ടോപ്പ് സംവിധാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കും. ഇവ ഒരു ഗ്രാഫിക്കല്‍ യൂസര്‍ ഇന്‍റര്‍ഫേസ് നമുക്ക് നല്‍കുന്നു. ഇത് ഇല്ലാതെയും കമാന്ടുകള്‍ വഴി ലിനക്സ് ഉപയോഗിക്കാം.
vrajesh,
രാജേഷ്
സംശയം ഉണ്ടെങ്കില്‍ സുബിനോട് ചോദിച്ചോളൂ
ഉബുണ്ടുവില്‍ ഇഷ്ടം പോലെ IRC ചാനെലുകള്‍ ഉണ്ട്.
എന്ത് പ്രശന്മാനെങ്കിലും ഇന്‍സ്റ്റന്റ് ആയി പരിഹാരം കിട്ടും .
സാധാരണ ഉസെര്സ്നു വേണ്ടി ഞങ്ങളുടെ ഒരു സൈറ്റ് തയാറാക്കുന്നുണ്ട്.
ubuntu.we4fix.com
ഐ ആര്‍ സി ഞാന്‍ വിട്ടുപോയ ഒരു കാര്യമാണ്. Internet Relay Chat. ഇത് ഉപയോഗിക്കാന്‍ ഐ ആര്‍ സി ക്ലയന്റുകള്‍ ആവശ്യമാണ്. ഉബുണ്ടുവില്‍ ആണെങ്കില്‍ xchat, kirc തുടങ്ങിയ പ്രോഗ്രാമുകള്‍ ലഭ്യമാണ്. വിന്‍ഡോസില്‍ xchat, mIRC തുടങ്ങിയവയും. ഫയര്‍ ഫോക്സില്‍ ഇതിനു ആഡ് ഓണുകളും ലഭിക്കും. ഒരു ക്ലയന്റ് സജ്ജമാക്കിയ ശേഷം സെര്‍വറുകളുടെ ലിസ്റ്റില്‍ നിന്നും freenode തെരഞ്ഞെടുക്കണം. https://help.ubuntu.com/community/InternetRelayChat എന്ന പേജില്‍ നോക്കി ഒരു ചാനല്‍ തിരഞ്ഞെടുത്തു ജോയിന്‍ ചെയ്യണം. ഇന്ത്യക്കായുള്ള ചാനല്‍ വരെ ഉണ്ട്. സംശയങ്ങള്‍ അപ്പോള്‍ തന്നെ ചോദിക്കാം. ഓണ്‍ലൈന്‍ ആയി ധാരാളം ആളുകള്‍ കാണും. മറുപടികളും ഉടന്‍ തന്നെ ലഭിക്കും.
ഉബുണ്ടുവില്‍ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാന്‍ പറ്റിയ ലളിതമായ ഒരു സംഭവം പറഞ്ഞു തരാമൊ?വിന്‍ഡോസില്‍ ഞാന്‍ irfan view എന്ന സോഫ്റ്റ് വെയര്‍ ആണ് ഉപയോഗിച്ചിരുന്നത്.പടങ്ങളുടെ വലിപ്പം കുറക്കാന്‍ അത് വളരെ സഹായകമായിരുന്നു.
എന്റെ ഉബുണ്ടുവില്‍ ക്രോം ഉപയോഗിക്കുമ്പോള്‍ മലയാളം ഫോണ്ടുകള്‍ ശരിയായി കാണുന്നില്ല.ചതുരക്കട്ടകളാണ് കാണുന്നത്.മോസില്ലയില്‍ പ്രശ്നമില്ല.ഇതെങ്ങിനെ പരിഹരിക്കാം.
എന്റെ കമ്പ്യൂട്ടര്‍ സാക്ഷരത കുറവാണ്.ബ്ലോഗിങ്ങിനാവശ്യമായത് മാത്രം മനസ്സിലാക്കി വെക്കുക എന്നതാണ് എന്റെ നയം..
ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാന്‍ എഫ്-സ്പോട്ട് ഫോട്ടോ മാനേജര്‍ ഉപയോഗിക്കാം. താങ്കള്‍ ഉബുണ്ടുവിന്റെ പഴയ പതിപ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ gThumb Image Viewer ഉപയോഗിക്കാം. വലിപ്പം കുറക്കാനും മറ്റും ഇതില്‍ എളുപ്പമാണ്. സജ്ജീകരിക്കാനായി System->Administration->Synaptic Package Manager തുറന്നു ഈ പാക്കേജിനായി തിരയുക. കണ്ടെത്തിയാല്‍ പേരിന്റെ ഇടതുവശത്തായി കാണുന്ന ബോക്സില്‍ അമര്‍ത്തി ഇന്‍സ്റ്റാള്‍ ചെയ്യാം മാര്‍ക്ക് ചെയ്യുക.മുകളില്‍ കാണുന്ന അപ്ലൈ അമര്‍ത്തുക.
താങ്കള്‍ ക്രോമിയം ബ്രൌസര്‍ ആണ് ഉപയോഗിക്കുന്നത് എന്ന് കരുതുന്നു. ഇതിന്റെ സെറ്റിംഗ്സ് എടുത്ത് ഫോണ്ടുകള്‍ (look in under the hood tab) മാറ്റിയാല്‍ മതിയാകും. എന്കോടിംഗ് ISO മാറ്റി UTF-8 ആക്കണം. DejaVu അല്ലെങ്കില്‍ ഏതെന്കിലും ലഭ്യമായ മലയാളം ഫോണ്ട് തെരഞ്ഞെടുക്കാം. അഞ്ജലി ഉണ്ടെങ്കില്‍ നല്ലത്. ഫയര്‍ഫോക്സില്‍ മലയാളം ഫോണ്ട് ഏതാണെന്ന് നോക്കിയാലും മതി. ഏതു വേര്‍ഷനാണ് താന്കള്‍ ഉപയോഗിക്കുന്നത് എന്ന് പറഞ്ഞാല്‍ നന്നായിരിക്കും. മേലെ പറഞ്ഞ സിനാപ്ടിക് പാക്കേജ് മാനേജരില്‍ പോയി ttf-malayalam-fonts എന്ന പാക്കേജ് ഇന്സ്ടാല്‍ ചെയ്തിട്ടില്ലേ എന്നുകൂടി നോക്കുക. ഇത് ഇടതുവശത്തെ ബോക്സ് പച്ച നിറം ആയിട്ടുണ്ടോ എന്ന് നോക്കിയാല്‍ മതി. ഇല്ലെങ്കില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
thank you
@vrajesh:
Font problem:
Go here and download all the Malayalam fonts available [I will suggest you to download Meera - the most beautiful old lipi Malayalam UNICODE font]. Copy them to /home/.fonts [If that folder doesn't exist in /home create one]. Logout and login. Open firefox/chrome. Do as per subin instructed in his previous comment, except that, this time you should select Meera/Raghu Malayalam rather than DejaVu. Why I suggest Meera/Raghu Malayalam fonts over DejaVu is that, the latter is buggy.
You will also have to install ml_fix addon for Firefox and for Chrome (of course separately) which will eliminate the difficulties in rendering atomic chillu.
Image Editor:
GIMP (which won't be available by default from 10.04 version of Ubuntu) is a good image editor. Image resizing is an easy cakewalk in GIMP. Open the image in GIMP, goto Image --> Scale Image . Here, by varying height and width, you can change the dimensions of an image.
എഴുതിയാല്‍ അധികപ്പറ്റായി പോകുമോന്നു് ഒരു സംശയം :)
സുബിന്‍, ഭാഷാ പ്രയോഗത്തിലെ ഒരു ചെറിയ തെറ്റ് ആദ്യമേ തിരുത്തട്ടെ. ഇതു് അടുത്തകാലം വരെ ഞാനും ആവര്‍ത്തിച്ചിരുന്ന തെറ്റാണു്. മനസ്സിലാക്കിയപ്പോള്‍ സ്വയം തിരുത്തി. ഇംഗ്ലീഷില്‍ സോഫ്റ്റ്‌വെയര്‍ എന്നതു് ബഹുവചനമാണു്. അതുകൊണ്ടു് തന്നെ സോഫ്റ്റ്‌വെയറുകള്‍ എന്ന പ്രയോഗം ശരിയല്ല.
ഇനി വിഷയത്തിലേക്കു്
ഉബുണ്ടുവല്ല, ആദ്യമായി വിപണിയിലെത്തിയ ഓട്ടോ കോണ്‍ഫിഗറിങ് ഗ്നൂ/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം. അതു് നോവലിന്റെ സൂസെയാണു്. ഇന്റലേഷന്റെ കാര്യത്തിലും മറ്റും ഞൊടിയിടയില്‍ കാര്യം സാധിക്കും, സൂസെ. എന്നാല്‍ മൈക്രോസോഫ്റ്റുമായി നോവല്‍ കരാറുണ്ടാക്കിയതോടെ ഈ ഡിസ്ട്രിബ്യൂഷന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രേമികളുടെ പോപ്പുലാരിറ്റി ചാര്‍ട്ടില്‍ നിന്നു് പുറത്തുപോവുകയായിരുന്നു. എങ്കിലും സൂസെയില്‍ അധിഷ്ഠിതമായ ഫ്രീ ഡിസ്ട്രോ ആയ ഓപ്പണ്‍ സൂസെ ലഭ്യമാണു്.
ഗ്നോം, കെഡിഇ എന്നീ രണ്ടു് ഡെസ്ക്ടോപ്പ് എന്‍വയണ്‍മെന്റുകളിലും ഓപ്പണ്‍ സൂസെ നേറ്റീവ് ആയി ലഭ്യമാണു്. ഇന്ത്യയിലെ ഫ്രീസോഫ്റ്റ്‌വെയര്‍ രംഗത്തുപ്രവര്‍ത്തിക്കുന്നവരില്‍ ഏറിയ പങ്കും ഇതിന്റെ ഫിലോസഫിയിലും രാഷ്ട്രീയത്തിലും താത്പര്യമുള്ളവരായതുകൊണ്ടു് സൂസെയേക്കാള്‍ ഉബുണ്ടു സ്വീകാര്യമാവുകയായിരുന്നു.
ഓപ്പണ്‍ സൂസെയുടെ ലൈവ് സിഡിയില്‍ ഗ്നോമും കെഡിഇയും ലഭ്യമാണെങ്കിലും കെഡിഇക്കു് പ്രാധാന്യമുള്ള ഡിസ്ട്രോ ആയാണു് പൊതുവെ എണ്ണപ്പെടുന്നതു്. കെഡിഇ ഇടക്കാലത്തു് ക്യുടി ഉപയോഗിക്കാന്‍ തീരുമാനിച്ചതോടെ (അന്നു് ക്യുടി പ്രൊപ്രൈറ്ററിയായിരുന്നു) റിച്ചാള്‍ഡ് സ്റ്റാള്‍മാനടക്കം സൈദ്ധാന്തികമായ എതിര്‍പ്പ് പ്രകടമാക്കുകയും അതു് ഗ്നൂലിനക്സ് ഉപയോക്താക്കള്‍ക്കിടയില്‍ ഒരു പ്രോ ഗ്നോം ഷിഫ്റ്റിനു് വഴിവയ്ക്കുകയും ചെയ്തു. എന്നാല്‍ ഇന്നു് ക്യുടി പൂര്‍ണ്ണമായും സ്വതന്ത്രമാണു്. അതേ സമയം ഗ്നോം ആകട്ടെ, പ്രൊപ്രൈറ്ററി എലമെന്റുകളെ കൂടുതലായി ഉള്‍പ്പെടുത്തുകയാണു്. ഗ്നോം പ്ലാനറ്റില്‍ വരുന്ന പോസ്റ്റുകളില്‍ പ്രൊപ്രൈറ്ററി ഇന്ററസ്റ്റുകള്‍ പെരുകുന്നു എന്നുകാട്ടി ആര്‍എംഎസ് നടത്തിയ വിമര്‍ശനവും അതേ തുടര്‍ന്നു് മിഗുവേല്‍ ഇക്കാസയുടെ നേതൃത്വത്തില്‍ ഉയര്‍ന്ന എതിര്‍പ്പും ഗ്നൂ പ്രൊജക്ടില്‍ നിന്നു് ഗ്നോമിനെ വേര്‍പെടുത്താനുള്ള നീക്കവും മറ്റും ശ്രദ്ധിച്ചുകാണുമല്ലോ.
നേരത്തെ സൂചിപ്പിച്ച പ്രോ-ഗ്നോം ഷിഫ്റ്റിന്റെ സമയത്താണു് ഗ്നോമിനു് പ്രാധാന്യം നല്‍കുന്ന ഉബുണ്ടു പ്രചാരം നേടിയതു്. ഈ അനുകൂല സാഹചര്യം ഇല്ലായിരുന്നെങ്കിലും ഉബുണ്ടുവിനു് അതു് സാധിക്കുമായിരുന്നു എന്ന വിശ്വാസം എനിക്കില്ല.
ഉബുണ്ടുവിന്റെ കാര്യത്തില്‍ എല്ലാം ശുഭമല്ല. ഡെബിയന്റെ ഡവലപ്പ്മെന്റ് സൈക്കിളിനെ സ്വാധീനിച്ചു്, തങ്ങളുടെ പതിപ്പുകള്‍ക്കു് അനുഗുണമാവുംവിധം ബൈ ആനുവല്‍ റിലീസ് സൈക്കിളിലേക്കു് കൊണ്ടുവരാന്‍ മാര്‍ക്ക് ഷട്ടില്‍വേര്‍ത്ത് നടത്തിയ ശ്രമങ്ങള്‍ ഏറെ വിവാദമായിരുന്നു. ഡെബിയനു് അങ്ങനെ കൃത്യമായ ഒരു റിലീസ് സൈക്കിളില്ല എന്നതു് സുവിദിതമാണല്ലോ. അതു് അതിന്റെ ശക്തിയുമാണു്. സ്റ്റെബിലിറ്റിക്കാണു് ഡെബിയന്‍ പ്രാധാന്യം കൊടുക്കുന്നതു്. അതിനെയാണു് ഷട്ടില്‍വര്‍ത്തും മറ്റും അട്ടിമറിക്കാന്‍ നോക്കിയതു്.
മറ്റൊന്നു്, ഉബുണ്ടുവിന്റെ പുതിയ എല്‍ടിഎസ് വേര്‍ഷനില്‍ നിന്നു് ജിമ്പ് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങളാണു്. ഒരു ഡിസ്ട്രിബ്യൂഷനില്‍ ഡീഫോള്‍ട്ടായി എന്തൊക്കെയുണ്ടാവണമെന്ന തീരുമാനം ആ ഡിസ്ട്രിബ്യൂഷന്‍ തന്നെയാണു് എടുക്കേണ്ടതു്. ജിമ്പ് ബ്ലോട്ടഡാണെന്നും നോര്‍മല്‍ യൂസറിനു് അതുപോലെ ഒരു പ്രൊഫഷണല്‍ സ്യൂട്ട് ആവശ്യമില്ലെന്നും മറ്റും ഷട്ടില്‍വര്‍ത്ത് വാദിക്കുന്നതിനോടു് യാതൊരെതിര്‍പ്പും ഇല്ല. എന്നാല്‍ അതു് നടപ്പിലാക്കിയ രീതി ഏകാധിപത്യപരമായിരുന്നു എന്നതു് കാണാതിരുന്നകൂടാ. ഉബുണ്ടുവിന്റെ ഫോറങ്ങളിലും മെയിലിങ് ലിസ്റ്റുകളിലും ജിമ്പ് ഉപേക്ഷിക്കാനുള്ള തീരുമാനത്തിനെതിരെ പലരും വൈകാരികമായി പ്രതികരിച്ചപ്പോള്‍ അതിനെ യുക്തിയുക്തം ഖണ്ഡിക്കുക എന്ന നിലവിട്ടു്, ഉബുണ്ടുവിന്റെ കാര്യത്തില്‍ താന്‍ ആണു് ഡിക്റ്റേറ്റര്‍ എന്നും താന്‍ തീരുമാനിക്കുന്നതേ നടക്കൂ എന്നുമുള്ള തുറന്നടിച്ച പ്രസ്താവനയാണ് ഷട്ടില്‍വര്‍ത്ത് നടത്തിയതു്.
ഇനിയും ഏറെ എഴുതാനുള്ള വിഷയമാണു്. ഇതു് കമന്റ് ബോക്സായതിനാല്‍ അതിനു മുതിരുന്നില്ല. മറ്റൊരു കാര്യം കൂടി പറഞ്ഞുപൊയ്ക്കൊള്ളാം.
ഉബുണ്ടു ൧൦.൦൪ല്‍ അമാരോക്‍ ഉണ്ടു് എന്നു് എഴുതിക്കണ്ടു. ഇതു് ഡീഫോള്‍ട്ടായി വരുന്നതാണോ എന്നു് എനിക്കു് സംശയമുണ്ടു്. കാരണം അമാരോക്‍ കെഡിഇ നേറ്റീവ് ആപ്ലിക്കേഷനാണു്. ഉബുണ്ടുവാകട്ടെ, ഗ്നോം അധിഷ്ഠിത ഡിസ്ട്രോയുമാണു്. കുബുണ്ടു ലഭ്യമാണെങ്കിലും കെഡിഇയുടെ ഫങ്ഷനാലിറ്റിയും റോബസ്റ്റ്നെസും പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്ന ഒരു റിലീസേയല്ല, ഒരിക്കലുമതു്. ഒരുപക്ഷെ കുബുണ്ടു എപ്പോഴും രണ്ടാംകിടക്കാരനായി നില്‍ക്കാന്‍ വേണ്ടി ഡിസൈന്‍ ചെയ്യപ്പെട്ടതാണെന്നും വരാം.
ഇമേജിങ് എഡിറ്റിങ്ങിനു് എഫ്-സ്പോട്ട് നിര്‍ദ്ദേശിച്ചുകണ്ടു. ഞാന്‍ മുമ്പു് എഫ്-സ്പോട്ട് ഉപയോഗിച്ചിട്ടുണ്ടു്. എന്റെ അനുഭവത്തില്‍ തീരെ സ്റ്റെബിലിറ്റിയില്ലാത്ത, ബഗ്ഗിയായ ഒരു പ്രോഗ്രാമാണതു്. (വ്യക്തിഗതമായ അനുഭവം എന്നതു് അത്രവലിയ കാര്യമല്ല എന്നതുവേറെ.) കെഡിഇ ബേസ്ഡ് ഡിസ്ട്രോകളില്‍ ജിമ്പിനെ റീപ്ലേസ് ചെയ്യാന്‍ ക്രിത (krita) എന്ന പ്രോഗ്രാം ഡവലപ്പ് ചെയ്യുന്നുണ്ടു്. ജിമ്പില്‍ ഇപ്പോഴുമില്ലാത്ത സിഎംവൈകെ സപ്പോര്‍ട്ട് ക്രിതയില്‍ ഇപ്പോഴേ ഉണ്ടു്. എന്നാല്‍ ചെറുകിട ഇമേജ് എഡിറ്റിങ്ങിനു് കളര്‍പെയിന്റ് (kolourpaint) എന്ന ലൈറ്റ്‌വെയ്റ്റ് ആപ്ലിക്കേഷനും കെഡിഇയിലുണ്ടു്. ഇനി ഫോട്ടോഗ്രാഫറാണെങ്കില്‍ അവരുടെ മിക്ക ഇമേജ് നീഡ്സും അഡ്രസ് ചെയ്യാന്‍ പാകത്തിനുള്ള സോഫ്റ്റ്‌വെയറാണു് കെഡിഇ നേറ്റീവ് ആയ ഡിജിക്യാം. ഡിജിക്യാമിനൊപ്പം ഷോഫോട്ടോ എന്ന എഡിറ്റിങ് യൂട്ടിലിറ്റിയും ഉണ്ടാവും.
ഗ്നോമിനെ അപേക്ഷിച്ചു് സംഘടിതവും ഉപയോക്താക്കള്‍ക്കു് കൂടുതല്‍ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയുന്നതുമാണു് കെഡിഇ എന്നാണു് വിവിധ ഡെസ്ട്ക്ടോപ്പ് എന്‍വയണ്‍മെന്റുകള്‍ പരീക്ഷിച്ചിട്ടുള്ള എന്റെ അഭിപ്രായം. എന്നാല്‍ ഒട്ടും ലൈറ്റ്‌വെയ്റ്റല്ല, കെഡിഇ. ഉബുണ്ടു പോലെ തന്നെയോ അതിനേക്കാള്‍ എളുപ്പത്തിലോ കൈകാര്യം ചെയ്യാവുന്ന കെഡിഇ ബേസ്ഡ് ഡിസ്ട്രോകളില്‍ പ്രധാനിയാണു് ഇനിയും ആല്‍ഫ താണ്ടിയിട്ടില്ലാത്ത ചക്ര ലിനക്സ്. ആര്‍ക്ക് ലിനക്സ് എന്ന കിടിലന്‍ ഡിസ്ട്രോയില്‍ മുന്‍കൂറായി ട്വീക്ക് ചെയ്ത മോഡുലാര്‍ കെഡിഇ പാക്കേജുകള്‍ (കെഡിഇമോഡ്) ചേര്‍ത്ത് തയ്യാറാവുന്ന ഡിസ്ട്രിബ്യൂഷനാണിതു്. വലിയ താമസമില്ലാതെ പ്രചാരത്തില്‍ മുമ്പന്തിയില്‍ വരാന്‍ സകല സാധ്യതയുമുള്ള ഈ ഡിസ്ട്രോ ആര്‍ക്ക് അധിഷ്ഠിതമായതിനാല്‍ റോളിങ് റിലീസ് ആയിരിക്കും എന്നതാണ് ഏറ്റവും വലിയ മെച്ചം. അതായതു് റിലീസിനായി കാത്തുകെട്ടി ഇരിക്കുന്നതിനു് പകരം ദിവസവും അപ്‌ഡേറ്റുകള്‍ ലഭ്യമായിരിക്കും. ഇതുവഴി എപ്പോഴും നിങ്ങളുടെ സിസ്റ്റം കെര്‍ണല്‍ ഉള്‍പ്പടെ ഏറ്റവും പുതിയതായിരിക്കും.
[ഞാന്‍ കടുത്ത ആര്‍ക്ക് ലിനക്സ് ഫാനാണു്. എന്റെ ഡിസ്ട്രോ ഹോപ്പിങ് നിന്നതു് ആര്‍ക്ക് ഇന്‍സ്റ്റോള്‍ ചെയ്തതിനു് ശേഷമാണു്. ജെന്റൂ, സബായോണ്‍, സ്ലാക്ക്‌വെയര്‍ എന്നിവയൊക്കെ പോലെ ഒരു ഹാലോയുള്ള ഡിസ്ട്രിബ്യൂഷന്‍! ബിഎസ്ഡിയുടെ പോര്‍ട്ടേജ് സിസ്റ്റമാണു് ആര്‍ക്കിനും.]
ബീറ്റ വേര്‍ഷന്‍ ഒരു മാസം മുന്‍പേ ട്രൈ ചെയ്തിരുന്നു.
absolute_void() ആദ്യമേ തന്നെ താങ്കള്‍ക്കു നന്ദി പറയുന്നു.
അമറോക്ക് ഡിഫോള്‍ട്ട് ആയി ഇല്ല. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഗ്നോം ഉപഭോക്താവ് ആണെങ്കിലും അമറോക്ക്, കെ 3 ബി എന്നീ കെ ഡി ഇ അപ്പ്ളിക്കേഷനുകള്‍ ഒഴിവാക്കാനാവാത്തതാണ്. അവയുടെ ഗ്നോം ആള്‍ട്ടര്‍നേറ്റീവുകള്‍ (റിഥം ബോക്സ്, ബ്രസീറോ) ഒന്നും നന്നായി തോന്നിയിട്ടില്ല. ആര്‍ച് ലിനക്സ് അല്പം നന്നായി ലിനക്സ് അറിയാവുന്നവര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നതായതിനാല്‍ സാധാരണ ഡസ്ക്ടോപ് ഉപഭോക്താക്കള്‍ക്ക് അതിനെ വരുതിയിലാക്കാന്‍ സാധിക്കുമോ എന്ന് എനിക്ക് സംശയമുണ്ട്. ജെന്റൂ - സബയോന്‍ ഞാന്‍ ഉപയോഗിക്കാറുണ്ടായിരുന്നു.
അപ്പ്ളിക്കേഷനുകള്‍ തെരഞ്ഞെടുക്കുന്നതിലും മറ്റും ഷട്ടില്‍വര്‍ത്തും കൂട്ടരും ഏകാധിപത്യം കാണിക്കുന്നു എന്നൊരു പരാതി എനിക്കും ഉണ്ട്. പിന്നെ ജിമ്പ് റിപ്പോയില്‍ ലഭ്യവും ആണല്ലോ. റിലീസ് സൈക്കിള്‍ പാലിക്കാന്‍ വേണ്ടി മാത്രം പതിപ്പുകള്‍ ഇറക്കുമ്പോള്‍ സ്ഥിരതയും ഗുണമേന്മയും ബാലികഴിക്കപ്പെടുന്നതിന്റെ ഒരു നല്ല ഉദാഹരണം തന്നെയാണ് ജോണ്ടിയിലെ വീഡിയോ പ്രശ്നങ്ങളും കാര്‍മിക്കിലെ യു എസ ബി ട്രാന്‍സ്ഫര്‍ സ്പീഡും. എന്നിരുന്നാലും സാധാരണ ഉപഭോക്താവിന് എല്ലാ ആറുമാസത്തിലും ഒരു നല്ല ലിനക്സ് അധിഷ്ഠിത സംവിധാനം നല്‍കുന്ന ഉബുണ്ടു അണിയറ ശില്പ്പികളെ എനിക്ക് ബഹുമാനം തന്നെ ആണ്. പിന്നെ നിലവാരം കുറഞ്ഞുപോയാല്‍ നമുക്ക് തെരഞ്ഞെടുക്കാന്‍ വേറെയും ധാരാളം ഡിസ്ട്രോകള്‍ ഉള്ളതിനാല്‍ ഷട്ടില്‍വര്‍ത്ത് എന്തോ ചെയ്തോട്ടെ എന്നൊരു നിലപാട് ഞാന്‍ എടുക്കുന്നു.
നോവല്‍ മൈക്രോസോഫ്റ്റ്മായി ധാരണയില്‍ ആയതിനാല്‍ സ്യൂസ് ഉപയോഗിക്കാന്‍ ഒരു മടി ഉണ്ട്. എന്നാലും അവര്‍ ഡെസ്ക്ടോപ്പ് രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നവ തന്നെയാണ്. ഡെസ്ക്ടോപ്പിന് അല്പം തിളക്കവും ഇഫക്ടുകളുംഒക്കെ ഇല്ലാതെ കഴിയാത്തവര്‍ക്ക് Beryl നെ മറക്കാന്‍ കഴിയുമോ..പിന്നെ ആര്‍ക്ക് (അതോ ആര്‍ച് ആണോ) സ്ലാക്ക് വെയര്‍ ഉപഭോക്താക്കള്‍ (I mean advanced users) ഒരു distro യെ കാണുന്നതുപോലെ അല്ലാല്ലോ വിന്‍ഡോസില്‍ നിന്നും ലിനക്സിലേക്ക് വരുന്ന സാധാരണ ഉപഭോക്താക്കള്‍ അവയെ കാണുക. അവര്‍ക്ക് വേണ്ടതില്‍ ഒരു നല്ല പങ്കും നല്‍കാന്‍ സാധിച്ചത് തന്നെയാണ് ഉബുണ്ടുവിന്റെ വിജയവും.
In 10.04, F-Spot is default image editor. But I immediately switched to gThumb.
ഒരുപക്ഷെ കുബുണ്ടു എപ്പോഴും രണ്ടാംകിടക്കാരനായി നില്‍ക്കാന്‍ വേണ്ടി ഡിസൈന്‍ ചെയ്യപ്പെട്ടതാണെന്നും വരാം.
ഇത് ശരിയാണെന്ന് തന്നെ എനിക്കും തോന്നുന്നു. പക്ഷെ ഞാന്‍ ഗ്നോമില്‍ തന്നെ വേണ്ട കെ ഡി ഇ അപ്പ്ളിക്കേഷനുകള്‍ ഉപയോഗിക്കുന്ന ഒരാളാണ്. എന്തോ കെ ഡി ഇയുടെ കസ്റ്റമൈസെഷന്‍ എനിക്കെന്നും വിഷമമായി തോന്നിയിരുന്നു. ഒരു പക്ഷെ ഗ്നോമിനോടുള്ള ഇനേര്‍ഷ്യ ഒരു കാരണമാകാം. ഇപ്പോള്‍ ലുബുണ്ടു പരീക്ഷിക്കാന്‍ ഉള്ള തിരക്കില്‍ ആണ്.
ഞാന്‍, ശ്രീ.. കമന്റുകള്‍ക്കും വായിക്കാന്‍ സമയം കണ്ടെത്തിയതിനും നന്ദി.
am currently using Ubuntu 9.10. i prefer ubuntu to other distros because of the ability to install it within windows using WUBI. this eliminates the need to partition my system (am not comfortable with messing up the default partition table). Anyway a WUBI installs work perfectly (frm my experience). i dont know whether any other distros (like redhat) gives such an ability.
i suppose Lucid Lynx is set to release in the last week of April. eagerly waitng to dlod once its released :)
വുബി ഉപയോഗിക്കുന്നത് താരതമ്യേന എളുപ്പമാണ്. എന്നാല്‍ എന്തെങ്കിലും കാരണവശാല്‍ വിന്‍ഡോസ് റീ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വന്നാല്‍ ലിനക്സും ഡാറ്റകളും നഷ്ടമാകും. ഡിസ്ക് പാര്ട്ടീഷ്യന്‍ ചെയ്യുന്നതിനായി ഇന്ന് ലഭ്യമായവയില്‍ വച്ച് ഏറ്റവും മികച്ചത് എന്ന് തന്നെ പറയാവുന്ന പ്രോഗ്രാം ആണ് parted. ഇന്‍സ്റ്റാലേഷന്‍ സമയത്ത് പുതിയ പാര്‍ട്ടീഷ്യന്‍ ഉണ്ടാക്കാതെ തന്നെ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഓപ്ഷനുകളും ലഭ്യമാണ്. വുബി ഇന്‍സ്റ്റാലേഷനുകള്‍ കാര്യക്ഷമതയുടെ കാര്യത്തില്‍ അല്പം പിന്നിലും ആണ്.
നന്ദി, കൂടുതല്‍ വിവരങ്ങള്‍ക്ക് വീണ്ടും വിളികാം ...
കൊള്ളാം, നല്ല ലേഖനം
GNOME നെ കാള്‍ ഞാന്‍ ഇഷ്ടപെടുന്നത് kde ആണ് പ്രത്യേകിച്ച് ഇപ്പൊ kde plasma കൂടെ വന്നപ്പോ
kubuntu ഒരു പാട് composed ആയി തോന്നി
waiting for 10.4
.....ജിമ്പില്‍ ഇപ്പോഴുമില്ലാത്ത സിഎംവൈകെ സപ്പോര്‍ട്ട് ക്രിതയില്‍ ഇപ്പോഴേ ഉണ്ടു്.....
default gimp ഇല്‍ ഇല്ല, പക്ഷെ cmyk support plugin ഉണ്ടല്ലോ
ഇവിടെ കുറിക്കുന്നത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്... ആരേയും വേദനിപ്പിക്കാന്‍ ഉദേശമില്ല ! പക്ഷെ ചില കാര്യങ്ങല്‍ പറയണമെന്ന് തോന്നി തെറ്റുണ്ടേങ്കില്‍ ക്ഷമിക്കുമല്ലോ !
absolute_void() താങ്കള്‍ പറഞ്ഞകാര്യങ്ങളോട് പലതിനോടും ഒട്ടും യോജിക്കാന്‍ കഴിയുകയില്ല എന്ന് ആദ്യമേ പറയട്ടേ...!
കമന്റുകളില്‍നിന്നും എന്നിക്കു തോന്നിയ ഒരു കാര്യം താങ്കള്‍ ഒരു KDE/QT ഭകതനാണ് എന്നാണ്...!
അപ്പോള്‍ ഇനി വിഷയത്തിലെക്ക്...
1.സൂസേ അണ് ഓട്ടോ കോണ്‍ഫിഗറിങ് ഗ്നൂ/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം എന്നതു ശരിയായ വസ്തുതയാണോ ? സൂസേ ഉണ്ടായത് സ്ലാക്ക്വയറില്‍നിന്നാണല്ലോ.. അന്ന് പുറത്തിറങ്ങിയതില്‍ സൂസേയെക്കാള്‍ മികചതു് റേഡ് ഹാറ്റ് ആയിരുന്നു എന്നാണ് എന്റ് അറിവ്.. പിന്നീട് സൂസേ വളരെ എളുപത്തിള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതരത്തില്‍ വികസിപ്പിചെടുത്തു എന്നാല്‍ അതിനുമുന്‍പ് തന്നെ കോറലിന്റെ കോറല്‍ലിനക്സ് (പിന്നീട് ഇതു എക്സ്ആന്‍ഡ്രൊസ് വാങ്ങി)ഓട്ടോ കോണ്‍ഫിഗറിങ് സംവിധാനത്തില്‍ മികചപ്രകടനം കാഴചവെചിരുന്നു...അതപോലെ മാഡ്രെക്കും സൂസേയെക്കാള്‍ മികചസൗകര്യങ്ങള്‍ നല്‍കി പോപുലാറിറ്റിയില്‍ മുന്‍പിലായിരുന്നു..
സൂസെ മൈക്രൊസൊഫ്റ്റുമായി കറാര്‍ ഉണ്ടാകുന്നതിനും മുന്‍പ് തന്നേ അതിനു സ്വീകാര്യ്ത നഷടപെട്ടിരുന്നു..അതുമറികടക്കുവാന്‍ വേണ്ടിയാണ് അന്ന് ജനപ്രിയമായിരുന്ന റേഡ് ഹാറ്റിന്റെ ഫേഡോറയുടെ പോലുള്ള ഒരു നയം നോവല്‍ സ്വീകരിചത്..അതിന്റെ ഫലമായാണ് ഒരു ഫ്രീ/ഓപ്പണ്‍സോഴ്സ്/കമ്മ്യുണിറ്റി വേര്‍ഷന്‍ "ഓപ്പണ്‍സൂസെ" എന്നപേരില്‍ പൂറത്തിറക്കിയത്...
എന്നാല്‍ ഉബുണ്ടുവിന് ജനപിന്തുണ വര്‍ദ്ധിചതോടുകൂടി സൂസെ/ഫെഡൊറ/മാഡ്രിവാ തുടങ്ങിയ ഡിസ്ട്രിബ്യുഷനുകള്‍ക്ക് ജനപ്രീതികുറയുകയും ഈ കമ്മ്യുണിറ്റികളില്‍നിന്ന് ആളുകള്‍ വന്‍ തോതില്‍ ഉബുണ്ടു കമ്മ്യുണിറ്റിയിലേക്ക് ചേക്കേറുകയും ചൈയ്തു..ഇതിന്റെ ഫലമായി ഇടകാലത്ത് മാണ്‍ഡ്രിവ ജപ്തി നടപടിവരെ നേരിടുകയുണ്ടായി....
2. "കെഡിഇ ഇടക്കാലത്തു് ക്യുടി ഉപയോഗിക്കാന്‍ തീരുമാനിച്ചതോടെ (അന്നു് ക്യുടി പ്രൊപ്രൈറ്ററിയായിരുന്നു)"
കേഡീഇ തുടക്കം മുതല്‍തന്നേ ക്യൂട്ടിയല്ലേ ഉപയോഗിചിരുന്നത്...? ആണേന്നാണ് എന്റെ അറിവ്..പിന്നേ ക്യൂട്ടി ഇന്നും പ്രൊപ്രൈറ്ററി ആണ്.. ഒരു ഓപ്പണ്‍ സോഴ്സ് വേര്‍ഷനും ഇറക്കുണുണ്ട് എന്ന് മാത്രം..
3. ഉബുണ്ടുവിന്റെ വ്യാപക പ്രചാരതിനു ശേഷമാണ് ഗ്നോം കേഡീഇയെക്കാള്‍ വളരേ ജനപ്രിയമായത് എന്നത് ഒരു വസ്തുതയാണ്... ഇടക്കാലതു നടന്ന ഡെസ്ക്ടോപ്പ് ലിനക്സ് സര്‍വേകളില്‍ ഇക്കാര്യം വ്യകതവുമാണ്...
4. "അതിനെയാണു് ഷട്ടില്‍വര്‍ത്തും മറ്റും അട്ടിമറിക്കാന്‍ നോക്കിയതു്"
ഒരു ഷട്ടില്‍വര്‍ത്ത് വിചാരിചാല്‍ അട്ടിമറിക്കാന്‍ കഴിയുന്ന് ഒന്നല്ല ഡേബിയന്‍ റിലീസ് സൈക്കിളും അതിന്റെ സ്ടേബിലിറ്റിയും..പിന്നെ ഭൂരിഭാഗം ഡേബിയന്‍ ഡവലപ്പര്‍കോണ്ട്രിബ്യുട്ടര്‍മാരും ഉബുണ്ടുവിലും പ്രവര്‍ത്തിക്കുന്നവരാണ്... അവരില്‍ ചിലര്‍ അക്കാലത്ത് ഇത്തരമോരു അഭിപ്രായം ചര്‍ചചൈയ്തിരുന്നു എന്നത് ശരിയാണ്...
5. ജിബ്ബ് ഒഴിവാകിയ തീരുമാനം എടുത്തത് ഏകാത്യപത്യമായ തീരുമാനമായിരുന്നില്ല ! മറിച് ഉബുണ്ടു കോണ്‍ഫറന്‍സില്‍ ചര്‍ചചൈയ്ത് എടുത്തതീരുമാനമായിരുന്നു അത്... പിന്നെ ഒഒറ്റ്റ ക്ലിക്കുകോണ്ട് പരിഹരിക്കാവുന്ന് കാര്യമല്ലേ ഇത്...
absolute_void()
6. "ഉബുണ്ടുവിന്റെ കാര്യത്തില്‍ താന്‍ ആണു് ഡിക്റ്റേറ്റര്‍ എന്നും താന്‍ തീരുമാനിക്കുന്നതേ നടക്കൂ എന്നുമുള്ള തുറന്നടിച്ച പ്രസ്താവനയാണ് ഷട്ടില്‍വര്‍ത്ത് നടത്തിയതു്." < ഇതെവിടുന്ന് കിട്ടി... ഇങ്ങനെയോരു പ്രസ്താവന് മാര്‍ക്ക് ഷട്ടില്‍വര്‍ത്ത് എവിടേയാണ് നടത്തിയത് എന്ന് പറഞാല്‍ കോള്ളാം പറ്റുമെങ്കില്‍ ലിങ്ക് തരൂ ഞങ്ങള്‍ക്കുകൂടി വായിക്കാമല്ലോ...
7. ഉബുണ്ടു തന്നെയാണ് മൈന്‍ ഡിസ്ട്രിബ്യുഷന്‍ എന്നത് സത്യമാണ്...അതില്‍ കേഡീഇ കാര്‍ക്ക അമര്‍ഷവുമുണ്ട്... പക്ഷെ എല്ലാ ഡിസ്ട്രോ കളും ഏതേങ്കിലും ഒരു ഇന്‍ന്റര്‍ഫേസില്‍ ഫോക്കസ് ചെയ്യുനുണ്ട് (സൂസെ:കേഡീഇ,ഫേഡോറ:ഗ്നൊം,മാഡിവ:കേഡീഇ)
8.ഇമേജ് എടിറ്റിങ്ങില്‍ ഗ്നോം അപ്പ്ലികേഷനുകളേക്കാള്‍ മികചതാണ് കേഡീഇ അപ്പ്ലികേഷനുകള്‍ എന്ന് പറയുന്നതിനെ വങ്കത്തരം എന്നേ പറയാനാവൂ.. കടുത്ത കേഡീഇ പ്രെമികള്‍ പോലും അതുപറയുമേന്ന് തോന്നുനില്ല ! ജിബും ക്രിറ്റയും തമ്മിലുള്ള വ്യത്യാസം ആനയും അബ്ബഴങ്ങയും പോലാണ്...അതുപോലെ ഏഫ്സ്പോട്ട് ആണ് പികാസ കഴിഞാല്‍ മികച ഫോട്ടോ മാനേജമെന്റ് യുട്ടിലിറ്റി എന്ന് ആര്‍ക്കാണ് അറിയാത്തത്...ഡിജിക്യാം മോശമാണ് എന്നല്ല..ഏഫ്സ്പോട്ടുമായി തട്ടിചുനോക്കിയാല്‍ അതു വളരേ ശുഷ്ക്കമായ ഒരു അപ്പ്ളികേഷനാണ്.
9. ഞാനും 2003 മുതല്‍ പലതരം ഡിസ്ടോകള്‍/എന്‍വിറോന്‍മേന്റുകള്‍ ഉപയോഗിചിട്ടൂള്ളയാളാണ്..കേഡീഇ ആണ് ഗ്നോമിനെക്കാള്‍ മികചത് എന്ന് എനിക്കുതോന്നിയിട്ടില്ല ! അമറോക്ക് (പഴയ വേര്‍ഷന്‍ 1.6) ക്കേത്രീബീ തുടങ്ങിയ ആ ഏതാനും അപ്പ്ലികേഷനുകള്‍ ഒഴിചു നിര്‍ത്തിയാല്‍ കെഡീഇ കാണാന്‍ നല്ലതാണെങ്കിലും ഗ്നോമിന്റെയത്ര യുസര്‍ഫ്രണ്ട്ലിയല്ല അതുകോണ്ടാണല്ലോ ഉബുണ്ടുവിനിത്ര ജനപ്രീതിയുണ്ടായത്...
10. പിന്നെ ആര്‍ക്കും ചക്രയും... ഉബുണ്ടുവിനോട് തട്ടിചുനോക്കാന്‍ പോലും പറ്റാത്തഡിസ്ട്രിബ്യുഷന്‍സ് ആണ്... ഇത്തരം എത്ര ഡിസ്രിബ്യുഷനുകള്‍ വന്നിരിക്കുന്നു...മിക്കവയും കുറചുകാലം കഴിയുബോള്‍ നിര്‍ത്തുകയാണ് പതിവ്... അതോന്നും ഗീക്കിനല്ലാതെ സാധാരണക്കാരനുപയോഗിക്കാന്‍ പ്രാപ്ത്മായ ഒന്നല്ല ! കടുത്ത ആര്‍ക്ക് ഫാനായതുകോണ്ട് താങ്കള്‍ക്ക് അങ്ങിനെ തോന്നിയതില്‍ അത്ഭുതമില്ല !
പിന്നെ ആര്‍ക്കും ചക്രയും... ഉബുണ്ടുവിനോട് തട്ടിചുനോക്കാന്‍ പോലും പറ്റാത്തഡിസ്ട്രിബ്യുഷന്‍സ് ആണ്...
ഇങ്ങനെ ഒരു അഭിപ്രായം എനിക്കില്ല. പിന്നെ സാധാരണക്കാരന് ഉപയോഗിക്കാനുള്ള എളുപ്പം എന്ന ഒറ്റക്കാര്യം അവക്ക് ഇല്ല. പക്ഷെ ഇവയുടെ നിര്‍മ്മാതാക്കള്‍ ഇങ്ങനെ ഒരു അവകാശവാദവും ഉന്നയിക്കുന്നില്ല എന്ന് കൂടി ഓര്‍ക്കണം. എന്നിരുന്നാലും ചക്ര ലിനക്സിനെ ഞാന്‍ പ്രതീക്ഷയോടെ ആണ് കാണുന്നത്. ഇതിന്റെ പ്രധാന കാരണം റിലീസ് സൈക്കിള്‍ പാലിക്കാനായി ഉബുണ്ടു ഗുണമേന്മയില്‍ കാര്യമായ വിട്ടുവീഴ്ച്ചകള്‍ ചെയ്യുന്നുണ്ട് എന്നത് തന്നെ ആണ്.
റോളിംഗ് റിലീസ് തീര്‍ച്ചയായും ഒരു നല്ല ആശയം തന്നെ ആണ്. പക്ഷെ ഇങ്ങനെ ആയാല്‍ സൌജന്യമാല്ലാത്ത കൊമേര്‍ഷ്യല്‍ സപ്പോര്‍ട്ട് എന്ന കാനോനിക്കലിന്റെ ഒരു പ്രധാന വരുമാന മാര്‍ഗ്ഗം വെള്ളതിലാകാന്‍ സാധ്യത ഉണ്ട്.
@സുബിന്‍
ഒരു അചടക്ക സംവിധാനം നല്ലതല്ലേ ? റിലീസ് സൈക്കിള്‍ പാലിക്കാന്‍ അത്രവലിയ വിട്ടുവീഴച്കള്‍ നടത്തിയതായി എന്നിക്കു തോന്നിയിട്ടില്ല ! പിന്നെ ചക്രയുടെ കാര്യം നമ്മുടെ absolute_void() പറഞ്ഞ ഈ വാചകങ്ങള്‍ ശരിയായി തോന്നിയില്ല "ഉബുണ്ടു പോലെ തന്നെയോ അതിനേക്കാള്‍ എളുപ്പത്തിലോ കൈകാര്യം ചെയ്യാവുന്ന കെഡിഇ ബേസ്ഡ് ഡിസ്ട്രോകളില്‍ പ്രധാനിയാണു് ഇനിയും ആല്‍ഫ താണ്ടിയിട്ടില്ലാത്ത ചക്ര ലിനക്സ്" അതിനാണ് മരുപടി എഴുതിയത് ! അല്ലാതെ ചക്രമോശമാണെന്ന് എനിക്കും അഭിപ്രായമില്ല ! പക്ഷെ ഇന്നതെ സാഹചര്യത്തില്‍ ചക്രക്ക് ഉബുണ്ടുവിനെക്കാള്‍ ജനപ്രീതി നെടാനാകും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല !
@വിനേഷ്,
ഞാന്‍ എന്റെ അഭിപ്രായമല്ലേ പറഞ്ഞതു്? താങ്കള്‍ താങ്കളുടേതും. അതുകൊണ്ടുതന്നെ തര്‍ക്കത്തില്‍ വലിയ കാര്യമില്ല. കെഡിഇയാണു് ഇഷ്ടം. അതിനെ ഭക്തി എന്നു വിശേഷിപ്പിക്കാനാവുമോ? ഇനി ഒന്നൊന്നായി മറുപടി നല്‍കാന്‍ ശ്രമിക്കാം.
൧. റെഡ് ഹാറ്റ് മോശമെന്നു് പറഞ്ഞിട്ടില്ല. എങ്കിലും യൂറോപ്പില്‍ ഗ്നൂ ലിനക്സ് ഡെസ്ക്ടോപ്പുകളിലെ പോപ്പുലാരിറ്റിയില്‍ ഓപ്പണ്‍ സൂസെ പുറകിലായിരുന്നില്ല. കോറല്‍ ലിനക്സിന്റെ ഓട്ടോകോണ്‍ഫിഗറിങ് സംവിധാനത്തെക്കുറിച്ചു് താങ്കള്‍ പറഞ്ഞതു് ഒരു പക്ഷെ ശരിയായിരിക്കാം. എനിക്കു് അതേക്കുറിച്ചു് അറിവില്ല. മാന്‍ഡ്രേക്ക് - പിന്നീടു മാന്‍ഡ്രിവ - കെഡിഇ ബേസിലുള്ള മികച്ച ഒഎസ് ആയിരുന്നു എന്നതും ശരി. എന്റെ കമന്റില്‍ അക്കാര്യങ്ങളെ ചോദ്യം ചെയ്തിട്ടില്ല. ഉബുണ്ടുവിന്റെയും ഗ്നോം ഡെസ്ക്ടോപ്പ് എന്‍വയണ്‍മെന്റിന്റെയും പോപ്പുലാരിറ്റിക്ക് വഴിവച്ച കാലത്തെ കുറിച്ചു് ഒരു സൂചന നല്‍കി എന്നേയുള്ളൂ.
൨. Qt licensing കൊമേഴ്സ്യല്‍, എല്‍ജിപിഎല്‍, ജിപിഎല്‍ എന്നിങ്ങനെ മൂന്നുതരത്തില്‍ ലഭ്യമാണു്. കൂടുതല്‍ ഇവിടെ. കെഡിഇ തെരഞ്ഞെടുത്തിരിക്കുന്നതു് കൊമേഴ്സ്യല്‍ ലൈസന്‍സ് ആണെന്നു് അഭിപ്രായമുണ്ടോ?
൩. we are in total agreement.
൪. ഇവിടെയും എതിര്‍പ്പുകളില്ല.
൫. തീരുമാനം ജനാധിപത്യപരമല്ല എന്നതു് ഒരു കുറവാകുന്നില്ല. മെറിറ്റോക്രസിയാണു് ഡവലപ്മെന്റ് സര്‍ക്കിളുകളില്‍ വാഴുന്നതു്. എന്നാല്‍ ചര്‍ച്ചയ്ക്കു ശേഷം എടുത്ത ഭൂരിപക്ഷ തീരുമാനം ആയിരുന്നില്ല, അതു്. അക്കാര്യത്തില്‍ ഒരു തരം പിടിവാശി ഉണ്ടായിരുന്നു എന്നതു് ആ തീരുമാനം വന്നയിടയ്ക്കു് വിവിധ ടെക്നോളജി പോര്‍ട്ടലുകളില്‍ വന്ന വാര്‍ത്തകളില്‍ പറയുന്നു.
൬. അത്തരമൊരു പ്രസ്താവന ഷട്ടില്‍വര്‍ത്ത് നടത്തിയിട്ടുണ്ടു്. എന്നാല്‍ ഞാന്‍ ഓര്‍മ്മയില്‍ നിന്നു് എഴുതിയപ്പോള്‍ അതില്‍ ഒരു പിശകു സംഭവിച്ചിട്ടുമുണ്ടു്. ഒരു ഡിസൈന്‍ ഡിസിഷന്‍ സംബന്ധിച്ച ചര്‍ച്ചയിലാണു് ഷട്ടില്‍വര്‍ത്ത് അങ്ങനെ പ്രതികരിച്ചതു്. ജിമ്പിന്റെ കാര്യത്തിലല്ല.
൭. തര്‍ക്കമില്ല.
൮. "ഇമേജ് എടിറ്റിങ്ങില്‍ ഗ്നോം അപ്പ്ലികേഷനുകളേക്കാള്‍ മികചതാണ് കേഡീഇ അപ്പ്ലികേഷനുകള്‍ എന്ന് പറയുന്നതിനെ വങ്കത്തരം എന്നേ പറയാനാവൂ"
ഞാന്‍ പറയാത്ത കാര്യം എന്തിനാണു് എന്റെ വായില്‍ തിരുകുന്നതു്? ജിമ്പിനു പകരമായി ക്രിത ഡവലപ്പ് ചെയ്യുന്നുണ്ടു് എന്നു പറഞ്ഞതിനു് അങ്ങനെ ഒരര്‍ത്ഥമുണ്ടോ? അതു് ഡവലപ്പ്മെന്റ് ഫേസില്‍ ഇരിക്കുന്ന ഒരു ആപ്ലിക്കേഷനാണു്. അല്ലാതെ ജിമ്പിനെ പോലെ tested and proven അല്ല. എഫ്-സ്പോട്ടിനെ സംബന്ധിച്ച താങ്കളുടെ വ്യക്തിപരമായ അഭിപ്രായത്തെ ഞാന്‍ സബ്സ്ക്രൈബ് ചെയ്യുന്നില്ല. ഡിജിക്യാം ഒരിക്കല്‍ പോലും ഉപയോഗിച്ചുനോക്കാതെയാണു് ഡിക്ലറേറ്റീവ് ടോണിലുള്ള ആ അഭിപ്രായപ്രകടനമെന്നു് ഞാന്‍ സംശയിക്കുന്നു.
൯. എന്‍വയണ്‍മെന്റെ ചോയിസ് തീര്‍ത്തും വ്യക്തിപരമല്ലേ? അതില്‍ ഒന്നു് ഒന്നിനേക്കാള്‍ മെച്ചം എന്ന പേച്ചുകള്‍ക്കു് വലിയ അര്‍ത്ഥമില്ല. കെഡിഇയുടെ റോബസ്റ്റ്നെസിനെക്കുറിച്ചും അതിന്റെ സംഘാടനത്തെ കുറിച്ചും ഉള്ള എന്റെ അഭിപ്രായമായി തന്നെയാണു് അതവിടെ പറഞ്ഞിരിക്കുന്നതു്. അല്ലാതെ ഒന്നു് ഒന്നിനേക്കാള്‍ യൂസര്‍ ഫ്രണ്ട്ലിയല്ല എന്നു താങ്കളെപ്പോലെ ഞാന്‍ കണ്ണുമടച്ച് പ്രഖ്യാപിച്ചിട്ടില്ല.
൧൦. ആര്‍ക്കിനെ കുറിച്ചും ചക്രയെ കുറിച്ചും പറഞ്ഞതിനോടു് എനിക്കു് ഒരു തരത്തിലും യോജിക്കാനാവുന്നില്ല. അതു് ഒരുതരത്തിലും ഉബുണ്ടുവിനൊപ്പം വരില്ല എന്നു പറയുന്നതിനു് മുമ്പു് അവ ഉപയോഗിച്ചു നോക്കാന്‍ താത്പര്യപ്പെടുന്നു. ഇവയില്‍ ആര്‍ക്ക് ഇന്‍സ്റ്റോള്‍ ചെയ്യണമെങ്കില്‍ ഒരു ദിവസം മെനക്കെടണം എന്നുമാത്രം. എന്നാല്‍ ഓണ്‍ലൈന്‍ വിക്കിയില്‍ എല്ലാ സ്റ്റെപ്പും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടു്. അതേ സമയം ആല്‍ഫ കടക്കാത്ത ചക്രയില്‍ അതു വേണ്ട.
@absolute_void() തീര്‍ചയായും...ഇത് ഒരു തര്‍ക്കത്തിനുവേണ്ടി പറഞ്ഞതല്ല ! വ്യകതിപരമായ ഒരു അഭിപ്രായം അഥവാ ആരോഗ്യപരമായ ഒരു സംവാദം എന്നേ ഞാനും ഉദേശിചുള്ളൂ...അത് തുടക്കത്തില്‍ തന്നെ വ്യകതമാക്കിയിരുന്നല്ലോ ?
കേഡീഇ ഏതുലൈസന്‍സാണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്നതില്‍ എന്നിക്ക് വലിയ അറിവില്ല ! എന്നാല്‍ ക്യുട്ടി മുഴുവനായും ഒരു ഓപെണ്‍സോഴ്സ് ടൂള്‍ അല്ല എന്നാണ് പറയുവാന്‍ ശ്രമിചത്...
ഡിജിക്യാം ഞാന്‍ ഉപയൊഗിചു നോക്കിയിട്ടുള്ള അപ്പ്ലിക്കേഷനാണ്...അതിനെകുറിചുള്ള എന്റെ അഭിപ്രായമാണ് പറഞ്ഞത്...അതില്‍ ഡിക്ലറേറ്റീവ് ടോണ്‍ എവിടെയാണെന്ന് മനസിലാകുനില്ല !
എന്‍വയണ്‍മെന്റെ ചോയിസ് തീര്‍ത്തും വ്യക്തിപരം തന്നെ...അതുകോണ്ടുതന്നെ കേഡീഇ കാണാന്‍ ഭംഗിയുള്ളതാണേങ്കിലും ഉപയോഗത്തില്‍ അത മെചമല്ല എന്നത് എന്റെ വ്യക്തിപമായ അഭിപ്രായമാണത് ...വ്യക്തിപരമായ അഭിപ്രായം കണ്ണടചുപറയുന്നതില്‍ എന്താണ് തെറ്റ് ?
ആര്‍ക്കും ചക്രയും ഞാന്‍ ഉപയോഗിചുനോക്കിയിട്ടുള്ളതാണ്...അതുമാത്രമല്ല സബായോണ്‍,ജെന്‍ന്റൂ,സ്ലാക്കവേയര്‍,ആര്‍ച്,മിന്റ്,ഡേബിയന്‍,ഫേഡോര,സേന്റ്,സൂസെ,മാഡ്രിവ,പീസീയെലോസ്...തുടങ്ങിയ എല്ലാ പ്രധാന ഡിസ്ടിബ്യുഷനുകളും ഉപയോഗിചുനോക്കിയിട്ടുണ്ട്.....പക്ഷെ ഉബുണ്ടുവിനോളം സാറ്റിസ്ഫികേഷന്‍ എന്നിക്ക് ഇവയോന്നും തന്നിട്ടില്ല എന്നതാണ വസ്തുത....
സുബിന്‍ സാര്‍,
മാത്സ് ബ്ലോഗില്‍ കണ്ട ഒരു കമന്റിലൂടെയാണ് ഇവിടെയെത്തിയത്.
ഐടി@സ്ക്കൂള്‍ വഴി നടപ്പാക്കുന്ന സാങ്കേതിക വിദ്യാപഠനത്തിന് കേരളത്തിലെ സ്ക്കൂളുകളില്‍ സ്വതന്ത്രസോഫ്റ്റ്വെയറാണ് ഉപയോഗിക്കുന്നത്. കേരളത്തിലെ അധ്യാപകരില്‍ ബഹുഭൂരിപക്ഷവും ലിനക്സിന്റെ ബാലപാഠങ്ങള്‍ പഠിച്ചുവരുന്ന സമയമാണിത്. താങ്കളുടെ കമന്റ് കണ്ടപ്പോള്‍ ഞങ്ങളെ സഹായിക്കാനാകുമെന്നു തോന്നി. ഇവിടത്തെ പോസ്റ്റുകള്‍ കണ്ടപ്പോള്‍ അതു ബോധ്യപ്പെട്ടു. കാര്യമായ ഒരു സഹകരണം മാത്സ് ബ്ലോഗിന് ലഭിക്കുമെന്ന് കരുതട്ടെ. ഒട്ടേറെ പ്രശ്നങ്ങളും സംശയങ്ങളുമെല്ലാം ചര്‍ച്ചചെയ്യപ്പെടുന്നതിന് തുടര്‍ന്ന് സാധ്യതയുണ്ട്. സഹായിക്കണം.
Hari
www.mathsblog.in
അയ്യോ സാര്‍ എന്നൊന്നും വിളിക്കാതെ.. എന്റെ അച്ഛനും അമ്മയും അധ്യാപകരാണ്. അതുകൊണ്ട് മാഷുമ്മാരോട് കുറച്ചു ബഹുമാനം കൂടുതല്‍ ഉണ്ട്. സംശയത്തിനു തീര്‍ച്ചയായും കഴിയുന്നതുപോലെ മറുപടി തരാം. ഇ മെയില്‍ അവിടെ കമന്റില്‍ കൊടുത്തിട്ടുണ്ട്.
Post a Comment