Friday, July 16, 2010

അങ്ങനെ തീരുമാനമായി - സ്ത്രീകള്‍ വീട്ടിലിരുന്നാ മതി.

ആംഗ്ലിക്കന്‍ സഭ ചരിത്രപരമായ ഒരു തീരുമാനത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ ഒരു സമയമായിരുന്നു ഇത്. അവര്‍ സ്ത്രീകള്‍ക്ക് ബിഷപ്പ് പദവി വരെ നല്‍കാന്‍ തീരുമാനിച്ചു. പൊതുവെ എല്ലാ സഭകളും കാലാ കാലങ്ങളായി സ്ത്രീകളോടു കാണിച്ചു വരുന്ന അവഗണനയും അവരെ പൊതുവെ രണ്ടാം തരക്കാരായി പരിഗണിക്കുന്ന നിലയും ഇതൊടെ പരിശോധനകള്‍ക്കും മാറ്റങ്ങള്‍ക്കും വിധേയമാകും എന്ന ഒരു പ്രതീക്ഷ ചിലര്‍ക്കെങ്കിലും ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെ എല്ലാം തകിടം മറിച്ചുകൊണ്ട് വത്തിക്കാന്‍ തീരുമാനം എടുത്തു കഴിഞ്ഞു.. സ്ത്രീകള്‍ പുറത്തിരുന്നാല്‍ മതി.
വാര്‍ത്ത ഇവിടെ.

"Federico Lombardi, the Vatican spokesman, underscored how the ordination of women is “a crime against sacraments,” while
paedophilia should be considered a “crime against morals” and both would fall under the jurisdiction of the CDF. The organisation, which was once known as the Holy Office of the Inquisition, was previously headed by the current Pope when he was Cardinal Joseph Ratzinger." മാര്‍പ്പാപ്പ ആയിട്ടും പഴയ പീഡന ഓഫീസിന്റെ സുഖം അങ്ങ് വിട്ടിട്ടില്ല എന്ന് തോന്നുന്നു.

The new rules put attempts at ordination of women among the "most serious crimes," along with paedophilia, updating a 2007 CDF decree according to which those who attempt to ordain women — and the women concerned — are subject to automatic excommunication.
സ്ത്രീ പൌരോഹിത്യം എന്ന മഹാ പാപത്തിനെ എന്തിനോടു ആണ് താരതമ്യം ചെയ്തു തുല്യ പദവി കൊടുത്തിരിക്കുന്നത്‌ എന്ന് കണ്ടു ഉണ്ടായ നടുക്കം ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.

അപ്പൊ അങ്ങനെ ആണ് സംഭവം. സ്ത്രീകള്‍ ബഹളം ഉണ്ടാക്കതിരിക്കാനാണ് ഞങ്ങള്‍ കുറേ ഏറെ ചര്‍ച്ചകള്‍ നടത്തി മറിയം കന്യക ആണെന്ന് തീരുമാനിക്കുകയും അത് വിശ്വാസ സത്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളത്. വല്ലതും പറയാനുണ്ടെങ്കില്‍ അങ്ങോട്ട്‌ പറഞ്ഞു മിണ്ടാതെ ഇരിക്കണം. ഇവിടം ഭരിക്കുന്നത്‌ ഞങ്ങള്‍ തന്നെ ആണ്. കാര്യം ഇടവക വികാരി ഇടവകക്കാരുടെ ശമ്പളക്കാരന്‍ ഒക്കെ ആയിരിക്കും. പക്ഷെ നിങ്ങള്‍ വിശ്വാസികള്‍ ഒന്നിനും പ്രാപ്തി ഇല്ലാത്തവരാണ്. ആയതിനാല്‍ നിങ്ങളുടെ കാശ് കൊണ്ട് ഉണ്ടാക്കിയിട്ടുള്ള പള്ളിയും പള്ളിക്കൂടവും പള്ളിമേടയും ഒക്കെ ഞങ്ങള്‍ മാത്രം അനുഭവിച്ചു കൊള്ളും. ഞങ്ങള്‍ ഭരിക്കും. നിങ്ങളുടെ ചെലവില്‍ എന്നും ജീവിക്കുകയും രാഷ്ട്രീയം മുതല്‍ കിടപ്പറ വരെ നിങ്ങളുടെ എല്ലാ കാര്യത്തിലും ഞങ്ങള്‍ തീരുമാനം എടുക്കുകയും ചെയ്യും. നിങ്ങള്‍ അനുസരിക്കുകയും ഞങ്ങള്‍ക്കെതിരെ ആരെങ്കിലും മിണ്ടിയാല്‍ തെരുവിലിറങ്ങുകയും മാത്രം ചെയ്താല്‍ മതി. അല്ലാതെ സംഭാവന കൊടുത്തു എന്ന് പറഞ്ഞു കോളേജില്‍ മക്കള്‍ക്ക്‌ സീറ്റ് ചോദിക്കുകയോ പെണ്ണുങ്ങളെ പട്ടക്കാരി ആക്കണമെന്ന് പറയുകയോ ഞങ്ങളെ ചോദ്യം ചെയ്യുകയോ ഒന്നും വേണ്ട. ഞങ്ങള്‍ സ്വയം തെരഞ്ഞെടുക്കപ്പെട്ടവരും നിങ്ങളെ എക്കാലവും ഭരിക്കാനുള്ള അധികാരം ജന്മനാ കിട്ടിയവരും ആണ്. ഞങ്ങള്‍ ഉണ്ടാക്കുന്ന നിയമം അനുസരിച്ചാല്‍ ഇവിടെ മര്യാദക്ക് ജീവിക്കാം. അല്ലെങ്കില്‍ മക്കളുടെ കല്യാണം ബന്ധുക്കളുടെ ശവമടക്ക് ഒക്കെ ഞങ്ങള്‍ തടഞ്ഞു കളയും. പരലോകത്ത് നിങ്ങള്‍ ജീവിക്കുകയോ ജീവിക്കാതിരിക്കുകയോ ചെയ്യ്. പിന്നെ ഞങ്ങള്‍ മാത്രമാണ് മര്യാദക്കാര്‍. ആയതിനാലാണ് നിങ്ങള്‍ വിശ്വാസികളുടെ സ്വത്ത് കൈകാര്യം ചെയ്യാനും അത് വത്തിക്കാന്റെ അടിയിലാക്കാനും ഞങ്ങള്‍ നിന്നിട്ടും ഗവണ്‍മെന്റ് പോലും ഒന്നും ചോദിക്കുകയോ ദേവസ്വം ബോര്‍ഡ് പോലെ ഒന്നും ഉണ്ടാക്കുകയോ ചെയ്യാത്തത്. അതുകൊണ്ട് പറയുന്ന കേട്ടാ മതി. ചോദ്യം വേണ്ട.

എന്നിട്ടും മിണ്ടാന്‍ മടിക്കാത്ത വിശ്വാസീ നിന്നെ കുറിച്ചോര്‍ത്തു ഞാന്‍ ലജ്ജിക്കുന്നു.

18 comments:

സുബിന്‍ said...

The new rules put attempts at ordination of women among the "most serious crimes," along with paedophilia, updating a 2007 CDF decree according to which those who attempt to ordain women — and the women concerned — are subject to automatic excommunication.
സ്ത്രീ പൌരോഹിത്യം എന്ന മഹാ പാപത്തിനെ എന്തിനോടു ആണ് താരതമ്യം ചെയ്തു തുല്യ പദവി കൊടുത്തിരിക്കുന്നത്‌ എന്ന് കണ്ടു ഉണ്ടായ നടുക്കം ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.

ചാർ‌വാകൻ‌ said...

മിണ്ടുന്നില്ല.

സുബിന്‍ said...

^^ എത്രകാലം മിണ്ടാതിരിക്കും?

അപ്പൂട്ടൻ said...

കന്യാസ്ത്രീകളാകുന്നതും വിശ്വാസപ്രകാരം ക്രൈം ആണെന്നൊരു ഡിക്രീ കൂടി ഇറക്കിയിരുന്നെങ്കിൽ കുറച്ചുപേരെങ്കിലും ദൈവവിളിയിൽ നിന്നും രക്ഷപ്പെട്ടേനെ.

സുപ്രിയ said...

ആദത്തിന്റെയും ഹവ്വായുടെയും കഥ മുതലേ വഞ്ചകിയും ദുഷ്ടയുമല്ലേ സ്ത്രീ.

അപ്പോ ഇതൊക്കെ പ്രതീക്ഷിച്ചാ മതി.
പിന്നെ അപ്പൂട്ടന് ഒരു ചായ എന്റെ വക. ട്ടോ.

സുബിന്‍ said...

കാലം മാറിയത് കൊണ്ടാകും പൌരോഹിത്യം സ്വീകരിക്കുന്ന സ്ത്രീകളെ കൊല്ലണം എന്ന് പറയാഞ്ഞത്. ഇന്‍ക്വിസിഷന്‍ സമയങ്ങളില്‍ അങ്ങനെ ആയിരുന്നല്ലോ പരിപാടി. മന്ത്രവാദിനികള്‍, പിശാചു ബാധിതര്‍ എന്നൊക്കെ പറഞ്ഞാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മാര്‍പ്പാപ്പ ആണെന്ന് നോക്കാതെ ചെലപ്പോ ആളുകള്‍ കാര്‍ക്കിച്ചു തുപ്പും. അപ്പൊ പിന്നെ സര്‍വ്വാധികാരവും സാമൂഹിക അസമത്വവും അരക്കിട്ടുറപ്പിക്കാന്‍ ഇങ്ങനെ ഒക്കെയല്ലേ പറ്റു.

അപ്പൂട്ടന്‍, സുപ്രിയ വായനക്കും അഭിപ്രായത്തിനും നന്ദി.

കിടങ്ങൂരാൻ said...

ഗർജ്ജിക്കുന്ന കത്തോലിക്കാസഭ എന്ന ബ്ലോഗ്‌ എഴുതുന്ന പരി. റൂബിൻ പിതാവ്‌ ഇതൊന്നും അറിഞ്ഞില്ലെന്നു തോന്നുന്നു.പോസ്റ്റൊന്നും കണ്ടില്ല.

സുബിന്‍ said...

വാര്‍ത്ത കണ്ട പാടെ ഞാനും നോക്കിയിരുന്നു. റുബിന്‍ സ്വന്തമായി ഒന്നും എഴുതാറില്ലല്ലോ അപ്പൊ പൌവ്വത്തിലോ പെരുന്തോട്ടമോ ഒക്കെ പ്രതികരിക്കാന്‍ കാത്തിരിക്കുകയായിരിക്കും. നാട്ടിലല്ലാത്തത് കൊണ്ട് സത്യദീപം കിട്ടിയില്ല, എന്താണ് പ്രബുദ്ധ അല്‍മായ വാലാട്ടികള്‍ക്ക് പറയാനുള്ളത് എന്ന് അറിയണമായിരുന്നു.

മുക്കുവന്‍ said...

അശുദ്ദമായവരായതുകൊണ്ട് പള്ളിയിലും കേറ്റരുതായിരുന്നൂ... അപ്പോ പണ്ടേ പള്ളീം പൂട്ടി വല്ല കക്ക കുത്താന്‍ പോവായിരുന്നു. ഇവര്‍ക്ക്!

chithrakaran:ചിത്രകാരന്‍ said...

ഉടമയുടെ ആവശ്യത്തിനല്ലാതെ അടിമകള്‍ എന്തു മിണ്ടാന്‍ !!!

സുബിന്‍ said...

ചാര്‍വാകന്‍, കിടങ്ങൂരാന്‍, മുക്കുവന്‍, ചിത്രകാരന്‍.. വായനക്കും അഭിപ്രായത്തിനും നന്ദി പറയുന്നു.

കാലാകാലങ്ങളില്‍ സ്ത്രീകളെ രണ്ടാം തരക്കാരായി മാത്രം പരിഗണിക്കുകയും അവള്‍ സഭയില്‍ സംസാരിക്കുന്നെങ്കില്‍ ശിരോവസ്ത്രം ധരിക്കണം എന്ന് നൂറ്റാണ്ടുകള്‍ മുന്‍പേ എഴുതി വച്ചതൊക്കെ മനസ്സില്‍ കൊണ്ട് നടക്കുകയും ചെയ്യുന്നവര്‍ക്ക് ഇതില്‍ കൂടുതല്‍ ചെയ്യാനേ തോന്നുകയുള്ളൂ. കുട്ടികളെ വരെ പീഡിപിക്കുന്ന വൈദികര്‍ ഒരു വശത്ത് വിമര്‍ശനങ്ങള്‍ നേരിടുമ്പോള്‍ ശ്രദ്ധ തിരിക്കാന്‍ കണ്ടെത്തിയ ഒരു വഴിയും ആയിക്കൂടെന്നില്ല. വത്തിക്കാന്‍ നന്നായി നാറി ഇരിക്കുന്ന ഒരു സമയമാണല്ലോ.

സ്ത്രീകളെ അവര്‍ക്ക് പോലും തോന്നാത്ത രീതിയില്‍ അടക്കി നിര്‍ത്താനും പുരോഹിതര്‍ അറിയാതെ ആരും സംഘടിക്കാതെ ഇരിക്കാനും ഒക്കെ ഉള്ള ഉദ്ദേശ്യത്തില്‍ മാതൃവേദി തുടങ്ങി കുറെ പരിപാടികള്‍ നടത്തി വരുന്നുണ്ട്. കൂടാതെ ഒച്ചയും ബഹളവും ഒക്കെ കൂടി വരുന്നു എന്ന് തോന്നുമ്പോള്‍ ഒരു വിശുദ്ധയെ അങ്ങ് പ്രഖ്യാപിച്ചു കളയും. ഈ അടുത്ത കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ജൊസഫ് പുലിക്കുന്നേലിന്റെ ലേഖനത്തില്‍ അല്‍ഫോന്‍സാമ്മയെ പറ്റി പരാമര്‍ശം ഉണ്ടായിരുന്നു. അവരുടെ ശവ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ആകെ ഇരുപതില്‍ താഴെ ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ പോലും.. അന്നൊന്നും തിരിഞ്ഞു നോക്കാന്‍ ആളില്ലായിരുന്നു. ഇപ്പൊ കേരളത്തിലെ സ്ത്രീകള്‍ക്ക് പുതിയ മധ്യസ്ഥ ആയി. വിശ്വാസികള്‍ക്ക് ഇതില്‍ പരം എന്ത് വേണം? ഒരുമാതിരി മൊബൈല്‍ കമ്പനിക്കാര്‍ ഓഫര്‍ കൊടുക്കുന്ന പോലെ..

വിബിഎന്‍ said...

കാലപ്പഴക്കം ചെല്ലും തോറും വിഷത്തിന്റെ വീര്യം കൂടുന്നു എന്ന് തോന്നുന്നു.

വിബിഎന്‍ said...
This comment has been removed by the author.
വിബിഎന്‍ said...
This comment has been removed by the author.
മുക്കുവന്‍ said...

കൂടാതെ ഒച്ചയും ബഹളവും ഒക്കെ കൂടി വരുന്നു എന്ന് തോന്നുമ്പോള്‍ ഒരു വിശുദ്ധയെ അങ്ങ് പ്രഖ്യാപിച്ചു കളയും. അത് ന്യായം...

മമ്മൂട്ടി കിംഗില്‍ പറഞ്ഞപോലെ നീ വെറുമൊരു പെണ്ണ്.., എന്ന മട്ടാ‍ാ ഇമ്മടെ ജെര്‍മന്‍ സഖാവിനു

Nasiyansan said...

കത്തോലിക്കാസഭയുടെ പക്ഷത്തുനിന്നും ചിന്തിക്കുമ്പോള്‍ സ്ത്രീകള്‍ക്കു പൌരോഹി ത്യം നല്‍കുന്നതു വഴി സഭയുടെ കൌദാശികപരമായ നിയമങ്ങളെയാണ് ലംഘിക്കുന്നത്. വിശുദ്ധ കുര്‍ബാന സഭയുടെ കൂദാശകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. സഭയിലെ ഏഴു കൂദാശകള്‍ക്കും ബൈബിളിലധിഷ്ഠിതമായ രൂപങ്ങളും കൃത്യമായ കര്‍മനടപടികളുമുണ്ട്. അതു പ്രകാരം കത്തോലിക്കാസഭയില്‍ പൌരോഹിത്യം പുരുഷന്മാര്‍ക്കു മാത്രമുള്ളതാണ്. കൂദാശാപരികര്‍മം നിയമാനുസൃതവും നിയമസാധുതയും ഉള്ളതാക്കുവാന്‍ പ്രത്യേ കം നിയോഗിക്കപ്പെട്ടവരാണ് അവ പരികര്‍മം ചെയ്യേണ്ടത്. കൂദാശകള്‍ ക്രിസ്തുവിനാല്‍ സ്ഥാപിതമായതിനാല്‍ മാനുഷിക നിയമങ്ങള്‍ക്കോ കാലത്തിന്റെ ഗതിവിഗതികള്‍ക്കോ അതില്‍ മാറ്റം വരുത്താന്‍ സാധിക്കുകയില്ല. ഇതാണ് സഭയുടെ നിയമം. അതിനാല്‍ത്തന്നെയാണ് സ്ത്രീ പൌരോഹിത്യത്തിന്റെ കാര്യം കത്തോലിക്കാസഭയില്‍ അടഞ്ഞ അദ്ധ്യായമാണെന്നു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറഞ്ഞത്. പൌരോഹിത്യം സ്വീകരിക്കുവാന്‍ ശ്രമിക്കുന്ന സ്ത്രീയും അവരെ പുരോഹിതയായി അഭിഷേകം ചെയ്യാന്‍ മുതിരുന്നവരും സഭയില്‍നിന്നും പുറത്തുപോക ണമെന്ന നിയമം 2008-ല്‍ നടപ്പിലാ ക്കിയിട്ടുണ്ട്. അതില്‍കമ്യുനിസ്ടുകാര്‍ ഹാളിലകിയിട്ടു കാര്യമില്ല ...

സുബിന്‍ said...

ബൈബിളിലെ വ്യക്തമായ രൂപങ്ങള്‍ അനുസരിച്ചാണെങ്കില്‍ മാമ്മോദീസ കൊടുക്കാന്‍ മിനിമം ഒരു കുളം എങ്കിലും വേണ്ടേ? യേശു മാമ്മോദീസ സ്വീകരിച്ചത് നല്ല പ്രായമായിട്ടല്ലേ? അപ്പൊ എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ പിള്ളേരെ പിടിച്ചു മുക്കുന്നതില്‍ എന്ത് ന്യായം ആണ് ഇനി പറയാനുള്ളത്?

അങ്ങനെ സ്ത്രീവിരുദ്ധത തിരുനാവില്‍ നിന്ന് തന്നെ പുറത്തു വന്നു. ഇനി അല്മായരെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കൂടി വരട്ടെ.. ഇതൊക്കെ മാത്രുവേദി യോഗത്തിലും ഒക്കെ പറയുമോ? വിശ്വാസികള്‍ അറിയട്ടെ..

Nasiyansan said...

ബൈബിളിലെ വ്യക്തമായ രൂപങ്ങള്‍ അനുസരിച്ചാണെങ്കില്‍ മാമ്മോദീസ കൊടുക്കാന്‍ മിനിമം ഒരു കുളം എങ്കിലും വേണ്ടേ? യേശു മാമ്മോദീസ സ്വീകരിച്ചത് നല്ല പ്രായമായിട്ടല്ലേ? അപ്പൊ എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ പിള്ളേരെ പിടിച്ചു മുക്കുന്നതില്‍ എന്ത് ന്യായം ആണ് ഇനി പറയാനുള്ളത്?

യേശുക്രിസ്തു സ്വീകരിച്ച മാമോദീസായാണോ ക്രിസ്ത്യാനികള്‍ സ്വീകരിക്കുന്ന മാമോദീസ !!